Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ മരുമക്കള്‍! ഇന്ത്യക്കാരിയെ വിവാഹം കഴിച്ച വിദേശ ക്രിക്കറ്റ് താരങ്ങളെ അറിയാം

പ്രണയത്തിന് അതിര്‍ വരമ്പുകളില്ല. അതുകൊണ്ടുതന്നെ രാജ്യങ്ങള്‍ കടന്നുള്ള പല പ്രണയങ്ങളും നിരവധി സംഭവിച്ചിട്ടുണ്ട്. കായിക രംഗത്തും ഇത്തരത്തിലുള്ള നിരവധി പ്രണയങ്ങള്‍ നടന്നിട്ടുണ്ട്. ക്രിക്കറ്റിലേക്ക് വരുമ്പോഴും ഇത്തരം ചില പ്രണയ കഥകള്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതില്‍ ആരാധകരുടെ പ്രിയപ്പെട്ട ചില പുരുഷ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യക്കാരിയെ വിവാഹം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മരുമക്കളായി മാറിയ വിദേശ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരമാണ് സഹീര്‍ അബ്ബാസ്. 1969-1985വരെ പാകിസ്താന്‍ ജഴ്‌സിയണിഞ്ഞ അദ്ദേഹം 140 അന്താരാഷ്ട്ര മത്സരങ്ങളില്‍ പാകിസ്താനായി കളിച്ചു. ഏഷ്യന്‍ ബ്രാഡ്മാനെന്ന വിശേഷണം നേടിയ സഹീര്‍ അബ്ബാസ് വിവാഹം ചെയ്തത് ഇന്ത്യക്കാരിയെയാണ്. ഇന്ത്യയില്‍ ജനിച്ച റിത ലുത്താരയാണ് സഹീറിന്റെ ഭാര്യ. 1988ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴും ദാമ്പത്യ ജീവിതം നന്നായി കൊണ്ടുപോകുന്നു.

മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ടര്‍ണറും വിവാഹം കഴിച്ചത് ഇന്ത്യക്കാരിയെയാണ്. സുക്കിന്ദര്‍ കൗറാണ് ടര്‍ണറുടെ ഭാര്യ. പഞ്ചാബില്‍ ജനിച്ച സുക്കിന്ദര്‍ പിന്നീട് കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ന്യൂസീലന്‍ഡിലെ ഗ്രീന്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് സുക്കീന്ദര്‍. ഇരുവരും രണ്ട് മക്കളോടൊപ്പം നന്നായി ജീവിക്കുന്നു.

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസമാണ് മുത്തയ്യ മുരളീധരന്‍. ലോക ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റുവീഴ്ത്തിയ മാന്ത്രിക ബൗളറാണ് മുരളീധരന്‍. അദ്ദേഹവും വിവാഹം കഴിച്ചത് ഇന്ത്യക്കാരിയെയാണ്. മദിമലരാണ് മുരളീധരന്റെ ഭാര്യ. 2005ല്‍ പരമ്പരാഗത തമിഴ് ശൈലിയിലാണ് മദിമലരുടെ വിവാഹം നടന്നത്. മുരളീധരന്റെ കുടുംബം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിയവരാണ്. മുരളീധരന് ഇപ്പോഴും ഇന്ത്യയില്‍ കുടുംബ വേരുകളുണ്ട്.

sania mirza, shoaib malik

മുന്‍ ഓസീസ് സൂപ്പര്‍ പേസറാണ് ഷോണ്‍ ടെയ്റ്റ്. അതിവേഗ പന്തുകള്‍ക്കൊണ്ട് വിസ്മയിപ്പിച്ചിരുന്ന ടെയ്റ്റും വിവാഹം ചെയ്തത് ഇന്ത്യക്കാരിയെയാണ്. മഷൂം സിന്‍ഹയാണ് ടെയ്റ്റിന്റെ ഭാര്യ. മോഡലും അഭിനേത്രിയും ബിസിനസുകാരിയുമെല്ലാമായ മഷൂം സിന്‍ഹയും ടെയ്റ്റും 2010ലെ ഐപിഎല്ലിലൂടെയാണ് പ്രണയത്തിലാവുന്നത്. അവിടെ നിന്ന് ആരംഭിച്ച പ്രണയം വിവാഹത്തിലേക്കെത്തുകയായിരുന്നു. 2014ല്‍ മുംബൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

മുന്‍ പാകിസ്താന്‍ നായകനും ഓള്‍റൗണ്ടറുമായ ഷുഹൈബ് മാലിക്കും ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയും തമ്മിലുള്ള പ്രണയവും വിവാഹവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. വലിയ ചര്‍ച്ചയും വിവാദവുമായ പ്രണയമായിരുന്നു ഇത്. രണ്ട് പേരും പ്രശസ്തരും വലിയ ആരാധക പിന്തുണയുള്ളവരുമായിരുന്നു. ഇന്ത്യക്കാരിയെ പാകിസ്താന്‍ താരമായ മാലിക്ക് വിവാഹം കഴിച്ചത് ഉള്‍ക്കൊള്ളാന്‍ പല ആരാധകര്‍ക്കും സാധിച്ചിരുന്നില്ല.

പാകിസ്താന്റെ പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളായ ഹസന്‍ അലി വിവാഹം ചെയ്തതും ഇന്ത്യക്കാരിയെയാണ്. സാമിയ അര്‍സോയാണ് ഹസന്‍ അലിയുടെ ഭാര്യ. ഹരിയാനക്കാരിയായ സാമിയ എമിറേറ്റ്‌സ് എയര്‍വേസിലെ ഫ്‌ളൈറ്റ് എഞ്ചിനീയറായിരുന്നു. രണ്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷം 2019ലായിരുന്നു ഇരുവരുടെയും വിവാഹം.

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ് വെല്‍ വിവാഹം ചെയ്തതും ഇന്ത്യക്കാരിയെയാണ്. വിനി രാമനെയാണ് മാക്‌സ് വെല്‍ വിവാഹം ചെയ്തത്. ഫാര്‍മസിസ്റ്റായ വിനിയുമായി 2017 മുതല്‍ മാക്‌സ് വെല്‍ പ്രണയത്തിലായിരുന്നു. 2022ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഐപിഎല്ലിലൂടെ ഇന്ത്യക്കാര്‍ക്ക് വളരെ പരിചയമുള്ള താരമാണ് മാക്‌സ് വെല്‍. ഹിന്ദു ആചാര പ്രകാരം ഗംഭീരമായ വിവാഹ പരിപാടികളാണ് നടന്നത്.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ മുന്‍ ഭാര്യ നീന ഗുപ്തയും ഇന്ത്യക്കാരിയാണ്. നീണ്ട പ്രണയത്തിലൊടുവില്‍ നടന്ന ഈ വിവാഹ ബന്ധം പക്ഷെ ഇരുവരും വേര്‍പെടുത്തിയിരുന്നു. മുന്‍ പാക് താരം മൊഹ്‌സിന്‍ ഖാന്റെ ഭാര്യ റീന ററോയിയും ഇന്ത്യക്കാരിയായിരുന്നു. ഇന്ത്യയുടെ സംസ്‌കാരവും ഇന്ത്യക്കാരുടെ വ്യത്യസ്തമായ സൗന്ദര്യവുമാണ് മിക്ക വിദേശ താരങ്ങളെയും ഇന്ത്യയില്‍ നിന്ന് വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ പട്ടിക ഇനിയും നീളുമെന്നുറപ്പ്.

Story first published: Saturday, June 24, 2023, 15:25 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+