Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോവ തകര്‍ത്തു ഈസ്റ്റ് യുണൈറ്റഡ് വിറച്ചു

ഗോവാഹത്തി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മാച്ചില്‍ ഗോവയ്ക്ക് ഉജ്ജ്വല വിജയം. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (3-1) തകര്‍ത്തുക്കൊണ്ടാണ് എഫ് സി ഗോവ മുന്നേറ്റം നടത്തിയത്. 12 ാം മിനുറ്റില്‍ ഘാനക്കാരന്‍ ഫ്രാന്‍സിസ് ഡാഡ്‌സിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍. എന്നാല്‍ ജൊനാഥന്‍ ലൂക്ക,(28),റെയ്‌നാല്‍ഡോ(30),റാവു ദേശായി(70) എന്നിവര്‍ ഗോവയ്ക്കായി തകര്‍പ്പന്‍ ഗോളുകള്‍ പായിച്ചത്.

ഇരു ടീമുകളും തകര്‍പ്പന്‍ കളിയായിരുന്നു. എന്നാല്‍ ചെന്നൈയോട് നാലു ഗോളിന് പരാജയപ്പെട്ട ഗോവ ഏറെ ലക്ഷ്യ ബോധത്തോടെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ടത്. ആദ്യമിനുറ്റില്‍ മികച്ച കളി പുറത്തെടുത്ത നോര്‍ത്ത ഈസ്റ്റ് യുണൈറ്റഡിന് പിന്നിട് കാര്യങ്ങള്‍ കൈവിട്ടു. റെയ്‌നാല്‍ഡയുടെ രണ്ടു ഗോളുകളാണ് ഗോവയുടെ മുന്നേറ്റത്തിന് കാരണം. ഗോവയുടെ പ്രതിരോധവും ആക്രമണവുമെല്ലാം ഈസ്റ്റ് യുണൈറ്റഡിനെ വിറപ്പിച്ചു നിര്‍ത്തി.

കളിയുടെ രണ്ടാം പകുതിയില്‍ ഈസ്റ്റ് യുണൈറ്റഡ് തിരച്ചു കയറാന്ർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോവ വിട്ടകൊടുത്തില്ല. കളിയുടെ അവസാന ഘട്ടത്തില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടൂതല്‍ ഗോളുകളൊന്നും ഉണ്ടായില്ല. പോയ്ന്റു പട്ടികയില്‍ ഗോവ ഏഴു പോയന്റുമായി രണ്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കും വഴങ്ങിയ നോര്‍ത്ത ഈസ്റ്റ് യുണൈറ്റഡിന് ഇതുവരെ പോയന്റൊന്നും നേടാനായില്ല.

 ഫ്രാന്‍സിസ് ഡാഡ്‌സി

ഫ്രാന്‍സിസ് ഡാഡ്‌സി


12 ാം മിനുറ്റില്‍ ഘാനക്കാരന്‍ ഫ്രാന്‍സിസ് ഡാഡ്‌സിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍

ജോനാഥന്‍ ലൂക്ക

ജോനാഥന്‍ ലൂക്ക

28 ാം മിനിറ്റില്‍ ഗോവ സമനില നേടി. ഈസ്റ്റം ഗോളിക്ക് അവസരമൊന്നും കൊടുക്കാതെ ജോനാഥന്‍ ലൂക്കയുടെ തകര്‍പ്പന്‍ ഷോട്ട്.

റെയ്‌നാല്‍ഡ

റെയ്‌നാല്‍ഡ

30 ാം മിനുറ്റില്‍ റെയ്‌നാല്‍ഡോയുടെ തുടരെ തുടരെയുള്ള ഗോളുകള്‍ ഈസ്റ്റ് യുണൈറ്റഡിനെ വിറപ്പിച്ചു നിര്‍ത്തി.

മന്ദര്‍റാവ ദേശായ്

മന്ദര്‍റാവ ദേശായ്

70 ാം മിനുറ്റില്‍ മന്ദര്‍റാവ ദേശായുടെ കിടിലന്‍ ഷോട്ട്. ഇത്
ഗോവയുടെ ലീഡ് വര്‍ധിപ്പിച്ചു.

Story first published: Friday, October 16, 2015, 17:05 [IST]
Other articles published on Oct 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+