ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തന്നെയാണ് ഇപ്പോള്‍ ഡ്രൈവിങ് സീറ്റിലെന്നു റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ അവസാനിക്കാനിരിക്കെ എത്രയും പെട്ടെന്നു പുതിയൊരു പകരക്കാരനെ ഇന്ത്യക്കു കണ്ടെത്തിയേ തീരുകയുള്ളൂ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനോടൊപ്പം ഉപദേശകന്റെ റോൡ കസറുന്ന ഗംഭീറിനാണ് ഇപ്പോള്‍ ബിസിസിഐയുടെ പ്രഥമ പരിഗണനയെന്നാണ് പുറത്തുവരുന് റിപ്പോര്‍ട്ടുകള്‍.
ഗംഭീറിനെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ് എന്നിവരുടെ പേരും നേരത്തേ പരിശീലകന്റെ റോളിലേക്കു ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെയെല്ലാം പിന്തള്ളി ഗംഭീര്‍ മുന്നിലെത്തിക്കഴിഞ്ഞെന്നാണ് വിവരം. പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗംഭീറുമായി ബിസിസിഐ ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐപിഎല്‍ പ്ലേഓഫിനായി കെകെആര്‍ ടീമിനൊടൊപ്പം അഹമ്മദാബാദിലെത്തിയപ്പോള്‍ ഗംഭീറുമായി ബിസിസിഐ പ്രതിനിധികള്‍ ഇതിനകം സംസാരിച്ചുകഴിഞ്ഞതായും സൂചനകളുണ്ട്. പക്ഷെ എന്താണ് ഗംഭീറിന്റെ പ്രതികരണമെന്ന കാര്യം വ്യക്തമല്ല. അദ്ദേഹം സമ്മതം മൂളുകയാണെങ്കില്‍ ബിസിസിഐയ്ക്കു കാര്യങ്ങള്‍ എളുപ്പമാവും. ഗംഭീര്‍ ഓക്കെ പറയുകയാണെങ്കില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും കരാര്‍. 2027ലെ ലോകകപ്പ് വരെ അദ്ദേഹം ടീമിനെ പരിശീലിപ്പിക്കും.
്ഇന്ത്യന്‍ ടീമിന്റെ പരിശിലീക സ്ഥാനമേറ്റെടുക്കുന്നതിനു മുമ്പ് ഗംഭീര്‍ ആദ്യം ചെയ്യുക മുന്‍ നായകനും സീനിയര്‍ താരങ്ങളുമായി വിരാട് കോലിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതായിരിക്കും. കളിക്കിടെയും അല്ലാതെയുമെല്ലാം പല തവണ കൊമ്പുകോര്‍ത്തിട്ടുള്ളവരാണ് രണ്ടു പേരും. മുമ്പ് ഗംഭീര്‍ കെകെആര്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കെയാണ് ആര്‍സിബിക്കു വേണ്ടി കളിച്ച കോലിയുമായി കളിക്കളത്തില്‍ വച്ച ആദ്യമായി വാക്‌പേരില്‍ ഏര്‍പ്പെട്ടത്. അന്നു മുതലാണ് ഇരുവരും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത്.
ഏറ്റവും അവസാനമായി കഴിഞ്ഞ ഐപിഎല്ലിനിടെയും കോലിയും ഗംഭീറും തമ്മില്‍ ഗ്രൗണ്ടില്‍ വച്ച് കൈയാങ്കളിയുടെ വക്കിലെത്തി. ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരശേഷമായിരുന്നു സംഭവം. ഈ കളിക്കിടെ കോലിയും എല്‍എസ്ജി താരമായ നവീന്‍ ഉള്‍ഹഖുമായി കൊമ്പുകോര്‍ത്തിരുന്നു.
പിന്നീട് മല്‍സരശേഷം ഇരുവരും തമ്മില്‍ വീണ്ടും ഉരസലുകള്‍ ഉണ്ടാവുകയും തുടര്‍ന്ന് അന്നു എല്‍എസ്ജി ഉപേദേശകനായ ഗംഭീര്‍ ഇടപെടുകയുമായിരുന്നു. കോലിയോടു ഗംഭീര്‍ തട്ടിക്കിയറുകയും തുടര്‍ന്ന് ഇരുവരെയും എല്‍എസ്ജി താരങ്ങള്‍ പിടിച്ചുമാറ്റുകയുമായിരുന്നു.

എന്നാല്‍ ഈ സീസണില്‍ കോലിയും ഗംഭീറും വളരെ സൗഹൃദത്തിലാണ് കാണപ്പെട്ടത്. ആര്‍സിബിയും കെകെആറും തമ്മിലുള്ള മല്‍സരത്തിനു മുന്നോടിയായി ഗ്രൗണ്ടില്‍ വച്ച് കണ്ടു മുട്ടിയപ്പോള്‍ ഇരുവരും പരസ്പരം സംസാരിക്കുകയും തമാശ പങ്കിടുകയുമെല്ലാം ചെയ്തിരുന്നു. ഇരുവര്‍ക്കുമടയിലുള്ള മഞ്ഞുരുകിയെന്നാണ് ഇതു തെളിയിക്കുന്നത്. എങ്കിലും കോച്ച് സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ അതിനു മുമ്പ് കോലിക്കൊപ്പം സംസാരിച്ച് തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നൊയിയിരിക്കും ഗംഭീറിന്റെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
നിലവില്‍ കോലിയുമായി മാത്രമേ ഇന്ത്യന്‍ ടീമില്‍ ഗംഭീറിനു ചില പ്രശ്‌നങ്ങളുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി നല്ല സൗഹൃദമാണ് അദ്ദേഹത്തിനുള്ളത്. കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുമായും ഗംഭീറിനു നല്ല സൗഹൃദമുണ്ട്. കെകആര്‍ ടീമില്‍ നേരത്തേ ഗംഭീറിനു കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് സൂര്യ. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനമേറ്റെടുത്താല്‍ ഗംഭീറിനു കാര്യങ്ങള്‍ വളരെ എളുപ്പമായിരിക്കും.