Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ലേലത്തില്‍ ആരെയൊക്കെ വാങ്ങാം? സ്മിത്തും മാക്‌സ്വെല്ലും നോട്ടപ്പുള്ളികള്‍- ലിസ്റ്ററിയാം

ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം അടുത്ത മാസം നടക്കാനിരിക്കുകയാണ്. തിയ്യതി ഔദോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി 18നു ചെന്നൈയിലായിരിക്കും മിനി ലേലമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഫെബ്രുവരി 17നാണ് അവസാനിക്കുന്നത്. അതിനു ശേഷം 18നോ 19നോ ചെന്നൈയില്‍ തന്നെയായിരിക്കും ലേലമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ മെഗാ താരലേലം ഈ വര്‍ഷമുണ്ടായേക്കുമെന്നു സൂചനകളുണ്ടായിരുന്നു. എന്നാല്‍ തയ്യാറെടുപ്പിനായി സമയം കുറവായതിനാല്‍ ഇത്തവണ മെഗാലേലം വേണ്ടെന്നു ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണിലെ ഐപിഎല്ലില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവും. അതുകൊണ്ടു തന്നെ 2022ല്‍ മെഗാ ലേലം നടക്കുമെന്നുറപ്പാണ്.

വില്‍പ്പനയ്ക്കുള്ള 55 കളിക്കാര്‍

വില്‍പ്പനയ്ക്കുള്ള 55 കളിക്കാര്‍

നിലവില്‍ എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി 55 താരങ്ങളെയാണ് ലേലത്തില്‍ വാങ്ങാന്‍ കഴിയുക. മലയാളി താരം ശ്രീശാന്തുള്‍പ്പെടെ കൂടുതല്‍ പേര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുയകയാണെങ്കില്‍ ഈ ലിസ്റ്റ് ഇനിയും വലുതാവും.
നിലനിര്‍ത്തിയ കളിക്കാരുടെയും ഒഴിവാക്കിയവരുടെയും ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നേരത്തേ പുറത്തുവിട്ടിരുന്നു. ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു (10). കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒമ്പതു പേരെയും പുറത്താക്കി. എന്നാല്‍ കൂടുതല്‍ താരങ്ങളെ നിലനിര്‍ത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു. ഭൂരിഭാഗം കളിക്കാരെയും ഒപ്പം നിര്‍ത്തിയ എസ്ആര്‍എച്ച് അഞ്ചു പേരെ മാത്രമാണ് വേണ്ടെന്നുവച്ചത്.

താരങ്ങളുടെ ഫുള്‍ ലിസ്റ്റ്

താരങ്ങളുടെ ഫുള്‍ ലിസ്റ്റ്

ഇന്ത്യന്‍ താരങ്ങള്‍- കേദാര്‍ ജാദവ്, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള, മോനു കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, മോഹിത് ശര്‍മ, കൃഷ്ണപ്പ ഗൗതം, കരുമണ്‍ നായര്‍, ജഗദീഷ സുജിത്, തേജീന്ദര്‍ സിങ് ദില്ലന്‍, എം സിദ്ധാര്‍ഥ്, നിഖില്‍ നായിക്ക്, സിദ്ദേഷ് ലാദ്, പ്രിന്‍സ് ബല്‍വന്ദ് റായ്, ദിഗ്വിജയ് ദേശ്മുഖ്, ആകാഷ് സിങ്, അനിരുദ്ധ ജോഷി, അങ്കിത് രാജ്പുത്, ശശാങ്ക് സിങ്, വരുണ്‍ ആരോണ്‍, ശിവം ദുബെ, ഉമേഷ് യാദവ്, പാര്‍ഥീവ് പട്ടേല്‍, പവന്‍ നേഗി, ഗുര്‍കീരത് മന്‍, സന്ദീപ് ബവനകെ, സഞ്ജയ് യാദവ്, പൃഥ്വിരാജ് യാറ.

വിദേശ താരങ്ങള്‍-അലെക്‌സ് കറേ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, ജാസണ്‍ റോയ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഷെല്‍ഡണ്‍ കോട്രെല്‍, മുജീബുര്‍ റഹ്മാന്‍, ഹാര്‍ദസ് വില്‍ജ്യോന്‍, ജെയിംസ് നീഷാം, ക്രിസ് ഗ്രീന്‍, ഹാരി ഗെര്‍നി, ടോം ബാന്റണ്‍, ലസിത് മലിങ്ക, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ജെയിംസ് പാറ്റിന്‍സണ്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചെല്‍ മക്ലെനഗന്‍, സ്റ്റീവ് സ്മിത്ത്, ഒഷെയ്ന്‍ തോമസ്, ടോം കറെന്‍, ക്രസ് മോറിസ്, ആരാണ്‍ ഫിഞ്ച്, മോയിന്‍ അലി, ഇസുരു ഉദാന, ബില്ലി സ്റ്റാന്‍ലേക്ക്, ഫാബിയന്‍ അലെന്‍.

ഫ്രാഞ്ചൈസികളും ഒഴിവുകളും ബഡ്ജറ്റും

ഫ്രാഞ്ചൈസികളും ഒഴിവുകളും ബഡ്ജറ്റും

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ പഴ്‌സില്‍ ബാക്കിയുള്ളളത് 22.9 കോടി രൂപയാണ്. എട്ടു താരങ്ങളെയാണ് അവര്‍ക്കു ലേലത്തില്‍ വാങ്ങാന്‍ കഴിയുക. ഇവരില്‍ ഒരു വിദേശ താരത്തിന്റെ ഒഴിവ് മാത്രമേയുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ പഴ്‌സില്‍ ശേഷിക്കുന്നത് 12.9 കോടിയാണ്. എട്ടു പേരെ (രണ്ടു വിദേശ താരങ്ങള്‍) അവര്‍ക്കും വാങ്ങാം .
കൂടുതല്‍ പണം ചെവഴിക്കാനാവുക കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ് (53.2 കോടി). ആകെ 14 താരങ്ങളുടെ ഒഴിവ് പഞ്ചാബ് ടീമിലുണ്ട് (അഞ്ച് വിദേശ താരങ്ങള്‍).
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പക്കല്‍ 10.75 കോടിയും മുംബൈ ഇന്ത്യന്‍സിന്റെ പഴ്‌സില്‍ 15.3 കോടിയുമാണുള്ളത്. കെകെആറിന് 10ഉം (രണ്ടു വിദേശ കളിക്കാര്‍) മുംബൈക്കു 11ഉം (നാലു വിദേശ താരങ്ങള്‍) താരങ്ങളെ ലേലത്തില്‍ വാങ്ങാം.
രാജസ്ഥാന്‍ റോയല്‍സ് (34.8 കോടി, ആകെ 11 താരങ്ങള്‍, മൂന്നു വിദേശ കളിക്കാര്‍), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (35.9 കോടി, ആകെ 17 കളിക്കാര്‍, നാലു വിദേശികള്‍), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (10.75 കോടി, ആകെ നാലു കളിക്കാര്‍, ഒരു വിദേശ താരം) എന്നിങ്ങനെയാണ് ശേഷിച്ച മൂന്നു ഫ്രാഞ്ചൈസിയുടെ കാര്യം.

Story first published: Tuesday, January 26, 2021, 10:43 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+