ഇന്ത്യയുടെ ഒരു ടീമിനെങ്കിലും ഇംഗ്ലണ്ടില്‍ കളിക്കാനറിയാം! കോലിപ്പടയെ കളിയാക്കി വീണ്ടും വോന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കി വീണ്ടും ആരാധകരോഷം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം പൊരുതിത്തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ടീമിനെ പ്രശംസിച്ചും വിരാട് കോലിയെയും സംഘത്തെയും താഴ്ത്തിക്കെട്ടിയും വോന്‍ ട്വീറ്റ് ചെയ്തത്. ഇതു ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വോനിന്റെ ട്വീറ്റിനോടു പ്രതികരിച്ചിരിക്കുന്നത്.
വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ 221 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയതെിലും എളുപ്പം കീഴടങ്ങിയില്ല. 47.3 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലായിരുന്നു ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്. നേരത്തേ നടന്ന ഏക ടെസ്റ്റില്‍ ഇംഗ്ലണ്ടുമായി സമനില പിടിക്കാനും ഇന്ത്യന്‍ ടീമിനായിരുന്നു.

ഒരു ടീമിനെങ്കിലും അറിയാം
ഇന്ത്യന്‍ വനിതാ ടീം ഇന്നു ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കളിക്കാന്‍ കഴിയുന്ന ഒരു ടീമിനെയെങ്കിലും കാണുമ്പോള്‍ സന്തോഷമുണ്ട് എന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടൊപ്പം വോന്‍ ട്വീറ്റ് ചെയ്ത.്
പുരുഷ ടീമിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും ഒരു ടീമിനെങ്കിലും ഇവിടെ കളിക്കാന്‍ അറിയാമല്ലോയെന്ന പരാമര്‍ശത്തിലൂടെ വിരാട് കോലിയെയും സംഘയെയും വോന്‍ ട്രോളിയതാണെന്ന് ആര്‍ക്കും മനസ്സിലാവും. ഇതോടെയാണ് വോിനെ ആരാധകര്‍ പൊങ്കാലയിട്ടത്.

കോമാളിയുടെ തമാശ
കോമാളിയുടെ തമാശയെന്നായിരുന്നു വോനിന്റെ ട്വീറ്റിനോടു ഒരു ആരാധകന്‍ പ്രതികരിച്ചത്. അവസാനമായി ഞങ്ങള്‍ ഇവിടെ പര്യടനം നടത്തിയപ്പോള്‍ ഞങ്ങളുടെ ക്യാപ്റ്റന്‍ നിങ്ങളുടെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ മൈലുകള്‍ പിന്നിലാക്കിയിരുന്നുവെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.
2018ലെ കഴിഞ്ഞ ഇംഗീഷ് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ വിരാട് കോലി 593ഉം ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍ 349ഉം റണ്‍സെടുതത്തിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ഇംഗ്ലണ്ട് താരങ്ങള്‍ക്കറിയാമോ?
സ്വന്തം സാഹചര്യങ്ങളില്‍ കളിക്കുന്നത് എങ്ങനെയാണെന്നു ഇംഗ്ലണ്ട് താരങ്ങള്‍ക്കറിയാമോ? ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ആരായിരുന്നു വിജയിച്ചതെന്നു എന്നെയൊന്ന് ഓര്‍പ്പെടുത്താമോയെന്നായിരുന്നു മറ്റൊരു യൂസറുടെ പരിഹാസം.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി ന്യൂസിലാന്‍ഡ് രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിച്ചിരുന്നു. അന്നു പരമ്പര 1-0നു ന്യൂസിലാന്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

അപാര കഴിവ് വേണം
ഇതു മറക്കാന്‍ അപാരമായ കഴിവ് തന്നെ വേണം. മൈക്കല്‍ നിങ്ങളൊന്നു ജീനിയസാണെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍. നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ലോര്‍ഡ്‌സില്‍ വച്ച് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ശേഷം അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഇത്.
യേസ് മൈക്കലെന്നായിരുന്നു മുമ്പ് ഇംഗ്ലണ്ടിനെ ടി20 പരമ്പരയില്‍ തോല്‍പ്പിച്ച് വിരാട് കോലി ട്രോഫിയേറ്റുവാങ്ങുന്ന മറ്റൊരു ഫോട്ടോയ്‌ക്കൊപ്പം ഒരു യൂസറുടെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications