Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഐപിഎല്‍ മാറ്റിവയ്ക്കല്‍... പ്രതികരിച്ച് ഗവാസ്‌കര്‍, ഏറ്റവും മികച്ച തീരുമാനം

മുംബൈ: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നീട്ടി വയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ പ്രശംസിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കവെ ടൂര്‍ണമെന്റ് നീട്ടാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 15നായിരിക്കും ഇനി ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുക.

1

ഐപിഎല്‍ മാറ്റിവയ്ക്കുന്നതിനൊപ്പം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പര റദ്ദാക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ പരമ്പര പിന്നീട് നടത്താനാണ് ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ ധാരണയായത്. ഏറ്റവും ബുദ്ധിപരമായ തീരുമാനമെന്നാണ് ഐപിഎല്‍ മാറ്റിവയ്ക്കാനുള്ള ബിസിസിഐയുടെ നീക്കത്തെ ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. വളരെ മികച്ച തീരുമാനമാണ് ബിസിസിഐ കൈക്കൊണ്ടിരിക്കുന്നത്. ബോര്‍ഡിന് അഭിനന്ദനങ്ങള്‍. കാരണം ജനങ്ങളുടെ ആരോഗ്യവും രാജ്യത്തിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. കൊറോണ വൈറസ് കൂടുതല്‍ പേരിലേക്കു വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം തീര്‍ച്ചായും എടുക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരങ്ങളാണ് ഓരോ മല്‍സരങ്ങളും കാണാനെത്തുന്നത്, കൂടാതെ ഹോട്ടല്‍ ലോബികളിലും വിമാനത്താവളങ്ങളിലുമെല്ലാം ഒരുപാട് ആളുകള്‍ തടിച്ചുകൂടും. ഒരുപാട് ജനങ്ങള്‍ വിമാനങ്ങളിലും യാത്ര ചെയ്യും. ഇക്കൂട്ടത്തില്‍ രോഗബാധയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ബിസിസിഐ സ്വീകരിച്ച ഏറ്റവും ബുദ്ധിപരമായ തീരുമാനമാണ് ഇതെന്നും ഗവാസ്‌കര്‍ വിശദമാക്കി.

അതിനിടെ ഡെഡ് ലൈനിലുള്ളില്‍ ആരംഭിക്കാനായില്ലെങ്കില്‍ ഐപിഎല്‍ റദ്ദാക്കേണ്ടി വരുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐപിഎല്‍ ഒഫീഷ്യല്‍. ഏപ്രില്‍ 20നാണ് ഐപിഎല്ലിന്റെ ഡെഡ്‌ലൈന്‍. അതിന് അപ്പുറത്തേക്കു ടൂര്‍ണമെന്റ് നീട്ടി വയ്ക്കുകയെന്നത് പ്രായോഗികമല്ല. ഏപ്രില്‍ 20നും ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഒഫീഷ്യല്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 21 മുതല്‍ മെയ് 31 വരെ ആറാഴ്ചയാണുള്ളത്. 60 മല്‍സരങ്ങള്‍ നടത്താന്‍ ഇത്രയും സമയം മതിയാവും. എന്നാല്‍ മിക്ക ദിവസങ്ങളിലും രണ്ടു മല്‍സരങ്ങള്‍ വീതമുണ്ടായാല്‍ മാത്രമേ ഇത് നടക്കൂ. ഐപിഎല്‍ ഈ വര്‍ഷം നടത്താന്‍ കഴിയുമോയെന്നത് ഏപ്രില്‍ ആദ്യ വാരം അറിയാമെന്നും ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, March 16, 2020, 15:36 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+