
ഗൗതം ഗംഭീര്‍ (534 റണ്‍സ്- 2008 ഐപിഎല്‍)
2008ലെ പ്രഥമ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഓപ്പണറായിരുന്ന ഗൗതം ഗംഭീറായിരുന്നു. ഡല്‍ഹിക്കു വേണ്ടി 534 റണ്‍സാണ് ഗംഭീര്‍ അടിച്ചെടുത്തത്. 14 മല്‍സരങ്ങളില്‍ നിന്നും 41.07 ശരാശരിയില്‍ 140.89 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. അഞ്ചു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെട്ടിരുന്നു. 86 റണ്‍സായിരുന്നു ഗംഭീറിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷിനായിരുന്നു. 11 കളികളില്‍ 616 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

സുരേഷ് റെയ്‌ന (434 റണ്‍സ്, 2009 ഐപിഎല്‍)
രണ്ടാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓള്‍റൗണ്ടര്‍ കൂടിയായ സുരേഷ് റെയ്‌നയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ തലപ്പത്തെത്തിയത്. സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ 14 മല്‍സരങ്ങളില്‍ നിന്നും 31 ശരാശരിയില്‍ 140.90 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 434 റണ്‍സ് നേടിയിരുന്നു. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സ്.
ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് തേടിയെത്തിയത് ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡനെയായിരുന്നു. സിഎസ്‌കെയ്ക്കു വേണ്ടി അദ്ദേഹം 572 റണ്‍സെടുത്തിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (618 റണ്‍സ്, 2010 ഐപിഎല്‍)
മൂന്നാം സീസണിലെ റണ്‍വേട്ടക്കാരന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍ മാത്രമല്ല ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത് ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയതും മാസ്റ്റര്‍ ബ്ലാസ്റ്ററായിരുന്നു.
15 മല്‍സരങ്ങളില്‍ നിന്നും 47.53 ശരാശരിയില്‍ 132.61 സ്‌ട്രൈക്ക് റേറ്റോടെ സച്ചിന്‍ 618 റണ്‍സ് നേടി. അഞ്ചു ഫിഫ്റ്റികള്‍ ഇതില്‍പ്പെടുന്നു. പുറത്താവാതെ നേടിയ 89 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഫൈനലില്‍ തോറ്റെങ്കിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് സച്ചിനായിരുന്നു.

വിരാട് കോലി (557 റണ്‍സ്, ഐപിഎല്‍ 2011)
2011ലെ ഐപിഎല്ലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഊഴമായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കോലി 557 റണ്‍സ് നേടിയാണ് ഒന്നാമതെത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനു പിറകില്‍ കോലി രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ആര്‍സിബിക്കു വേണ്ടിത്തന്നെ ഗെയ്‌ലെടുത്തത് 608 റണ്‍സായിരുന്നു.
16 മല്‍സരങ്ങളില്‍ 46.41 ശരാശരിയില്‍ 121.08 സ്‌ട്രൈക്ക് റേറ്റോടെയാണ് കോലി 557 റണ്‍സ് നേടിയത്. നാലു ഫിഫ്റ്റികളോടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 71 റണ്‍സ്.

ഗൗതം ഗംഭീര്‍ (590 റണ്‍സ്, ഐപിഎല്‍ 2012)
പ്രഥമ സീസണില്‍ ഒന്നാമതെത്തിയ ഗൗതം ഗംഭീര്‍ 2012 സീസണിലും തലപ്പത്ത് ഫിനിഷ് ചെയ്തു. എന്നാല്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയായിരുന്നു താരം മിന്നിയത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഗംഭീര്‍ 39.33 ശരാശരിയില്‍ 143.55 സ്‌ട്രൈക്ക് റേറ്റോടെ 590 റണ്‍സ് അടിച്ചെടുത്തു. ഗംഭീറിന്റെ പ്രകടനം കെകെഐറിനു കന്നി ഐപിഎല്‍ കിരീടം സമ്മാനിക്കുകയും ചെയ്തിരുന്നു.
ആറു ഫിഫ്റ്റികള്‍ നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 93 റണ്‍സായിരുന്നു.
ആര്‍സിബിയുടെ ക്രിസ് ഗെയ്‌ലായിരുന്നു ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ക്രിസ് ഗെയ്‌ലിനായിരുന്നു (733 റണ്‍സ്).

വിരാട് കോലി (634 റണ്‍സ്, 2013 ഐപിഎല്‍)
2013ലെ ഐപിഎല്ലിലെ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍ ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോലിയായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 45.28 ശരാശരിയില്‍ 138.73 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം 634 റണ്‍സെടുത്തു. ആറു ഫിഫ്റ്റികള്‍ കോലി ടൂര്‍ണമെന്റില്‍ കോലി നേടി. ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിക്കായിരുന്നു ഓറഞ്ച് ക്യാപ്പ്. 733 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ഒന്നാമതെത്തിയത്.

റോബിന്‍ ഉത്തപ്പ (660 റണ്‍സ്, 2014 ഐപിഎല്‍)
യുഎഇയിലും ഇന്ത്യയിലുമായി നടന്ന 2014ലെ ഐപിഎല്ലിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ റോബിന്‍ ഉത്തപ്പയായിരുന്നു. കെകെആറിനെ രണ്ടാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചു. 16 മല്‍സരങ്ങളില്‍ നിന്നും 660 റണ്‍സെടുത്ത ഉത്തപ്പ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍ മാത്രമായിരുന്നില്ല ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന് അവകാശി കൂടിയായിരുന്നു. 44 ശരാശരിയില്‍ 137. 78 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചു ഫിഫ്ഫ്‌റികളോടെയാണ് അദ്ദേഹം 600ന് മുകളലില്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 83 റണ്‍സ്.

അജിങ്ക്യ രഹാനെ (540 റണ്‍സ്, 2015 ഐപിഎല്‍)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ 2105ലെ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരം രാജസ്ഥാന്‍ റോയല്‍സിന്റെ അജിങ്ക്യ രഹാനെയായിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും രഹാനെ 540 റണ്‍സ് നേടി (ശരാശരി 49.09, സ്‌ട്രൈക്ക് റേറ്റ് 130.75). നാലു ഫിഫ്റ്റികള്‍ ഇതില്‍പ്പെടുന്നു. ഉയ്ര്‍ന്ന സ്‌കോര്‍ 91 നോട്ടൗട്ട്.

വിരാട് കോലി (973 റണ്‍സ്, 2016 ഐപിഎല്‍)
വിരാട് കോലി കരിയറില്‍ മൂന്നാം തവണയും ടോപ്‌സ്‌കോറര്‍ സ്ഥാനത്തു ഫിനിഷ് ചെയ്ത ഐപിഎല്ലായിരുന്നു 2016ലേത്. ആര്‍സിബിക്കായി കോലി വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. സീസണിലെ ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനായിരുന്നു. ഐപില്‍ ചരിത്രത്തില്‍ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്. മറ്റൊരു താരത്തിനും ഇത്രയുമധികം റണ്‍സ് ഒരു സീസണില്‍ നേടാനായിട്ടില്ല.
16 മല്‍സരങ്ങളിലാണ് നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമക്കം കോലി 973 റണ്‍സ് അടിച്ചെടുത്തത്. 81.08 ശരാശരിയും 152.03 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.

ഗൗതം ഗംഭീര്‍ (498 റണ്‍സ്, 2017 ഐപിഎല്‍)
വിരാട് കോലിയെപ്പോലെ തന്നെ ഗൗതം ഗംഭീറും കരിയറില്‍ മൂന്നാം തവണ ഐപിഎല്ലിലെ ടോപ്‌സ്‌കോററായത് 2017ലെ സീസണില്‍ കണ്ടു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനായിരുന്ന ഗംഭീര്‍ 16 മല്‍സരങ്ങളില്‍ 41.50 ശരാശരിയില്‍ 128.02 ശരാശരിയില്‍ 498 റണ്‍സെടുത്തു. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 76 നോട്ടൗട്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കായിരുന്നു ഓറഞ്ച് ക്യാപ്പ് (641 റണ്‍സ്).

റിഷഭ് പന്ത് (684 റണ്‍സ്, 2018 ഐപിഎല്‍)
2018ലെ ഐപിഎല്ലിലെ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. ഡല്‍ഹിക്കു വേണ്ടി 14 മല്‍സരങ്ങൡ നിന്നും 52.61 ശരാശരിയില്‍ 173.60 സ്‌ട്രൈക്ക് റേറ്റോടെ പന്ത് 684 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്ല്യംസണാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയത്. 735 റണ്‍സ് വില്ല്യംസണ്‍ നേടിയിരുന്നു.

കെഎല്‍ രാഹുല്‍ (593 റണ്‍സ്, 2019 ഐപിഎല്‍)
ഐപിഎല്ലിന്റെ അവസാന സീസണിലെ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം കെഎല്‍ രാഹുലായിരുന്നു. 14 മല്‍സരങ്ങൡ 593 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 100 റണ്‍സ്.
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സുമായി ഓറഞ്ച് ക്യാപ്പ് അണിഞ്ഞത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറായിരുന്നു (692 റണ്‍സ്).


Click it and Unblock the Notifications