Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

യുകെ പര്യടനത്തിനും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ചില വമ്പന്‍ താരങ്ങളുടെ അസാന്നിധ്യം നമുക്കു കാണാന്‍ സാധിക്കും. ഏറ്റവും അവസാനമായി ഐസിസി ടി20 ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പോലും ഒഴിവാക്കപ്പെട്ടുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

സ്‌കൈ മാത്രമല്ല, വേറെയും ചില മികച്ച കളിക്കാര്‍ക്കു ടീമില്‍ സ്ഥാനം ലഭിക്കാതെ പോയിട്ടുണ്ട്. കൂടാതെ സമാപിച്ച ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറിയ ചില താരങ്ങള്‍ക്കു നേരെയും സെലക്ടര്‍മാര്‍ കണ്ണടച്ചിരുന്നു.

GILL JAISWAL

ഈ തരത്തില്‍ ടീമില്‍ നിന്നും അവഗണിക്കപ്പെട്ടവരെ മാത്രം അണിനിരത്തി ഒരു ബെസ്റ്റ് ടി20 ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലമായിരിക്കും അവസരം ലഭിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഇവര്‍ ടീമിലെത്തും

ഒഴിവാക്കപ്പെട്ടവരുടെ ഇന്ത്യന്‍ ഇലവനു വേണ്ടി ഓപ്പണിങില്‍ കളിക്കുക ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ദേശീയ ടീമിന്റെ ഭാഗമാണെങ്കിലും ടി20 പ്ലാനുകളില്‍ നിന്നും ഗില്‍ പൂര്‍ണമായും പുറത്തായിരിക്കുകയാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ തിളങ്ങിയിട്ടും അദ്ദേഹത്തെ ടി20 ടീമിലേക്കു സെലക്ഷന്‍ കമ്മിറ്റി തിരികെ വിളിച്ചില്ല.

16 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളമടക്കം ഗില്‍ അടിച്ചെടുത്തത് 732 റണ്‍സാണ്. കൂടാതെ ജിടിയെ ഫൈനലിലുമെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഈ പ്രകടനം ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തിനു വഴി തുറക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

നേരത്തേ ടി20 ടീമുകളിലെ സജീവ സാന്നിധ്യമായികുന്ന ജയ്‌സ്വാളും ഇപ്പോള്‍ പൂര്‍ണമായും ടി20 ടീമിന് പുറത്തായിക്കഴിഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം നേടിയത് 427 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇന്ത്യന്‍ ടി20 ടീമിന് പുറത്താണ് ജയ്‌സ്വാള്‍. 2024 ജൂലൈയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന മല്‍സരം.

ഗില്‍-ജയ്‌സ്വാള്‍ ജോടിക്കു ശേഷം ടീമിനായി മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ കളിക്കുക സൂര്യകുമാര്‍ യാദവ്, രജത് പാട്ടിദാര്‍, ധ്രുവ് ജുറേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരിക്കും. ഈ ടീമിനെ നയിക്കുന്നത് സൂര്യയാണ്.

ബാറ്റിങ് ഫോമില്‍ അടുത്തിടെയായി ഇടിവുണ്ടായെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു ഇപ്പോഴും മൂര്‍ച്ചയൊന്നും കുറഞ്ഞിട്ടില്ല. വളരെ മികച്ച രീതിയില്‍ തന്നെ ഏതു സമ്മര്‍ദ്ദ ഘട്ടത്തിലും ടീമിനെ നയിക്കാന്‍ സാധിക്കുന്നയാളാണ് സ്‌കൈ.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചിട്ടും ഇന്ത്യന്‍ ടി20 ടീമില്‍ ഇടം ലഭിക്കാതെ പോയ താരമാണ് പാട്ടിദാര്‍. സമാപിച്ച സീസണില്‍ 500 പ്ലസ് റണ്‍സോടെ ബാറ്റിങിലും മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പക്ഷെ ഇന്ത്യന്‍ ടി20 സ്‌ക്വാഡുകളിലേക്കു പാട്ടിദാറിനെ പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല.

SURYA HARDIK

റോയല്‍സിനായി ഐപിഎല്ലില്‍ തിളങ്ങിയ താരമാണ് ജുറേല്‍. വണ്‍ഡൗണായി ഇറങ്ങി 16 ഇന്നിങ്‌സുകളില്‍ നിന്നും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 515 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. വിക്കറ്റിനു പിന്നിലും ശ്രദ്ധേയമായ പ്രകടനമാണ് ജുറേല്‍ കാഴ്ചവച്ചത്.

ഹാര്‍ദിക്കിലേക്കു വന്നാല്‍ അദ്ദേഹത്തെ ടി20 ടീമുകളില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയതല്ല, മറിച്ച് 2027ലെ ഏകദിന ലോകകപ്പില്‍ പൂര്‍ണ ഫിറ്റാക്കി തയ്യാറാക്കി നിര്‍ത്തുന്നതിനായി ബ്രേക്ക് നല്‍കിയിരിക്കുകയാണ്.

ഹാര്‍ദിക് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിലെ മറ്റുള്ളവര്‍ ഫിനിഷറായ റിങ്കു സിങ്, ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, വെറ്ററന്‍ ബൗളറായ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാാണ്.

ആര്‍സിബിക്കായി ഓള്‍റൗണ്ട് പ്രകടനം നടത്തിയ ക്രുനാല്‍ ഇന്ത്യന്‍ ടീമിലേക്കു ഒരു തിരിച്ചുവരവ് അര്‍ഹിച്ചിരുന്നു. ഏകദിനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ആര്‍സിബിക്കായി 28 വിക്കറ്റുകള്‍ കൊയ്തിട്ടും ഭുവിയെ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിച്ചില്ല.

ഒഴിവാക്കപ്പെട്ടവരുടെ ഇന്ത്യന്‍ 11

യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

Story first published: Sunday, June 7, 2026, 9:55 [IST]
Other articles published on Jun 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+