Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാളിനോളമെത്തില്ല ഗില്‍! ശ്രേയസും വേണ്ട, പകരക്കാരെ നിര്‍ദേശിച്ച് മുന്‍ പാക് താരം

ഇന്ത്യയുടെ ഏകദിന ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെയാണ് ബാറ്റിങ് ലൈനപ്പില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ അനിവാര്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ നിന്നുമൊഴിവാക്കണമെന്നാണ് അലി പറയുന്നത്. ഇവരുടെ പകരക്കാരെയും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

ലങ്കയുമായുള്ള മൂന്നു ഏകദിനങ്ങളുടെ പരമ്പര 0-2നാണ് ഇന്ത്യ കൈവിട്ടത്. ആവേശകരമായ ആദ്യത്തെ മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ശേഷിച്ച രണ്ടു കളിയും ഇന്ത്യ തോല്‍ക്കുകയായിരുന്നു. അവസാനത്തെ മല്‍സരത്തില്‍ 110 റണ്‍സിന്റെ കനത്ത പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലങ്കയോടു ഒരു ദ്വിരാഷ്ട്ര പരമ്പര ഇന്ത്യക്കു കൈവിടേണ്ടതായി വന്നത്.

JAISWAL

മൂന്നു മല്‍സരവും ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുന്നതായിരുന്നു. പക്ഷെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത് ടീമിനു വിനയായി മാറി 230-240 റണ്‍സ് പോലും മൂന്നു കളിയിലും ചേസ് ചെയ്യാന്‍ ചെയ്യാന്‍ ഇന്ത്യക്കായില്ല. നായകന്‍ രോഹിത് ശര്‍മയൊഴികെ മറ്റാരും ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതാണ് ഇന്ത്യക്കു വിനയായത്. മധ്യനിര തികഞ്ഞ പരാജയമായി മാറിയതോടെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ ബാസിത് അലി വിമര്‍ശിച്ചത്.

ഗില്ലും ശ്രേയസും മറക്കാനാഗ്രഹിക്കുന്ന പരമ്പരയായിരിക്കും ഇത്. ആദ്യ കളിയില്‍ 35 ബോളില്‍ 16 റണ്‍സാണ് ഗില്‍ നേടിയത്. കണ്ടാമത്തെ മല്‍സരത്തില്‍ 35 റണ്‍സെടുത്ത അദ്ദേഹം നിര്‍ണായകമായ അവസാന കളിയില്‍ ആറു റണ്‍സിനും പുറത്തായി. പരമ്പരയില്‍ ഗില്ലിന്റെ ആകെ സമ്പാദ്യം 57 റണ്‍സ് മാത്രം. ശ്രേയസാവട്ടെ ആദ്യ കളിയില്‍ 23 റണ്‍സാണ് നേടിയത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 7, 8 എന്നിങ്ങനെയായിരുന്നു. വെറും 38 റണ്‍സോടെയാണ് ശ്രേയസ് പരമ്പര അവസാനിപ്പിച്ചത്.

ഗില്ലിനും ശ്രേയസിനു പകരം യശസ്വി ജയ്‌സ്വാളിനെയും സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെമെന്നാണ് ബാസിത് അലി നിര്‍ദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം തയ്യാറായിക്കഴിഞ്ഞിട്ടില്ലെന്നും ടൂര്‍ണമെന്റിനു മുമ്പ് മൂന്നു കളിയാണ് ഇനി ഇന്ത്യക്കു ബാക്കിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ ഇനിയും തയ്യാറായിട്ടില്ലെന്നു ഈ പരമ്പര കാണിച്ചുതന്നു. ശുഭ്മന്‍ ഗില്ലിനേക്കാള്‍ മെച്ചപ്പെട്ട താരമാണ് യശസ്വി ജയ്‌സ്വാള്‍. എനിക്കു ഇതു നേരത്തേ അറിയാം, നിങ്ങളും ഇതറിയേണ്ടതുണ്ട്.

SURYAKUMAR YADAV

ജയ്‌സ്വാളിനെ ഏകദിന ടീമിലെടുക്കാതെ വലിയ മണ്ടത്തരമാണ് സെലക്ഷന്‍ കമ്മിറ്റി കാണിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെയും അവര്‍ ടീമിലെടുത്തില്ല. നിങ്ങളെന്താണ് ചെയ്യുന്നത്? അഞ്ച്- ആറ് മാസങ്ങള്‍ക്കു ശേഷം ചാംപ്യന്‍സ് ട്രോഫി വരാനിരിക്കുകയാണ്. ഇനി ഇന്ത്യക്കു മൂന്നു ഏകദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്, അല്ലെങ്കില്‍ നിങ്ങള്‍ക്കു ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടി വരുമെന്നും ബാസിത് അലി നിരീക്ഷിച്ചു.

ജയ്‌സ്വാളിനു അടുത്തു പോലും നില്‍ക്കുന്നയാളല്ല ഗില്‍. അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. ഏകദിനത്തില്‍ ശ്രേയസിനു 48 ശരാശരിയുണ്ടെന്നതു ശരിയാണ്. പക്ഷെ സൂര്യകുമാര്‍ യാദവ് അദ്ദേഹത്തേക്കാള്‍ 1000 മടങ്ങ് മെച്ചപ്പെട്ട താരമാണ്. സ്പിന്‍ സൗഹൃദ പിച്ചുകളില്‍ സ്വീപ്പും റിവേഴ്‌സ് സ്വീപ്പുമെല്ലാം കളിക്കാന്‍ സാധിക്കുന്നയാളെയാണ് നിങ്ങള്‍ക്കു ആവശ്യം. ലങ്കയുമായുള്ള പരമ്പരില്‍ സ്പിന്നര്‍മാരെ സൂര്യ അനായാസം കൈാകാര്യം ചെയ്യുമായിരുന്നു. ജയ്‌സ്വാളും സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുമെന്നും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 8, 2024, 18:27 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+