Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്‍ ശരിക്കും ഭയക്കണം! പുറത്തുള്ളര്‍ ഏതു നിമിഷവും വന്നേക്കും- ലക്ഷ്മണിന്റെ മുന്നറിയിപ്പ്

1

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ ബാറ്റിങ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ഗില്‍ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായാണ് ക്രീസ് വിട്ടത്. ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളില്‍തന്നെ ജെയിംസ് ആന്‍ഡേഴ്‌സന്‍ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

എത്രയും വേഗത്തില്‍ ഗില്‍ ഫോം വീണ്ടെടുത്ത് വലിയ സ്‌കോര്‍ നേടിയേ തീരൂവെന്നും ഇല്ലെങ്കില്‍ ടീമിലെ സ്ഥാനം നഷ്ടമാവുമെന്നും ലക്ഷ്മണ്‍ മുന്നറിയിപ്പ് നല്‍കി. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരിലൊരാള്‍ ഗില്ലിനു പകരം ടീമിലേക്കു വന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വലിയ സ്‌കോറാക്കി മാറ്റാനാവുന്നില്ല

വലിയ സ്‌കോറാക്കി മാറ്റാനാവുന്നില്ല

ഗില്ലിന് പലപ്പോഴും മികച്ച തുടക്കം ലഭിച്ചിട്ടും അതു വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിയുന്നില്ലെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍ ഗില്ലിനായിരിക്കും. അവസരം കാത്ത് കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ടീമിനു പുറത്തുണ്ടെന്ന കാര്യം മറക്കരുതെന്നും ലക്ഷ്മണ്‍ ഗില്ലിനെ ഓര്‍മിപ്പിച്ചു.

സാങ്കേതികപ്രശ്‌നമുണ്ട്

സാങ്കേതികപ്രശ്‌നമുണ്ട്

ഗില്ലിന്റെ ബാറ്റിങില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നു ലക്ഷ്മണ്‍ വിലയിരുത്തി. ഇന്‍സ്വിങറുകള്‍ നേരിടുന്നതില്‍ താരത്തിന് വീക്ക്‌നെസുകളുണ്ട്. പലപ്പോഴും ബോള്‍ നേരിടവെ ഗില്ലിന്റെ തല താഴുന്നതായി കാണാനാവും, ഈ കുറവ് പരിഹരിക്കാന്‍ വലതു കാല്‍ ലൈനിനു കുറുകെ വരുന്നതായും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.
ഇതുപോലെയുള്ള വിക്കറ്റുകളില്‍ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഗില്‍ പരിശ്രമിക്കണം. വളരെ ഫ്‌ളാറ്റായ പിച്ചാണ് നാലാം ടെസ്റ്റിലേതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച തുടക്കം

മികച്ച തുടക്കം

ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ തുടക്കം മികച്ചതായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് 21 കാരനായ താരം അരങ്ങേറിയത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 378 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുമെങ്കിലും ഒരു സെഞ്ച്വറി ഇനിയും നേടിയിട്ടില്ല.
ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏഴു ഇന്നിങ്‌സുകളിലായി ഗില്ലിന്റെ സമ്പാദ്യം 119 റണ്‍സാണ്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ നാലു ഇന്നിങ്‌സുകളിലായി ഗില്‍ ആകെ നേടിയത് 40 റണ്‍സ് മാത്രമാണ്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ യഥാക്രമം 29, 50 റണ്‍സെടുത്ത ഗില്ലിന്റെ ഗ്രാഫ് പിന്നീട് താഴേക്കു പതിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 14 റണ്‍സാണ് താരത്തിനു സ്‌കോര്‍ ചെയ്യാനായത്. ഓലി സ്‌റ്റോണും ജാക്ക് ലീച്ചും ഗില്ലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

Story first published: Friday, March 5, 2021, 15:04 [IST]
Other articles published on Mar 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+