For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ഗില്‍ ഓപ്പണറാവരുത്!! സഞ്ജു ചെയ്ത തെറ്റെന്ത്? ഇനി ചെയ്യേണ്ടത് ഇക്കാര്യമെന്ന് ഭോഗ്‌ലെ

ഇന്ത്യന്‍ ടി20 ടീമിലെ നല്ല കാലത്തിനു ശേഷം ഇപ്പോള്‍ വീണ്ടും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനു പിന്തുണയുമായി പ്രശസ്ത കമന്റേറ്ററും ആങ്കറുമായ ഹര്‍ഷ ഭോഗ്‌ലെ. ദേശീയ ടീമില്‍ നിന്നും വളരെ പെട്ടെന്നാണ് സഞ്ജു പുറത്താക്കപ്പെട്ടതെന്നും അതിനു അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്നും ഭോഗ്‌ലെ തുറന്നടിക്കുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കു ശേഷം ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവൊണ് സഞ്ജുവിനു പിന്തുണയുമായി അദ്ദേഹം രംഗത്തുവന്നത്. ടി20 ലോകകപ്പിനു മുമ്പ് സഞ്ജുവിനെ വീണ്ടും ഓപ്പിണിങില്‍ പരീക്ഷിക്കണമെന്നും ഭോഗ്‌ലെ ആവശ്യപ്പെടുകയും ചെയ്തു.

SANJU SAMSON

സഞ്ജുവിന്റെ പ്രകടനം

ഇന്ത്യക്കു വേണ്ടി ടി20യില്‍ സമീപകാലത്തു നടത്തിയിള്ള പ്രകടനത്തിന്റെ കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സഞ്ജു സാംസണിനെതിരായ ചതിയെക്കുറിച്ച് ഹര്‍ഷ ഭോഗ്‌ലെ സംസാരിച്ചത്. ശുഭ്മന്‍ ഗില്‍ അവസാനമായി കളിച്ചിട്ടുള്ള 11 ടി20 ഇന്നിങ്‌സുകളെടുത്താല്‍ 25.5 ശരാശരിയില്‍ 140 സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ടി20യില്‍ ഇതു മോശമല്ലാത്ത നമ്പര്‍ തന്നെയാണ്.

എന്നാല്‍ ഈ 11 ഇന്നിങ്‌സുകള്‍ക്കു മുമ്പ് ഗില്ലിനു പകരം സഞ്ജു സാംസണ്‍ ഓപ്പണറായപ്പോഴുള്ള കണക്കെടുകെടുക്കാം. അന്നു അദ്ദേഹത്തിന്റെ ശരാശരി 38.8ഉം സ്‌ക്ക്രൈ് റേറ്റ് 186ഉം ആയിരുന്നു. മൂന്നു സെ്ഞ്ച്വറികളും ഇതിലുള്‍പ്പെടും.

നമ്മള്‍ വളരെ പെട്ടെന്നല്ലേ സഞ്ജുവിനെ പുറത്താക്കിയത്? സത്യസന്ധമായി പറയുകയാണെങ്കില്‍ സഞ്ജു പുറത്താക്കപ്പെട്ടതു തന്നെയാണ്. അദ്ദേഹം ടി20 ടീമിലുണ്ടായിട്ടും ഓപ്പിണിങില്‍ നിന്നും പുറത്താക്കപ്പെട്ടരിക്കുകയാണ്.

സഞ്ജുവിന്റെ പ്രകടനത്തില്‍ അല്‍പ്പം സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. മൂന്നു സെഞ്ച്വറികള്‍ മാറ്റിനിര്‍ത്തിയാല്‍ അടുത്ത ഉയര്‍ന്ന സ്‌കോര്‍ 26 റണ്‍സാണ്. എന്നാല്‍ നല്ല ഫോമിലെങ്കില്‍ സഞ്ജു നിങ്ങള്‍ക്കായി സെഞ്ച്വറി തന്നെ നേടുമെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.

SANJU SAMSON

വീണ്ടും അവസരം നല്‍കണം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കുവേണ്ടി വീണ്ടും ഓപ്പണിങില്‍ കളിക്കാന്‍ സഞ്ജു സാംസണിനു അവസരം നല്‍കണമെന്നും ഹര്‍ഷ ഭോഗ്‌ലെ ആവശ്യപ്പെടുന്നു.

ടി20യിലെ നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ ശുഭ്മന്‍ ഗില്‍ ഓപ്പണറായി കളിക്കരുതെന്നാണ് ഞാന്‍ പറയുക. എന്നാല്‍ ടൂര്‍ണമെന്റിനു മുമ്പ് ഇനിയുള്ള 10 ടി20കളില്‍ അഭിഷേക് ശര്‍മയ്ക്കു ചിലതില്‍ വിശ്രമം നല്‍കാം.

അതിനു ശേഷം ഗില്ലിനെും സഞ്ജു സാംസണിനെയും ഓപ്പണിങില്‍ മാറി മാറി കളിപ്പിക്കണം. ഇതൊരു ഓപ്പണ്‍ സീസാണ് എല്ലാവര്‍ക്കും ചാന്‍സ് കൊടുക്കൂ. സഞ്ജു സാംസണിനു എതിരേയുള്ള ഒരേയൊരു കാര്യം നേരത്തേ ജോഫ്ര ആര്‍ച്ചര്‍ അദ്ദേഹത്തിന്റെ ഒരു ദൗര്‍ബല്യം തുറന്നു കാട്ടിയിരുന്നുവെന്നതാണ്.

ചില മല്‍സരങ്ങളില്‍ മുന്‍കൂട്ടി തീരുമാനിച്ച ചില ഷോട്ടുകള്‍ നേരത്തേ കളിച്ചതു കാരണം സഞ്ജു പെട്ടെന്നു പുറത്താവുകയും ചെയ്തു. പക്ഷെ പേസ് ബൗളിങിനെതിരേ അദ്ദേഹം വളരെ മികച്ചൊരു ബാറ്ററാണ്. നിങ്ങള്‍ക്കു ഇത്ര പെട്ടെന്നു സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കാന്‍ കഴിയില്ലെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 9, 2025, 16:33 [IST]
Other articles published on Nov 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+