For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഹിറ്റ്മാന്‍ ഇനി 'ഫിറ്റ്'മാന്‍- ടീം ഇന്ത്യക്കു ഹാപ്പി ന്യൂസ്, രോഹിത് ടീമിനൊപ്പം ചേരും

ഫിറ്റ്‌നസ് ടെസ്റ്റില്‍ രോഹിത് വിജയിച്ചു

1
Untitled

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു സന്തോഷവാര്‍ത്ത. സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് പരീക്ഷയാണ് രോഹിത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് ചേരും.

ഞ്ഞ മാസം 19നായിരുന്നു രോഹിത് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. പിന്‍തുട ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു ഇത്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനു വേണ്ടി ഇവിടെ കഠിന പ്രയത്‌നത്തിലായിരുന്നു അദ്ദേഹം. യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുന്നതിനിടെയാണ് രോഹിത്തിനു പരിക്കേറ്റത്. തുടര്‍ന്ന് നാലു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയും. എന്നാല്‍ അവസാന ലീഗ് മല്‍സരത്തിലും പ്ലേഓഫ്, ഫൈനല്‍ മല്‍സരങ്ങളിലും രോഹിത് മുംബൈ നിരയില്‍ മടങ്ങിയെത്തിയിരുന്നു. പക്ഷെ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാതെയാണ് താരം ഈ മല്‍സരങ്ങളില്‍ കളിച്ചതെന്നു ബിസിസിഐ ചൂണ്ടിക്കായിരുന്നു.

ബിസിസിഐ തീരുമാനിക്കും

ബിസിസിഐ തീരുമാനിക്കും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ട ശാരീരികക്ഷമത ഇപ്പോള്‍ രോഹിത് വീണ്ടെടുത്തതായും താരത്തെ ദേശീയ ടീമിലേക്കു മടക്കി വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്നു തീരുമാനിക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കില്‍ രോഹിത് ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉണ്ടാവുമെന്ന് ബിസിസിഐ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതതുകൊണ്ടു തന്നെ വൈകാതെ അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു പറക്കുമന്നാണ് വിവരം.

രണ്ടു ടെസ്റ്റുകള്‍ നഷ്ടമായേക്കും

രണ്ടു ടെസ്റ്റുകള്‍ നഷ്ടമായേക്കും

ഓസ്‌ട്രേലിയയിലേക്കു പെട്ടെന്നു തന്നെ മടങ്ങിയാലും ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ രോഹിത്തിന് കളിക്കാന്‍ സാധിക്കില്ല. ക്വാറന്റീന്‍ നിബന്ധനകളെ തുടര്‍ന്നാണിത്. ഓസ്‌ട്രേലിയയിലെത്തിയാല്‍ രോഹിത്തിന് രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടി വരും. ഇതു കാരണം 17ന് അഡ്‌ലെയ്ഡിലും 26ന് മെല്‍ബണിലും ആരംഭിക്കുന്ന ടെസ്റ്റുകളില്‍ അദ്ദേഹത്തിന് കളിക്കാനാവില്ല.
2021 ജനുവരി ഏഴിനു തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ മാത്രമേ രോഹിത്തിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, രണ്ടാം ടെസ്റ്റ് മുതല്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യക്കൊപ്പമുണ്ടാവില്ല. ഒന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങും.

രോഹിത്തിനെ ആദ്യം ഉള്‍പ്പെടുത്തിയില്ല

രോഹിത്തിനെ ആദ്യം ഉള്‍പ്പെടുത്തിയില്ല

ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യയുടെ നിശ്ചിത ഓവര്‍, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ഇവയിലൊന്നും രോഹിത് ഉള്‍പ്പെട്ടിരുന്നില്ല. താരത്തിനു പരിക്കുണ്ടെന്നും ഫിറ്റ്‌നസില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണത്തെ സംശയത്തിന്റെ നിഴലിലാക്കിക്കൊണ്ട് രോഹിത് ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി കളിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കും നേരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
പിന്നീട് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ സെലക്ഷന്‍ കമ്മിറ്റി പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തിനെ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനും അദ്ദേഹത്തോടു ആവശ്യപ്പെട്ടിരുന്നു.

Story first published: Friday, December 11, 2020, 13:13 [IST]
Other articles published on Dec 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+