Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശരിയല്ലാത്തവരുടെ പട്ടികയില്‍ ഗാവസ്‌കറും ശാസ്ത്രിയും!

മുംബൈ: ഐ പി എല്‍ കോഴക്കേസില്‍ എന്‍ ശ്രീനിവാസന്‍ രവി ശാസ്ത്രിയെയും സുനില്‍ ഗാവസ്‌കറിനെയും വലിച്ചിട്ടത് വെറുതെയല്ല. ഇരട്ടപ്പദവിയാണ് പ്രശ്‌നമെങ്കില്‍ താന്‍ മാത്രമല്ല, സുനില്‍ ഗാവസ്‌കറും രവി ശാസ്ത്രിയും കെ ശ്രീകാന്തുമെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടവരാണ് എന്നാണ് ശ്രിനിവാസന്‍ നേരത്തെ പറഞ്ഞത്.

ശ്രീനിവാസന്‍ പറഞ്ഞതിന്റെ തുടര്‍ച്ച എന്നോണമാണ് ബി സി സി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഈ പട്ടികയും. ഇന്ത്യന്‍, ഐ പി എല്‍ ടീമുകളുമായി സഹകരിക്കുന്ന ബി സി സി ഐ ഭാരവാഹികളുടെ പട്ടികയാണ് ബുധനാഴ്ച കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഇരട്ടപ്പദവിയിലുള്ള ബി സി സി ഐ ഭാരവാഹികളുടെ പട്ടിക സുപ്രീം കോടതി തന്നെയാണ് ആവശ്യപ്പെട്ടത്.

gavaskar

ഇന്ത്യന്‍ ടീം മുന്‍ ഡയറക്ടറായ സുനില്‍ ഗാവസ്‌കര്‍, ഇപ്പോഴത്തെ ഡയറക്ടറായ രവി ശാസ്ത്രി, മുന്‍ ചീഫ് സെലക്ടര്‍ ക്രിസ് ശ്രീകാന്ത്, 2007 ട്വന്റി 20 ലോകകപ്പില്‍ ടീമിന്റെ മാനേജരായിരുന്ന ലാല്‍ ചന്ദ് രജ്പുത്, മുന്‍ ഇന്ത്യ ബൗളിംഗ് കോച്ച് വെങ്കടേഷ് പ്രസാദ് തുടങ്ങിയവരുടെ പേരുകളും ബി സി സി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അല്ലാതെ, ബി സി സി ഐ ഭാരവാഹികള്‍ സഹകരിക്കുന്ന മറ്റേതെങ്കിലും ഐ പി എല്‍ ടീം ഉണ്ടോ, ഉണ്ടെങ്കില്‍ അതെന്തിനാണ്. ഇങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ മുഴുവന്‍ ലിസ്റ്റും തങ്ങള്‍ക്ക് വേണം - ഇതായിരുന്നു സുപ്രീം കോടതി ബി സി സി ഐക്ക് നല്‍കിയ നിര്‍ദേശം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ മെന്ററാണ് ശ്രീകാന്ത്.

Story first published: Wednesday, December 17, 2014, 14:34 [IST]
Other articles published on Dec 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+