For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് തീര്‍ന്നു? ഗംഭീര്‍ വന്നാല്‍ സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍! സൂചന നല്‍കി ആ പോസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങുകയും രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20യില്‍ നിന്നും വിരമിക്കുകയും ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉടച്ചു വാര്‍ക്കാനുള്ള ദൗത്യം ഇനി പുതുതായി സ്ഥാനമേറ്റെടുക്കാനൊരുങ്ങുന്ന പരിശീലകന്‍ ഗൗതം ഗംഭീറിനാണ്. ഈ മാസം അദ്ദേഹം കോച്ചായി ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. ശ്രീലങ്കയുമായി നാട്ടില്‍ നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയായിരിക്കും ഗംഭീറിന്റെ ആദ്യത്തെ ചാലഞ്ച്.

ഗംഭീര്‍ കോച്ചായി വന്നാല്‍ പല മാറ്റങ്ങളും തീര്‍ച്ചയായും നമുക്കു പ്രതീക്ഷിക്കാം. അക്കൂട്ടത്തില്‍ സുപ്രധാനമായ ഒരു മാറ്റം വന്നേക്കുക വിക്കറ്റ് കീപ്പറുടെ കാര്യത്തിലായിരിക്കും. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല.

GAUTAM GAMBHIR

പക്ഷെ ടി20യില്‍ റിഷഭ് സ്ഥാനമര്‍ഹിക്കുന്നുണ്ടോയെന്ന കാര്യം പോലും സംശയമാണ്. ഏറ്റവും അവസാനമായി നടന്ന ടി20 ലോകകപ്പും ഇതു ശരിവച്ചിരുന്നു. ടൂര്‍ണമെന്റിലെ എട്ടിന്നിങ്‌സുകളില്‍ കളിച്ചിട്ടും ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ടു തന്നെ ഗംഭീര്‍ വന്നാല്‍ ടി20യില്‍ റിഷഭിന്റെ ചീട്ട് കീറാനുള്ള സാധ്യതയാണ് കാണുന്നത്. പകരം അദ്ദേഹം ഈ റോള്‍ നല്‍കിയേക്കുക മലയാളി താരം സഞ്ജു സാംസണിനായിരിക്കും.

കഴിഞ്ഞ ടി20 ലോകകപ്പില്‍ റിഷഭിനേക്കാള്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചത് സഞ്ജുവായിരുന്നു. പക്ഷെ അദ്ദേഹത്തെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് തയ്യാറായില്ല. എന്നാല്‍ ഗംഭീര്‍ വന്നാല്‍ സഞ്ജുവിന്റെ സമയവും തെളിയാനിടയുണ്ട്. അദ്ദേഹത്തിന്റെ പഴയൊരു പോസ്റ്റ് ഈ സൂചന തന്നെയാണ് നല്‍കുന്നത്. പല തവണ സഞ്ജുവിനെക്കുറിച്ച് മതിപ്പോടെ സംസാരിക്കുകയും ടീമിലെടുക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിട്ടുള്ള ചുരുക്കം വ്യക്തികളിലൊരാളാണ് ഗംഭീര്‍.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് എക്‌സില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു. സഞ്ജു സാംസണ്‍ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, ഇന്ത്യയിലെ മികച്ച യുവ ബാറ്റ്‌സ്മാനും കൂടിയാണ്. ചര്‍ച്ചയ്ക്കായി ആരെങ്കിലുമുണ്ടോ ? എന്നായിരുന്നു 2022 സപ്തംബര്‍ 22നു രാത്രി 8.24നുള്ള അദ്ദേഹത്തിന്റെ പോസ്റ്റ്. സഞ്ജുവിന്റെ കഴിവില്‍ എത്ര മാത്രം ആത്മവിശ്വാസമാണ് ഗംഭീറിനുള്ളതെന്നു വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.

SANJU SAMSON

പിന്നീടൊരിക്കല്‍ സഞ്ജു തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടപ്പോഴും ഗംഭീര്‍ ശ്രദ്ധേയമായ ഒരു പരാമര്‍ശം നടത്തിയിരുന്നു. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിനായി കളിക്കുന്നില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യയുടെ നഷ്ടമാണെന്നായിരുന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്.

ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഗംഭീര്‍ കോച്ചായാല്‍ തീര്‍ത്തയായും സഞ്ജു തന്നെയാവും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറുകയെന്നുറപ്പാണ്. അന്താരാഷ്ട്ര ടി20യില്‍ മോശം റെക്കോര്‍ഡാണ് റിഷഭിനുള്ളത്. 74 മല്‍സരങ്ങളില്‍ നിന്നായി 22.70 എന്ന മോശം ശരാശരിയില്‍ 126.55 സ്‌ട്രൈക്ക് റേറ്റില്‍ 1158 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

2022 ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേല്‍ക്കുന്നതിനു തൊട്ടുമുമ്പ് റിഷഭിനെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ നിന്നും ഒഴിവാക്കണമെന്നും ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിനു അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. പക്ഷെ അവ ശരിയായി മുതലാക്കാന്‍ അവനായിട്ടില്ല. അതുകൊണ്ടു തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ റിഷഭ് ശ്രദ്ധിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു.

Story first published: Wednesday, July 3, 2024, 9:13 [IST]
Other articles published on Jul 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+