Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇവര്‍ 'മൊട്ടേറ കിങ്‌സ്'- റെക്കോര്‍ഡ് കുറിച്ചവരില്‍ കപില്‍ മുതല്‍ സച്ചിന്‍ വരെ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് അഹമ്മദാബാദിലെ പ്രശസ്തമായ മൊട്ടേറ സ്റ്റേഡിയത്തില്‍ (ഇപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം) ഈ മാസം 24 മുതല്‍ ആരംഭിക്കുകയാണ്. നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ രാജ്യത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം പിങ്ക് ബോള്‍ ടെസ്‌റ്റോടെ ലോകത്തിനു മുന്നില്‍ തുറന്നു കൊടുക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം കൂടിയാണിത്. 1.1 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സ്‌റ്റേഡിയത്തിനു ശേഷിയുണ്ട്. നവീകരണത്തിനു ശേഷമാണ് ഈ സ്റ്റേഡിയം ലോകത്തിലെ നമ്പര്‍ വണ്ണായത്. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്നിലാക്കുകയായിരുന്നു.

പല ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും വേദിയായിട്ടുള്ള സ്റ്റേഡിയമാണ് മൊട്ടേറയിലേത്. ചില ഇതിഹാസ താരങ്ങള്‍ ഇവിടെ നാഴികക്കല്ലുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ റെക്കോര്‍ഡ് കുറിച്ച വമ്പന്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച ലോകത്തിലെ ആദ്യ താരമായി ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കര്‍മാറിയത് മൊട്ടേറ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു. 1987ല്‍ നടന്ന ടെസ്റ്റിലായിരുന്നു ഗവാസ്‌കര്‍ ലോക റെക്കോര്‍ഡിട്ടത്. ചിരവൈരികളായ പാകിസ്താനെതിരേ നടന്ന ടെസ്റ്റില്‍ 58 റണ്‍സെടുത്തതോടെ ഗവാസ്‌കര്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തിയ ആദ്യ താരമായി മാറുകയായിരുന്നു.

കപില്‍ ദേവ്

കപില്‍ ദേവ്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ് ടെസ്റ്റിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയത് മൊട്ടേറയില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു. മുന്‍ ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ പേരിലുള്ള 432 വിക്കറ്റുകളെന്ന ലോക റെക്കോര്‍ഡാണ് കപിലിനു മുന്നില്‍ വഴി മാറിയത്.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഹഷന്‍ തിലകരത്‌നെയുടെ വിക്കറ്റെടുത്തതോടെയാണ് കപില്‍ ലോക റെക്കോര്‍ഡിന് അവകാശിയായത്. 1983ല്‍ ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയായ കപില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. 434 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് കരിയറിലെ കന്നി ഡബിള്‍ സെഞ്ച്വ്വറി തികച്ചത് മൊട്ടേറ സ്റ്റേഡിയത്തില്‍ വച്ചാണ്. 1999ല്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. അതിനു ശേഷം ടെസ്റ്റ് കരിയറില്‍ അഞ്ചു ഡബിള്‍ സെഞ്ച്വറികള്‍ കൂടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയിരുന്നു.
ഏകദിനത്തില്‍ സച്ചിന്‍ 18,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടതും മൊട്ടേറ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു. 2011ല്‍ ലോകകപ്പ് ക്വാളിഫയറില്‍ ഓസ്‌ട്രേലിയക്കെതിരേ കളിക്കവെയായിരുന്നു ഇത്.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിക്കു വേദിയായ സ്റ്റേഡിയം കൂടിയാണ് മൊട്ടേറ. 2010ല്‍ ന്യൂസിലാന്‍ഡിനെതിരേ ഇവിടെ നടന്ന ടെസ്റ്റിലായിരുന്നു ഭാജി കരിയറിലാദ്യമായി മൂന്നക്ക സ്‌കോര്‍ തികച്ചത്.

ടെസ്റ്റ് അരങ്ങേറ്റങ്ങള്‍

ടെസ്റ്റ് അരങ്ങേറ്റങ്ങള്‍

ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനായ വിവിഎസ് ലക്ഷ്മണ്‍ അരങ്ങേറ്റം കുറിച്ചത് മൊട്ടേറ സ്‌റ്റേഡിയത്തില്‍ വച്ചാണ്. ലക്ഷ്മണിനെക്കൂടാതെ തമിഴ്‌നാട്ടുകനായ പേസര്‍ ലക്ഷ്മിപതി ബാലാജി, ഡല്‍ഹി താരവും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ആകാഷ് ചോപ്ര എന്നിവരും ഇതേ വേദിയില്‍ വച്ചാണ് ആദ്യമായി ടെസ്റ്റ് ക്യാപ്പണിഞ്ഞത്.

Story first published: Saturday, February 20, 2021, 10:53 [IST]
Other articles published on Feb 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+