Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ വിന്‍ഡീസിന്റെ റണ്‍ മെഷീന്‍ ഇനി ഗെയ്ല്‍, യൂനിവേഴ്‌സല്‍ ബോസ് മറികടന്നത് ഈ താരത്തെ...

ആന്റിഗ്വ: ടി20യിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനും വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരവുമായ ക്രിസ് ഗെയ്ല്‍ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. ദേശീയ ടീമിനായി ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ടി20യിലാണ് യൂനിവേഴ്‌സല്‍ ബോസ് നാഴികക്കല്ല് പിന്നിട്ടത്. കളിയില്‍ അഞ്ചു റണ്‍സെടുത്തതോടെ ഗെയ്ല്‍ റണ്‍വേട്ടയില്‍ ഒന്നാമനായി. ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സിനെയാണ് ഗെയ്ല്‍ പിന്തള്ളിയത്.

1

67 മല്‍സരങ്ങളില്‍ നിന്ന് 1611 റണ്‍സാണ് സാമുവല്‍സിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 89 റണ്‍സ്. ഇംഗ്ലണ്ടിനെതിരേ 12 പന്തില്‍ 15 റണ്‍സെുത്ത് പുറത്തായതോടെ ഗെയ്ല്‍ സാമുവല്‍സിനെ പിന്തള്ളി. 57 മല്‍സരങ്ങളില്‍ നിന്നും 1622 റണ്‍സുമായാണ് ഗെയ്ല്‍ തലപ്പത്തു നില്‍ക്കുന്നത്.

2006ല്‍ ന്യൂസിലാന്‍ഡിനെതിരേ കളിച്ചാണ് ഗെയ്ല്‍ ടി20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ രണ്ടു സെഞ്ച്വറികളും 13 ഫിഫ്റ്റികളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ടി20യില്‍ സിക്‌സറില്‍ സെഞ്ച്വറി തികച്ചിട്ടുള്ള ആദ്യ താരം കൂടിയാണ് ഗെയ്ല്‍. ടി20യിലാണ് ഗെയ്ല്‍ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ഐപിഎല്ലുള്‍പ്പെടെയുള്ള ടി20 ടൂര്‍ണമെന്റുകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം.

Story first published: Wednesday, March 6, 2019, 15:48 [IST]
Other articles published on Mar 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+