ഗാവസ്‌കറെ സ്റ്റേഡിയത്തിന് പുറത്ത് തടഞ്ഞു... ആരായാലും തങ്ങള്‍ക്കൊന്നുമില്ലെന്ന് സെക്യൂരിറ്റി!
ഫ്‌ളോറിഡ: ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറെ അമേരിക്കയിലെ സ്‌റ്റേഡിയത്തില്‍ കയറുന്നതില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാര്‍ വിലക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 മത്സരം നടക്കുന്ന സ്‌റ്റേഡിയത്തില്‍ എത്തിയപ്പോഴാണ് ഗാവസ്‌കറെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞത്. ആരാണ് ഗാവസ്‌കര്‍ എന്ന് മനസിലാക്കാന്‍ ഇവര്‍ക്ക് സാധിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ബി സി സി ഐയുടെ മുന്‍ പ്രസിഡണ്ടുമാണ് സുനില്‍ ഗാവസ്‌കര്‍. സ്റ്റേഡിയത്തിന് അകത്തേക്ക് ഗാവസ്‌കറിന് പ്രവേശനം അനുവാദം കിട്ടാത്തത് അവിടെ കൂടിയിരുന്ന ക്രിക്കറ്റ് ആരാധകരിലും പ്രതിഷേധത്തിന് ഇടയാക്കി. ഇത് ഗാവ്‌സകറാണ് എന്നും അദ്ദേഹത്തെ അകത്തേക്ക് വിടണമെന്നും അവര്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ ആരായാലും തങ്ങള്‍ക്കൊരു ചുക്കുമില്ല എന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഔദ്യോഗിക കമന്റേറ്ററായിട്ടും ഗാവസ്‌കറിന് സ്റ്റേഡിയത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം അകത്ത് കളിക്കുമ്പോള്‍ അകത്ത് കയറാന്‍ പറ്റുന്നില്ല എന്ന് സ്റ്റേഡിയത്തിന് പുറത്തുനിന്നും ഒരു ക്രിക്കറ്റ് ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയിലെ സുരക്ഷാ നിയമങ്ങള്‍ വളരെ ശക്തമാണ്. പ്രത്യേകിച്ചും പൊതുസ്ഥലങ്ങളില്‍. ഇതാദ്യമായിട്ടാണ് ഇന്ത്യ അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications