Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ ചില്ലറക്കാരനല്ല, രോഹിത്തിന്റെ 'ഭാവി' നേരത്തേ പ്രവചിച്ചു! കോച്ചായാല്‍ അദ്ഭുതങ്ങളുറപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ വലിയ നേട്ടം കുറിച്ചാണ് രോഹിത് ശര്‍മ ടി20 ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ടി20 ലോകകപ്പും 11 വര്‍ഷങ്ങള്‍ക്കൊടുവില്‍ ഒരു ഐസിസി ട്രോഫിയും നേടിത്തരാന്‍ ഹിറ്റ്മാന്‍ തന്നെ വേണ്ടിവന്നു. തന്റെ മുന്‍ഗാമിയായ വിരാട് കോലിക്കു സാധിക്കാതെ പോയ നേട്ടമാണ് കരിയറിലെ മൂന്നാമത്തെ ഐസിസി ടൂര്‍ണമെന്റില്‍ തന്നെ രോഹിത് യാഥാര്‍ഥ്യമാക്കിയത്.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ഈ വിജയം വളരെ നേരത്തേ തന്നെ പ്രവചിച്ചിട്ടുള്ള ഒരാളുണ്ട്, മുന്‍ ഓപ്പണിങ് ബാറ്ററായിരുന്ന ഗൗതം ഗംഭീറാണിത്. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ മുഖ്യ കോച്ചായി ഉടന്‍ ചുമതലയേറ്റെടുക്കുന്ന അദ്ദേഹം 2020ലായിരുന്നു രോഹിത്തിനെ വാനോളം പുകഴ്ത്തിയത്. ആ സമയത്തു അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ മാത്രമായിരുന്നു. കോലിയായിരുന്നു എല്ലാ ഫോര്‍മാറ്റുകളിലും നായകന്‍.

ROHIT SHARMA

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോടു സംസാരിക്കവെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ ഗംഭീര്‍ പുകഴ്ത്തിയത്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ വന്നില്ലെങ്കില്‍ അതു ഇന്ത്യയുടെ നിര്‍ഭാഗ്യം തന്നെയായിരിക്കും. കാരണം ഒരു ക്യാപ്റ്റന് അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ ടീമിനെപ്പോലെ ക്യാപ്റ്റനും മിടുക്കന്‍ തന്നെയാണ്.

ഒരു ക്യാപ്റ്റനെ നിങ്ങള്‍ അളക്കുന്നതെങ്ങനൊണ്. ആരാണ് മികച്ച ക്യാപ്റ്റന്‍? ആരാണ് മോശം ക്യാപ്റ്റന്‍? നിങ്ങള്‍ക്കു ഇക്കാര്യത്തില്‍ ഒരു ബെഞ്ച്മാര്‍ക്ക് നിശ്ചയിക്കേണ്ടതായി വരും. ഇതിനു മുമ്പ് നമ്മള്‍ പറഞ്ഞിരുന്നത് എംഎസ് ധോണിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നായിരുന്നു. എന്തുകൊണ്ടാണിത്? കാരണം ധോണി രണ്ടു ലോകകപ്പുകളും മൂന്നു ഐപിഎല്‍ ട്രോഫികളും നേടിയെന്നതാണെന്നും ഗൗഭീര്‍ അന്നു പറഞ്ഞിരുന്നു.

രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഗംഭീര്‍ സംസാരിക്കുന്ന വീഡിയോ കാണാം

രോഹിത് ശര്‍മ ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടിയിട്ടുള്ള ക്യാപ്റ്റനാണ്. അദ്ദേഹം അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഭാവിയില്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെയോ, ടി20 ടീമിന്റെയോ ക്യാപ്റ്റന്‍സി രോഹിത്തിനു ലഭിച്ചില്ലെങ്കില്‍ അതു നാണക്കേടാണ്.

ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തം കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ഇതിനേക്കാള്‍ കൂടുതലായൊന്നും ഇനി ചെയ്യാനില്ല. സ്വന്തം ടീമിനെ വിജയങ്ങളിലേക്കു നയിക്കുകയെന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനു ചെയ്യാന്‍ സാധിക്കുന്നതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

GAUTAM GAMBHIR

വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കെ മോശം സമയത്താണ് രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി കളിച്ചതെന്നു ഒരുപാട് ആളുകള്‍ പറയും. പക്ഷെ നിങ്ങള്‍ക്കു വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ രണ്ടു ക്യാപ്റ്റന്‍മാരെ പരീക്ഷിക്കാവുന്നാണ്. അതില്‍ യാതൊരു തെറ്റുമില്ല.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തന്റെയും വിരാട് കോലിയുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ എത്ര മാത്രം വ്യത്യാസമുണ്ടെന്നു രോഹിത് കാണിച്ചു തന്നു കഴിഞ്ഞു. ഒരാള്‍ അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടിയപ്പോള്‍ മറ്റെയാള്‍ക്കു ഒന്നു പോലും നേടാനായില്ല. വിരാട് കോലി മോശം ക്യാപ്റ്റനായതു കാരണമല്ല ഞാന്‍ ഇതു പറയുന്നത്.

രോഹിത് ശര്‍മയ്ക്കും വിരാടിനും ഒരേ പ്ലാന്റ്‌ഫോം തന്നെയാണ് ക്യാപ്റ്റനെന്ന നിലയില്‍ ലഭിച്ചത്. അതുകൊണ്ടു തന്നെ രണ്ടു താരങ്ങളുടെയും ക്യാപ്റ്റന്‍സിയെ നിങ്ങള്‍ ഒരേ തരത്തില്‍ വിലയിരുത്തുകയും വേണം. രോഹിത്തും വിരാടും ഏറെക്കുറെ ഒരേ വര്‍ഷങ്ങള്‍ ഐപിഎല്ലില്‍ ക്യാപ്റ്റന്‍മാരായിട്ടുള്ളവരാണ്. അതിനാലാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് വേറിട്ടുനില്‍ക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.

ഗംഭീര്‍ അന്നു പറഞ്ഞതു പോലെ തന്നെ രോഹിത് ക്യാപ്റ്റനായതിനു ശേഷം ഇന്ത്യന്‍ ടീം ഐസിസി ട്രോഫികളും നേടാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രോഹിത്തിനു കീഴില്‍ ഏകദിന ലോകകപ്പും ഇന്ത്യക്കു ലഭിക്കേണ്ടതായിരുന്നു. പക്ഷെ ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യന്‍ ടീം കലാശപ്പോരില്‍ ഓസ്ട്രേലിയക്കു മുന്നില്‍ കിരീടം കൈവിടുകയായിരുന്നു.

Story first published: Monday, July 8, 2024, 15:01 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+