ഗംഭീറിനെ ആരും 'ട്രോളരുത്', എല്ലാ ഇന്ത്യക്കാരും ബഹുമാനിക്കേണ്ട താരം, നാല് കാരണങ്ങളിതാ

മുംബൈ: ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ഏവര്‍ക്കും സുപരിചിതമാണ്. ഇടം കൈയന്‍ ഓപ്പണറായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുമൊപ്പമെല്ലാം ഗംഭീര്‍ കളിച്ച ഇന്നിങ്‌സുകള്‍ എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഗൗതം ഗംഭീര്‍ ഭാഗമായിരുന്നു. ഗംഭീറിന് തന്റേതായ ആരാധക പിന്തുണയുണ്ടെങ്കിലും പലപ്പോഴും വളരെയധികം ട്രോളുകളും പരിഹാസങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്.

പ്രധാനമായും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുമായുള്ള ഉടക്കിന്റെ പേരിലാണ് ഗംഭീറിന് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണിയെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും തന്റെ പ്രകടനത്തെ തഴയുകയും ചെയ്തത് ഗംഭീറിനെ ചൊടിപ്പിക്കുകയും പല തവണ ഇത് ഗംഭീര്‍ പരസ്യമായി തുറന്ന് പറയുകയും ചെയ്തതാണ്. ഇതിന്റെയെല്ലാം പേരില്‍ പല പരിഹാസങ്ങളും ട്രോളുകളും ഗംഭീര്‍ നേരിട്ടിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ വിമര്‍ശനവും പരിഹാസവും നേരിടേണ്ട താരമാണോ ഗൗതം ഗംഭീര്‍ ? ഒരിക്കലും അല്ലെന്ന് തന്നെ പറയാം. എല്ലാ ഇന്ത്യക്കാരും ബഹുമാനിക്കേണ്ട താരമാണ് ഗംഭീര്‍. ഇത് പറയാനുള്ള നാല് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം
ഐസിസി ടൂര്‍ണമെന്റുകളിലെ ഗൗതം ഗംഭീറിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്. എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയ രണ്ട് ലോകകപ്പ് കിരീടത്തിന് പിന്നിലും ഗംഭീറിന്റെ വലിയ അധ്വാനം തന്നെയുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ ഗംഭീറാണ് ഏറ്റവും കൈയടി നേടിയത്. ഫൈനലില്‍ പാകിസ്താനെതിരേ 54 പന്തില്‍ 75 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗംഭീറായിരുന്നു.
2011ലെ ഏകദിന ലോകകപ്പിലേക്ക് വരുമ്പോഴും ഗംഭീറിന്റെ ഇതേ മികവ് കാണാനാവും. ശ്രീലങ്കയ്‌ക്കെതിരേ ഫൈനലില്‍ നേരത്തെ സെവാഗും സച്ചിനും മടങ്ങിയപ്പോള്‍ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടതാണ്. അവിടെ നിന്ന് ഇന്ത്യയെ കരകയറ്റിയതിന് പിന്നില്‍ ഗംഭീറിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. മൂന്നാം നമ്പറിലിറങ്ങി 97 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലെത്തിച്ച നായകന്‍ കൂടിയാണ് ഗംഭീര്‍.

പക്ഷം പിടിക്കാത്ത താരം
തെറ്റിനെ തെറ്റാണെന്നും ശരിയെ ശരിയെന്നും പറയാന്‍ മടികാട്ടാത്ത താരമാണ് ഗൗതം ഗംഭീര്‍. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ വലിയ മിടുക്കുള്ള ഗംഭീര്‍ മോശം പ്രകടനങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കാനും മടികാട്ടറില്ല. വിരാട് കോലിയുടെയും എംഎസ് ധോണിയുടെയും നിഴലില്‍ ഒതുങ്ങിപ്പോവേണ്ട താരമായിരുന്നില്ല ഗംഭീര്‍. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ വലിയ കരിയര്‍ അദ്ദേഹം അര്‍ഹിച്ചിരുന്നു. കൃത്യമായ വിശകലനം നടത്തുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നതിനാലാണ് പലര്‍ക്കും ഗംഭീറിനെ ഇഷ്ടമല്ലാത്തത്. എന്നാല്‍ ഇതൊരു നല്ല ഗുണമാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരങ്ങളിലൊരാള്‍ ഗൗതം ഗംഭീറാണ്. ഇതിനായി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടനയും ഗംഭീറിന്റെ പേരിലുണ്ട്. ഇതിന് കീഴില്‍ നിരവധി പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ, ചികിത്സാ സഹായം ഗംഭീര്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പരസ്യപ്രചരണങ്ങളൊന്നും ഗംഭീര്‍ നടത്താറില്ല. അദ്ദേഹത്തിന്റെ ചാരിറ്റി സ്ഥാപനത്തിന്റെ സേവനങ്ങള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ആശ്രയമേകുന്നത്.

രാഷ്ട്രീയക്കാരനായുള്ള പ്രവര്‍ത്തനങ്ങള്‍
ക്രിക്കറ്റ് കരിയറിന് വിരാമമിട്ട ശേഷം രാഷ്ട്രീയത്തിലേക്കാണ് ഗംഭീര്‍ ഇറങ്ങിയത്. നിലവില്‍ എംപിയാണ് അദ്ദേഹം. നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഇതിനോടകം നടത്തിയിട്ടുണ്ട്. ഗംഭീറിന്റെ ആശയത്തില്‍ പിറന്ന ജാന്‍ റാസോയ് പദ്ധതി പ്രകാരം ദിവസേന ആയിരിക്കണക്കിന് ആളുകള്‍ക്കാണ് സൗജന്യമായി ഭക്ഷണം നല്‍കുന്നത്. വയോജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് ഗംഭീര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications