പന്തിനെ വെറുതെ വിടൂ... 'രക്ഷിക്കാന്‍' ഒരു വഴി മാത്രം, ഗവാസ്‌കറുടെ ഉപദേശം
ബെംഗളൂരു: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ റിഷഭ് പന്ത് സമ്മര്‍ദ്ദം താങ്ങാനാവാതെ പ്രതിരോധത്തിലേക്കു വീണിരിക്കുകയാണ്. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ താരത്തിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം പന്തിന് ഫോം വീണ്ടെടുത്ത് വിമര്‍ശകരുടെ വായടപ്പിക്കാനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷെ 19 റണ്‍സ് മാത്രമെടുത്ത് പന്ത് പുറത്താവുകയായിരുന്നു.
വിമര്‍ശനങ്ങള്‍ക്കു മേല്‍ വിമര്‍മശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പന്തിനെ പിന്തുണച്ചിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കര്‍.

പന്തിന്റെ പൊസിഷന്‍ മാറ്റണം
ടി20 ക്രിക്കറ്റില്‍ പന്തിനെ നാലാം നമ്പറില്‍ നിന്ന് അഞ്ചാം നമ്പറിലേക്കു മാറ്റുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചിക്കണമെന്നു ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.
ശ്രേയസ് അയ്യരെ നാലാമനായി ഇറക്കി പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇറക്കുകയാണ് ചെയ്യേണ്ടത്. ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള മികവ് പന്തിനുണ്ടെന്നും ഗവാസ്‌കര്‍ വിശദമാക്കി.

വിമര്‍ശനങ്ങള്‍ നിര്‍ത്തൂ
തുടര്‍ച്ചയായി വിമര്‍ശനങ്ങളുന്നയിച്ച് പന്തിനെ തളര്‍ത്തരുതെന്ന് ഗവാസ്‌കര്‍ പറയുന്നു. നിലവില്‍ നാലാം നമ്പറില്‍ ഇറക്കുന്നതാണ് പന്തിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അഞ്ചാമനായി ഇറങ്ങിയാല്‍ പന്തിന് സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു ബാറ്റ് ചെയ്യാന്‍ കഴിയും. ഇന്നിങ്‌സ് പടുത്തുയര്‍ത്തി ടീമിനെ മുന്നോട്ട് നയിക്കുന്നതിനല്ല, മറിച്ച് അതിവേഗം റണ്‍സ് നേടി ടീമിനെ ശക്തമായ നിലയിലേക്കു നയിക്കുകയാണ് പന്തിന് കൂടുതല്‍ മിടുക്കെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

മോശം ഷോട്ട് സെലക്ഷന്‍
പന്തിന്റെ കാര്യത്തില്‍ മോശം ഷോട്ട് സെലക്ഷന്‍ മാത്രമാണ് ഇത്രയും വലിയ സമ്മര്‍ദ്ദത്തിലേക്കു വീഴ്ത്തിയതെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. വിന്‍ഡീസില്‍ നടന്ന കഴിഞ്ഞ പര്യടനത്തില്‍ ഒരു കളിയില്‍ ആദ്യ ബോളില്‍ തന്നെ പന്ത് പുറത്തായതിനെയാണ് എല്ലാവരും വിമര്‍ശിക്കുന്നത്. എന്നാല്‍ ഇതേ പന്തിനെ തന്നെ അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ബോളില്‍ സിക്‌സര്‍ നേടിയപ്പോള്‍ ഇവര്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. പന്തിനെ അദ്ദേഹത്തിന്റെ ശൈലിയില്‍ കളി തുടരാന്‍ അനുവദിക്കുകയാണ് ചെയ്യണ്ടതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications