Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഈ സീസണില്‍ കളിച്ചില്ല, അടുത്ത സീസണില്‍ തിരിച്ചെത്തും, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പല സൂപ്പര്‍ താരങ്ങളുടെയും അഭാവമുണ്ടായിരുന്നു. പലരും വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് വിട്ടുനിന്നപ്പോള്‍ മറ്റ് ചിലര്‍ക്ക് മെഗാ ലേലത്തില്‍ അവസരം ലഭിച്ചില്ല. ഇത്തവണ ഇല്ലാതിരുന്ന പല താരങ്ങളും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ളവരും ആരാധകരുടെ ഇഷ്ട താരങ്ങളുമായിരുന്നു. ഇത്തവണ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും എന്നാല്‍ അടുത്ത സീസണില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളതുമായ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

ദീപക് ചഹാര്‍

ദീപക് ചഹാര്‍

ഇത്തവണ മെഗാ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയ താരമാണ് ദീപക് ചഹാര്‍. 14 കോടിക്കാണ് മെഗാ ലേലത്തില്‍ ദീപക്കിനെ സിഎസ്‌കെ സ്വന്തമാക്കിയത്. പേസ് ഓള്‍റൗണ്ടറായ താരത്തെ സിഎസ്‌കെ നിര്‍ണ്ണായക താരമായാണ് പരിഗണിച്ചതെങ്കിലും പരിക്കേറ്റതിനെത്തുടര്‍ന്ന് ഒരു മത്സരം പോലും കളിക്കാനായില്ല. ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന താരത്തിന് ടി20 ലോകകപ്പും നഷ്ടമാവുമെന്നാണ് വിവരം. എന്നാല്‍ ദീപക് അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്.

യുവതാരത്തിന് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മികവുണ്ട്. കൂടാതെ മധ്യനിരയില്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താനുള്ള പ്രതിഭയുണ്ട്. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ ദീപക്കിനെ സിഎസ്‌കെ തന്നെ ടീമില്‍ നിലനിര്‍ത്തിയേക്കും. 63 ഐപിഎല്ലില്‍ നിന്ന് 59 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 7.8 എന്ന മോശമില്ലാത്ത റെക്കോഡും ദീപക്കിന്റെ പേരിലുണ്ട്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ഇത്തവണ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്ന താരമാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള ഗെയ്ല്‍ അടുത്ത സീസണില്‍ കളിക്കാനുള്ള താല്‍പര്യം ഇതിനോടകം അറിയിച്ചിട്ടുണ്ട്. 43കാരനായ ഗെയ്ല്‍ അടുത്ത സീസണില്‍ മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് അദ്ദേഹം. കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ച ഗെയ്‌ലിനെ അടുത്ത ലേലത്തില്‍ ആരെങ്കിലും പരിഗണിക്കുമോയെന്നത് ചോദ്യമാണ്. എന്നാല്‍ ആഞ്ഞടിക്കാന്‍ മികവ് ഇപ്പോഴുമുള്ള ഗെയ്ല്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും ഏറെയാണ്. 142 ഐപിഎല്ലില്‍ നിന്നായി 4965 റണ്‍സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. ഇതില്‍ ആറ് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

സാം കറെന്‍

സാം കറെന്‍

ഇംഗ്ലണ്ട് യുവ പേസ് ഓള്‍റൗണ്ടറായ സാം കറെന്‍ ഐപിഎല്ലിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാണ്. ഇടം കൈയന്‍ പേസറായ താരം വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്. എന്നാല്‍ ഇത്തവണത്തെ സീസണില്‍ അദ്ദേഹം കളിച്ചിരുന്നില്ല. പരിക്കിനെത്തുടര്‍ന്ന് മെഗാ ലേലത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ അടുത്ത സീസണില്‍ കറെന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കും. ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരത്തെ സിഎസ്‌കെ തന്നെ സ്വന്തമാക്കാനാണ് സാധ്യത. ഇത്തവണ സിഎസ്‌കെയ്ക്ക് മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കറെനെ അടുത്ത സീസണില്‍ ഏതെങ്കിലും ടീം പരിഗണിക്കുമെന്ന കാര്യം ഉറപ്പാണ്. 32 ഐപിഎല്ലില്‍ നിന്ന് 337 റണ്‍സും 32 വിക്കറ്റുമാണ് സാമിന്റെ പേരിലുള്ളത്.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ഇത്തവണ മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച സൂപ്പര്‍ പേസറാണ് ജോഫ്രാ ആര്‍ച്ചര്‍. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ അദ്ദേഹത്തിന് കളിക്കാനായില്ല. എന്നാല്‍ അടുത്ത സീസണില്‍ മുംബൈയ്‌ക്കൊപ്പം ആര്‍ച്ചര്‍ ഉണ്ടാവുമെന്നുറപ്പാണ്. ഇതിനോടകം പരിശീലനം ആര്‍ച്ചര്‍ പുനരാരംഭിച്ചിട്ടുണ്ട്. മുംബൈ ആര്‍ച്ചറുടെ വരവിനായി കാത്തിരിക്കുകയാണ്. ജസ്പ്രീത് ബുംറ, ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ട് മുംബൈക്കായി തിളങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 35 ഐപിഎല്ലില്‍ നിന്ന് 46 വിക്കറ്റ് നേടിയ ആര്‍ച്ചര്‍ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ളവനാണ്.

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസന്‍ ഇത്തവണത്തെ സീസണില്‍ കളിച്ചിരുന്നില്ല. മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഇത്തവണ അന്താരാഷ്ട്ര മത്സരങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. അടുത്ത സീസണില്‍ ഷക്കീബ് ഐപിഎല്ലിലുണ്ടാവുമെന്നുറപ്പാണ്. പല ടീമുകള്‍ക്കും മികച്ച ഓള്‍റൗണ്ടര്‍മാരെ വേണമെന്നതിനാല്‍ ഷക്കീബിന് ആവിശ്യക്കാരേറെയുണ്ടാവുമെന്നുറപ്പ്.

Story first published: Tuesday, May 17, 2022, 13:04 [IST]
Other articles published on May 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+