For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ ഒരു സിക്‌സര്‍ പോലുമില്ല, നാണക്കേടില്‍ ആരൊക്കെ? ഒരു ഇന്ത്യന്‍ താരവും

ഏകദിന ക്രിക്കറ്റ് വളരെ ബുദ്ധിപരമായി കളിക്കേണ്ട ഫോര്‍മാറ്റാണ്. ടെസ്റ്റിലെപ്പോലെ അമിത പ്രതിരോധത്തിലൂന്നിയോ ടി20യിലെപ്പോലെ അമിത ആക്രമണോത്സകതയിലൂടെയോ കളിക്കേണ്ട ഫോര്‍മാറ്റല്ല ഏകദിനം. ആക്രമണവും പ്രതിരോധവും ക്ഷമയും ക്ലാസുമെല്ലാം ഏകദിന ക്രിക്കറ്റില്‍ ആവശ്യമാണ്. ഏകദിന ഫോര്‍മാറ്റില്‍ ബാറ്റ്‌സ്മാന്‍ റോളില്‍ കളിച്ച താരങ്ങളില്‍ മിക്കവരും ചുരുങ്ങിയത് ഒരു സിക്‌സറെങ്കിലും നേടിയിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വം ചില താരങ്ങള്‍ ഒരു സിക്‌സര്‍ പോലും നേടിയിട്ടില്ല.

ഇത്തരത്തില്‍ ഏകദിനത്തില്‍ ഭേദപ്പെട്ട ബാറ്റ്‌സ്മാനായി പരിഗണിക്കപ്പെട്ട കളിക്കാരില്‍ ഒരു സിക്‌സര്‍ പോലും നേടാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം. ഇന്ത്യന്‍ താരം മനോജ് പ്രഭാകരാണ് ഈ പട്ടികയിലെ ഒരാള്‍. ഓള്‍റൗണ്ടറായി ഇന്ത്യക്കായി കളിച്ചിരുന്ന താരമാണ് മനോജ് പ്രഭാകര്‍. 1984 മുതല്‍ 1996വരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഡല്‍ഹിക്കാരനായ താരം 39 ടെസ്റ്റുകളാണ് ഇന്ത്യക്കായി കളിച്ചത്. 33 ശരാശരിയില്‍ 1600 റണ്‍സും അദ്ദേഹം നേടി.

130 ഏകദിനം കളിച്ച് 98 ഇന്നിങ്‌സില്‍ ബാറ്റുചെയ്ത താരം 1858 റണ്‍സാണ് നേടിയത്. ഇതില്‍ 2 സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമുണ്ട്. ഏകദിനത്തില്‍ മോശമല്ലാത്ത കണക്കുകള്‍ താരത്തിന് അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും ഒരു സിക്‌സര്‍ പോലും അദ്ദേഹം ഏകദിന കരിയറില്‍ നേടിയില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഈ നാണക്കേടിലേക്ക് അദ്ദേഹത്തിന് പേരുചേര്‍ക്കേണ്ടി വന്നു.

രണ്ടാമത്തെ താരം സിംബാബ് വെയുടെ ഡിയോന്‍ ഇബ്രാഹിമാണ്. 2001ലാണ് ഡിയോന്‍ ക്രിക്കറ്റിലേക്കെത്തിയത്. 29 ടെസ്റ്റും 82 ഏകദിനവുമാണ് ഡിയോന്‍ സിംബാബ് വെക്കായി കളിച്ചത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് ഡിയോന്റെ പേരിലുള്ളത്. വലിയ ബാറ്റ്‌സ്മാനെന്ന് വിളിക്കാനാവില്ലെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ മികച്ച ബാറ്റിങ് പ്രകടനത്തോടെ പലപ്പോഴും കൈയടി നേടാന്‍ താരത്തിനായിരുന്നു.

manoj prabhakar

എന്നാല്‍ തന്റെ ഏകദിന കരിയറില്‍ മാത്രമല്ല അന്താരാഷ്ട്ര കരിയറില്‍ ഒരു സിക്‌സര്‍ പോലും നേടാന്‍ ഡിയോന് സാധിച്ചിരുന്നില്ല. മൂന്നാമത്തെ താരം തിലന്‍ സമരവിക്രമയാണ് ശ്രീലങ്കക്കാരനായ താരം മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന താരങ്ങളിലൊരാളാണ്. 81 ടെസ്റ്റുകള്‍ ശ്രീലങ്കയ്ക്കായി കളിക്കുകയും 49ന് മുകളില്‍ ശരാശരിയില്‍ 5000ലധികം റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 12 വര്‍ഷത്തോളം നീണ്ട ഏകദിന കരിയറില്‍ 53 ഏകദിനമാണ് തിലന്‍ കളിച്ചത്.

862 റണ്‍സാണ് തിലന്‍ ഏകദിനത്തില്‍ നേടിയത്. എന്നാല്‍ ഏകദിനത്തില്‍ ഒരു തവണപോലും സിക്‌സര്‍ നേടാന്‍ താരത്തിന് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇംഗ്ലണ്ടിന്റെ ജിയോഫ്രി ബോയ്‌ക്കോട്ട് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലാണ് അദ്ദേഹം കൂടുതലും കളിച്ചത്. 36 ഏകദിന മത്സരത്തിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 1000ലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയുമുണ്ട്.

എന്നാല്‍ ഏകദിനത്തില്‍ ഒരു സിക്‌സര്‍ പോലും നേടാന്‍ ബോയ്‌ക്കോട്ടിനായില്ല. ഓസ്‌ട്രേലിയയുടെ കാലും ഫെര്‍ഗൂസനാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 30 ഏകദിന മത്സരങ്ങളാണ് കാലും ഫെര്‍ഗൂസന്‍ നേടിയത്. 40ന് മുകളില്‍ ശരാശരിയില്‍ 663 റണ്‍സാണ് കാലും ഫെര്‍ഗൂസന്‍ നേടിയത്. 85ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് ഏകദിനത്തില്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഒരു സിക്‌സര്‍ പോലും അദ്ദേഹത്തിന്റെ ഏകദിന കരിയറിലില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

എന്നാല്‍ ഇന്നത്തെ ബൗളര്‍മാരെ നോക്കിയാല്‍പ്പോലും മിക്കവരും ഒന്നിലധികം സിക്‌സര്‍ നേടിയിട്ടുള്ളവരാണ്. പണ്ടത്തെ അപേക്ഷിച്ച് ക്രിക്കറ്റ് സാങ്കേതികമായി വളരെയധികം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പണ്ടെത്തെ അപേക്ഷിച്ച് ബാറ്റിങ് എളുപ്പമാണെന്നതിനാല്‍ ഈ നാണംകെട്ട റെക്കോഡിലേക്ക് പേരുചേര്‍ക്കാന്‍ ഇനി ആരുമുണ്ടാകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, February 9, 2024, 11:14 [IST]
Other articles published on Feb 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+