Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, നേട്ടം ഇവര്‍ക്ക് മാത്രം! ഒരാള്‍ വിക്കറ്റ് കീപ്പര്‍

കരിയറിലെ അവസാന പന്തില്‍ വിക്കറ്റ് നേടുകയെന്നത് ഏതൊരു ബൗളരെ സംബന്ധിച്ചും സ്വപ്‌നമാണ്. വലിയൊരു കരിയറിന് അവസാനമിടുന്ന ആ നിമിഷത്തില്‍ കാലത്തിന്റെ കാവ്യനീതിയായി വിക്കറ്റ് നേടുകയെന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. ഏതൊരു ബൗളറും ഇത്തരമൊരു പടിയിറക്കം മോഹിക്കും. എന്നാല്‍ ആര്‍ക്കും എളുപ്പത്തില്‍ ഈ നേട്ടത്തിലേക്കെത്താനാവില്ല. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആറ് താരങ്ങള്‍ക്ക് മാത്രമാണ് അവസാന പന്തില്‍ വിക്കറ്റ് നേടി വിരമിക്കാനായത്. അത് ആരൊക്കെയാണെന്ന് നോക്കാം.

ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് ഈ ഭാഗ്യവാന്മാരായ ബൗളര്‍മാരിലൊരാളാണ്. ലൈനും ലെങ്തുംകൊണ്ട് ബാറ്റ്‌സ്മാന്റെ ഉറക്കം കെടുത്തിയ ബൗളറാണ് മഗ്രാത്ത്. സച്ചിന്‍ ടെണ്ടുല്‍ക്കറെയടക്കം വിറപ്പിക്കാന്‍ മഗ്രാത്തിന് സാധിച്ചിരുന്നു. 14 വര്‍ഷം ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന മഗ്രാത്ത് കരിയറില്‍ 949 വിക്കറ്റാണ് നേടിയത്. ഏകദിനത്തിലും ടെസ്റ്റിലും തന്റെ അവസാന പന്തുകളില്‍ വിക്കറ്റ് നേടാന്‍ മഗ്രാത്തിന് സാധിച്ചു. ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനേയും ഏകദിനത്തില്‍ പോള്‍ നിക്‌സനേയുമാണ് മഗ്രാത്ത് പുറത്താക്കിയത്.

രണ്ടാമത്തെ താരം ശ്രീലങ്കയുടെ ലസിത് മലിംഗയാണ്. യോര്‍ക്കറുകള്‍ക്കൊണ്ട് ലോക ക്രിക്കറ്റിനെ വിറപ്പിച്ച ബൗളറാണ് മലിംഗ. അഞ്ച് ഹാട്രിക്കുകള്‍ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ടി20യിലും ഏകദിനത്തിലും തുടര്‍ച്ചയായി നാല് പന്തുകളില്‍ വിക്കറ്റ് നേടിയിട്ടുണ്ട്. വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെയാണ് മലിംഗ വ്യത്യസ്തനായി മാറുന്നത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരുടെ പട്ടികയില്‍ മലിംഗയ്ക്കും സീറ്റുറപ്പാണ്.

കരിയറിലെ അവസാന പന്തില്‍ വിക്കറ്റ് നേടാന്‍ മലിംഗയ്ക്കുമായിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ കൊളംബോയിലാണ് അദ്ദേഹം തന്റെ അവസാന മത്സരം കളിച്ചത്. എറിഞ്ഞ അവസാന പന്തില്‍ മുസ്തഫിസുര്‍ റഹ്‌മാന്റെ വിക്കറ്റ് നേടാനും മലിംഗയ്ക്ക് സാധിച്ചു. മുന്‍ ശ്രീലങ്കന്‍ താരവും സ്പിന്‍ ഇതിഹാസവുമായ മുത്തയ്യ മുരളീധരനും ഈ ഭാഗ്യം ലഭിച്ചിട്ടുണ്ട്. 1300 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയ മുരളീധരന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായ ബൗളറാണ്.

stuart broad

വീരേന്ദര്‍ സെവാഗടക്കം പല പ്രമുഖരും മുരളിയെ നേരിടുന്നത് പ്രയാസമാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. മുത്തയ്യ മുരളീധരന്‍ ടെസ്റ്റ് കരിയറിലെ അവസാന പന്തില്‍ വിക്കറ്റ് നേടിയിരുന്നു. ഇന്ത്യയുടെ പ്രഗ്യാന്‍ ഓജയെയാണ് മുരളീധരന്‍ പുറത്താക്കിയത്. മുരളീധരന്റെ 800ാം ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയും ഈ നേട്ടത്തിലേക്കെത്തിരുന്നു. ഏകദിനത്തില്‍ 1000 റണ്‍സും 100 വിക്കറ്റും പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാണ് ഹാഡ്‌ലി.

436 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കരിയറിലെ അവസാന പന്തില്‍ ഇംഗ്ലണ്ടിന്റെ ഡി മാല്‍ക്കോമിന്റെ വിക്കറ്റാണ് ഹാഡ്‌ലി വീഴ്ത്തിയത്. അഞ്ചാമത്തെ താരം സ്റ്റുവര്‍ട്ട് ബ്രോഡാണ്. ലോക ക്രിക്കറ്റില്‍ ബാറ്റു ചെയ്ത അവസാന പന്തില്‍ സിക്‌സര്‍ നേടുകയും പന്തെറിഞ്ഞ അവസാന പന്തില്‍ വിക്കറ്റ് നേടുകയും ചെയ്ത ഏക താരമാണ് ബ്രോഡ്. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പരയിലൂടെയാണ് ബ്രോഡ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

167 ടെസ്റ്റില്‍ നിന്ന് 604 വിക്കറ്റുകള്‍ വീഴ്ത്തിയ ബ്രോഡ് കരിയറിലെ അവസാന പന്തില്‍ ഓസ്‌ട്രേലിയയുടെ അലക്‌സ് ക്യാരിയുടെ വിക്കറ്റാണ് നേടിയത്. നാല് വിക്കറ്റാണ് അവസാന ടെസ്റ്റ് മത്സരത്തിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ പട്ടികയില്‍ ഇടം പിടിച്ച വ്യത്യസ്തനായ ഒരു താരമുണ്ട്. അത് ഓസ്‌ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പറും നായകനുമായിരുന്ന ആദം ഗില്‍ക്രിസ്റ്റാണ്.

ഐപിഎല്ലിലൂടെയാണ് ഗില്‍ക്രിസ്റ്റ് ഈ നേട്ടത്തിലെത്തിയത്. പഞ്ചാബ് കിങ്‌സ് താരമായിരിക്കെ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഗില്‍ക്രിസ്റ്റ് പന്തെറിഞ്ഞത്. ആദ്യത്തെ പന്തില്‍ത്തന്നെ ഹര്‍ഭജന്‍ സിങ്ങിന്റെ വിക്കറ്റ് അദ്ദേഹം വീഴ്ത്തി. അതിനുശേഷം അദ്ദേഹം പന്തെറിഞ്ഞിട്ടില്ല.

Story first published: Tuesday, August 1, 2023, 14:36 [IST]
Other articles published on Aug 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+