Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പേര് മാത്രമല്ല, പഞ്ചാബ് ആകെ മാറി, ഇത്തവണ കിരീടമുറപ്പ്- അറിയാം കാരണങ്ങള്‍

കിങ്‌സ് ഇലവന്‍ പഞ്ചാബെന്ന പേര് മാറിയതോടെ ഭാഗ്യവും തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഐപിഎല്ലിന്റെ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് ഇത്തവണ കന്നിക്കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയിലെ മോശം പ്രകടനമായിരുന്നു പഞ്ചാബിന് പ്ലേഓഫ് ബെര്‍ത്ത് നിഷേധിച്ചത്. സീസണിന്റെ രണ്ടാംപകുതിയില്‍ തുടര്‍ വിജയങ്ങളുമായി പഞ്ചാബ് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും പ്ലേഓഫിന് തൊട്ടരികെ കാലിടറുകയായിരുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച തയ്യാറെടുപ്പോടെയാണ് പുതിയ സീസണിന് പഞ്ചാബിന്റെ പടയൊരുക്കം. ലേലത്തില്‍ ചില മികച്ച കളിക്കാരെ കൊണ്ടുവരാനായത് പഞ്ചാബിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സീസണില്‍ പഞ്ചാബ് ചാംപ്യന്‍മാരാവാനുള്ള ചില കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മികച്ച ആഭ്യന്തര താരങ്ങള്‍

മികച്ച ആഭ്യന്തര താരങ്ങള്‍

ആഭ്യന്തര ക്രിക്കറ്റിലെ ഒരുപിടി മികച്ച കളിക്കാര്‍ പഞ്ചാബ് സംഘത്തിലുണ്ട്. വെറ്ററന്‍ താരം ദീപക് ഹൂഡ, ഏറെ അനുഭവസമ്പത്തുള്ള ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന, പേസര്‍ ഇഷാന്‍ പൊറെല്‍, മുരുഗന്‍ അശ്വിന്‍, സര്‍ഫ്രാസ് ഖാന്‍ തുടങ്ങി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ നടത്തിയുളള താരങ്ങള്‍ പഞ്ചാബ് ടീമിന്റെ ഭാഗമാണ്.
രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ് തുടങ്ങിയ യുവതാരങ്ങള്‍ കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ടീമിലെ അന്താരാഷ്ട്ര താരങ്ങള്‍ക്കു മികച്ച പിന്തുണയേകാന്‍ ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ഈ താരങ്ങള്‍ക്കാവും.

ബൗളിങ് നിര

ബൗളിങ് നിര

വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള മികച്ചൊരു ബൗളിങ് യൂനിറ്റ് പഞ്ചാബിനുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പഞ്ചാബിന്റെ പേസാക്രമണത്തിനു നേതൃത്വം നല്‍കുക. ഓസ്‌ട്രേലിയയുടെ പുതിയ താരോദയങ്ങളായ റിലെ മെറെഡിത്ത്, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ ഷമിക്ക് പിന്തുണയുമായി ഒപ്പമുണ്ടാവും. കഴിഞ്ഞ ബിഗ് ബാഷ് ടി20 ലീഗില്‍ ഉജ്ജ്വല പ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് ഇരുവരും.
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ഡന്‍ ഡെത്ത് ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ മിടുക്കനാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായി അഞ്ചു കളികളില്‍ നിന്ന് 13 വിക്കറ്റുകളെടുത്താണ് ഇഷാന്‍ പൊറെലിന്റെ വരവ്.
കൃത്യമായ ഇടവേളകളില്‍ ഈ ബൗളിങ് നിരയ്ക്കു വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ പഞ്ചാബിന്റെ മുന്നേറ്റം കൂടുതല്‍ എളുപ്പമാവും. അനുഭവസമ്പത്തിനൊപ്പം യുവത്വവുമുള്‍പ്പെടുന്ന ബൗളിങ് നിരയാണ് പഞ്ചാബിന്റേത്.

ശക്തമായ ബാറ്റിങ് ലൈനപ്പ്

ശക്തമായ ബാറ്റിങ് ലൈനപ്പ്

വളരെ ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഈ സീസണില്‍ പഞ്ചാബിന്റേത്. നായകന്‍ രാഹുല്‍ തന്നെയാവും ടീമിന്റെ തുറുപ്പുചീട്ട്. കഴിഞ്ഞ സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശി കൂടിയായിരുന്നു അദ്ദേഹം. രാഹുലിനൊപ്പം യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരന്‍, ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍ എന്നിവരുള്‍പ്പെടെ വെടിക്കെട്ട് താരങ്ങള്‍ പഞ്ചാബിനായി ഇറങ്ങും. മലാന് പഞ്ചാബിനൊപ്പം ഇത് ആദ്യ സീസണാണ്.
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയ്‌സ് ഹെന്‍ റിക്വസ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഫാബിയന്‍ അലെന്‍ എന്നിവരും പുതുയായി പഞ്ചാബിലെത്തിയിട്ടുണ്ട്.
മന്‍ദീപ് സിങ്, സര്‍ഫ്രാസ് ഖാന്‍, ദീപക് ഹൂഡ എന്നിവരുടെ സാന്നിധ്യവും പഞ്ചാബ് ബാറ്റിങ് ലൈനപ്പിന്റെ ആഴം കൂട്ടും. റണ്ണൊഴുകുന്ന മുംബൈ, ബെംഗളൂരു എന്നീവിടങ്ങളിലാണ് പഞ്ചാബ് പുതിയ സീസണില്‍ കൂടുതല്‍ മല്‍സരങ്ങളിലും കളിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ ബാറ്റിങ് ലൈനപ്പിന് കടിഞ്ഞാണിടാന്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്കു പാടുപെടുമെന്നുറപ്പാണ്.

Story first published: Saturday, April 3, 2021, 11:03 [IST]
Other articles published on Apr 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+