For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലോ, ജയ്‌സ്വാളോ, വൈഭവോ ആരാവും ഇന്ത്യയുടെ അടുത്ത വമ്പന്‍ താരം? പ്രവചിച്ച് എഐ!!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസങ്ങളില്‍ നിന്നും യുവനിര ബാറ്റണ്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. ടെസ്റ്റ്, ടി20 എന്നിവയില്‍ നിന്നും രോക്കോ ഇതിനകം വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ മാത്രമാണ് ഇപ്പോള്‍ ഇരുവരുടെയും സാന്നിധ്യമുള്ളത്.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കലിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയി മാറിയത് കോലിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോലി യുഗവും പതിയെ അസ്തമിക്കുകയാണ്. ഈ റോളില്‍ അടുത്തതാര് എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുള്ള ചോദ്യം.

പ്രതിഭാശാലികളായ നിരവധി കളിക്കാര്‍ ഓരോ വര്‍ഷവും ഉയര്‍ന്നു വരുന്നുണ്ട്. ഇവരില്‍ ആരാവും കോലിക്കു ശേഷം അടുത്ത സൂപ്പര്‍ താരമാവുമെന്നു പ്രവചിക്കുക അതീവ ദുഷ്‌കരം തന്നെയാണ്. എന്നാല്‍ അടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായിട്ടുള്ള ഗ്രോക്ക് (Grok). വിവിധ ഫോര്‍മാറ്റുകൡലെ പ്രകടനവും കണക്കുകളുമെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്താണ് എഐയുടെ വമ്പന്‍ പ്രവചനം.

GILL JAISWAL

ലിസ്റ്റില്‍ ആരൊക്കെ?

ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ സാധ്യതയുള്ള ലിസ്റ്റില്‍ പ്രധാനമായും നാലു പേരെയാണ് ഗ്രോക്ക് ഉള്‍പ്പെടുത്തിയത്. നിലവിലെ ടെസ്റ്റ് ക്യാപ്റ്റനും ഭാവി ഓള്‍ ഫോര്‍മാറ്റ് നായകനുമായ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, കൗമാര വിസ്മയം വൈഭവ് സൂര്യവംശി എന്നിവരാണ് ഈ ലിസ്റ്റിലെ നാലു പേര്‍. കൂടാതെ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയും ശ്രദ്ധിക്കേണ്ട താരമാണെന്നു എഐ പറയുന്നു.

ഇടംകൈയന്‍ ബാറ്ററും ഓപ്പണറുമായ ജയ്‌സ്വാള്‍ ഇതിനകം തന്നെ ഇന്ത്യന്‍ സെന്‍സേഷനായി മാറിക്കഴിഞ്ഞു. ടെസ്റ്റിലാണ് അദ്ദേഹം ഏറ്റവും ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ടി20യിലും തന്റെ സ്ഥാനമുറപ്പിച്ച ജയ്‌സ്വാള്‍ ഇനി ഏകദിനത്തിലും സീറ്റുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

നാട്ടിലെ സ്ലോ, ടേണിങ് പിച്ചുകളില്‍ മാത്രമല്ല വിദേശത്തെ പേസും സ്വിങുമുള്ള പിച്ചുകളിലും കസറാന്‍ അദ്ദേഹത്തിനു കഴിയുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ജയ്‌സ്വാള്‍ അടുത്ത ഓള്‍ ഫോര്‍മാറ്റ് സ്റ്റാറാണെന്നു ഓസ്‌ട്രേലിന്‍ സൂപ്പര്‍ താരങ്ങളാട സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരടക്കമുള്ളവരും പ്രവചിച്ചു കഴിഞ്ഞു.

25കാരനായ ഗില്ലാവട്ടെ ഭാവി ക്യാപ്റ്റന്റെ റോളിലേക്കുള്ള വളര്‍ച്ചയിലാണ്. ടെസ്റ്റില്‍ അദ്ദേഹം സ്ഥിരം നായകസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു. ഏകദിനം, ടി20 എന്നിവയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. മികച്ച ബാറ്റിങ് ടെക്‌നിക്കും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള മിടുക്കും അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയും ഗില്‍ നേടിക്കഴിഞ്ഞു.

ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചു കഴിഞ്ഞ സായ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കക്കാരന്‍ മാത്രമാണ്. അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കണമെങ്കില്‍ മൂന്നോ, നാലോ വര്‍ഷം കൂടി കാത്തിരിക്കേണ്ടതായും വരും. എങ്കില്‍ മാത്രമേ സായിയുടെ ഭാവിയെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.

14 കാരനായ വൈഭവ് ഇപ്പോള്‍ ക്രിക്കറ്റില്‍ പിച്ച വച്ച് തുടങ്ങിയിട്ടേയുള്ളൂ. എങ്കിലും ഇതുവരെയുള്ള പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളാണ് ഈ ഇടംകൈയന്‍ ബാറ്ററെന്നു നിസംശയം പറായാന്‍ സാധിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ 35 ബോളില്‍ സെഞ്ച്വറിയുമായി ചരിത്രം കുറിച്ചയാളാണ് വൈഭവ്. പല റെക്കോര്‍ഡുകളും ഈ പ്രകടനത്തോടെ താരം പഴങ്കഥയാക്കുകയും ചെയ്തിരുന്നു.

YASHASVI JAISWAL

എഐയുടെ പ്രവചനം

യശസ്വി ജയ്‌സ്വാളായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഏറ്റവും വലിയ സ്റ്റാറായി മാറുകയെന്നാണ് എഐയുടെ പ്രവചനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെയുളള റെക്കോര്‍ഡും വ്യത്യസ്ത ഫോര്‍മാറ്റുകളിലെ വൈദഗ്ധ്യവുമാണ് ഇതിനു കാരണം.

ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ സാധ്യതയില്‍ തൊട്ടു താഴെയുള്ളത് ശുഭ്മന്‍ ഗില്ലാണ്. പക്ഷെ ടെസ്റ്റില്‍ അദ്ദേഹം കൂടുതല്‍ സ്ഥിരത പുലര്‍ത്തേണ്ടത് ആവശ്യമാണ്. സായ് സുദര്‍ശനും വൈഭവ് സൂര്യവംശിയും വളരെ പ്രതീക്ഷ നല്‍കുന്നവരാണെങ്കിലും ഉയര്‍ന്ന തലത്തില്‍ ഇനിയും സ്വയം തെഴിയിക്കേണ്ടിയിരിക്കുന്നു.

Story first published: Sunday, June 29, 2025, 15:43 [IST]
Other articles published on Jun 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+