Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ ഭയക്കണം, കോച്ച് റോള്‍ സേഫല്ല!! ഇന്ത്യന്‍ കോച്ചാവാന്‍ ഗാംഗുലി; ഇനി കളി മാറും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചന്ന നിലയില്‍ നന്നായിട്ടു തന്നെയാണ് ഗൗതം ഗംഭീര്‍ തുടങ്ങിയിരിക്കുന്നത്. ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിനെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിനായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിനു കീഴില്‍ മിന്നിക്കുകയാണെങ്കിലും ടെസ്റ്റിലെ റെക്കോഡ് അത്ര മികച്ചതല്ലെന്നു കാണാം. അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളിലും തോറ്റതോടെ ഇന്ത്യക്കു ഡബ്ല്യുടിസി ഫൈനല്‍ യോഗ്യതയും നഷ്ടമായിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കോച്ചെന്ന നിലയില്‍ ഗംഭീറിനു ഏറെ നിര്‍ണായകമാണ്. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടേക്കും. ഇതിനിടെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനു വെല്ലുവിളിയുമായി മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്.

SOURAV GANGULY

ഗാംഗുലി റെഡി

നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കു സൗരവ് ഗാംഗുലി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ കോച്ചാവാന്‍ തയ്യാറാണെന്നു ദാദ പരസ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ മനംമാറ്റം ഗൗതം ഗംഭീര്‍ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. കാരണം ടീമിനു തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന്റെ പരിശീലകസ്ഥാനവും ചോദ്യം ചെയ്യപ്പെടും.

ഗംഭീറിനു കീഴില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനം ടെസ്റ്റില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ടീം പാടുപെടുന്നതിനിടെയാണ് ഗാംഗുലിയുടെ സര്‍പ്രൈസ് എന്‍ട്രിയെന്നത് എടുത്തു പറയേണ്ടത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കവെയാണ് മുഖ്യ കോച്ചാവാന്‍ തനിക്കുു ആഗ്രഹമുണ്ടെന്നു ദാദ തുറന്നു പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ കോച്ചാവുന്നതിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല. കാരണം എനിക്കു പല വ്യത്യസ്തമായ റോളുകളും ലഭിച്ചിരുന്നു. 2013ല്‍ വിരമിച്ച ശേഷം ഞാന്‍ സിഎബിയുടെ (ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍) പ്രസിഡന്റായി മാറി. പിന്നീട് ബിസിസിഐയുടെ പ്രസിഡന്റ് റോളും ഏറ്റെടുത്തു.

ഭാവിയില്‍ എന്താണ് കാത്തുവച്ചിട്ടുുള്ളതെന്നു നമുക്കു കാണാം. എനിക്കു ഇപ്പോള്‍ 50 വയസ്സേ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം. ഞാന്‍ അതിനു (ഇന്ത്യന്‍ കോച്ച് റോള്‍) തയ്യാറാണ്. എവിടേക്കാണ് കാര്യങ്ങള്‍ പോവുകയെന്നു നമുക്കു കാണാമെന്നും ഗാംഗുലി വ്യക്തമാക്കി.

ഗംഭീറിന്റെ സ്ഥാനം

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചിന്റെ റോളില്‍ ബിസിസിഐയുടെ പിന്തുണ ഗൗതം ഗംഭീറിനു തന്നെയാണ്. 2027ലെ ഐസിസി ഏകദിന ലോകകപ്പ് വരെയാണ് ടീമുമായി അദ്ദേഹത്തിനു കരാറുള്ളത്. പക്ഷെ അതു വരെ പരിശീലക സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകള്‍ക്കൊപ്പം ടെസ്റ്റിലും ടീം മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.

GAUTAM GAMBHIR

ഗംഭീറിനു കീഴില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ മാത്രമേ ഇന്ത്യന്‍ ടീം ഇതിനകം ജയിച്ചിട്ടുള്ളൂ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യക്കു ജയിക്കാനായത്. അതിനു ശേഷം നാട്ടില്‍ ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരപ്പെട്ടത് ടീമിനു വലിയ നാണക്കേടായി മാറി.

അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യക്കു പരാജയം നേരിട്ടു. ഇതോടെയാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഡബ്ല്യുടിസിയുടെ ഫൈനലില്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞത്. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ഗംഭീറിനു ഏറെ പ്രധാനപ്പെട്ടതാണ്. പരിശീലക സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഈ പരമ്പരയില്‍ ഇന്ത്യ മിന്നിച്ചേ തീരൂ.

Story first published: Sunday, June 22, 2025, 16:55 [IST]
Other articles published on Jun 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+