For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ പരിശീലകനാവുമോ? ആഗ്രഹമുണ്ട്, തുറന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയാണ്. ഇക്കാര്യം ഔദ്യോഗികമായിത്തന്നെ ബിസിസി ഐ വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ പുതിയ പരിശീലകനായി ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേര് ഗൗതം ഗംഭീറിന്റേതാണ്. ഇന്ത്യയുടെ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവുമായ ഗംഭീറിന്റെ പേര് സജീവമായി ഉയര്‍ന്ന് കേട്ടപ്പോഴും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ഇപ്പോഴിതാ മൗനം വെടിഞ്ഞ് ഗംഭീര്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. 'ഇന്ത്യ ടീമിന്റെ പരിശീലകനാവുകയെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ദേശീയ ടീമിന്റെ പരിശീലകനാവുക എന്നതില്‍ പരം വളരെ ബഹുമതിയില്ല. 140 കോടി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അതും ഇന്ത്യയെപ്പോലൊരു ടീമിന്റെ പരിശീലകന്‍. ഇതിലും വലുത് എന്താണ് ലഭിക്കാനുള്ളത്. ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ചത് ഞാനല്ല.

അത് 140 കോടി ജനങ്ങള്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഞങ്ങള്‍ അവരെ പ്രതിനിധീകരിച്ച് കളിച്ച് ലോകകപ്പ് നേടി' ഗംഭീര്‍ പറഞ്ഞു. ഇന്ത്യയുടെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കിയതോടെ അടുത്ത പരിശീലകനായി ഗംഭീര്‍ തന്നെ വരുമെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലകനാവുന്നത് ടീമിനും നേട്ടമാവും.

ഇതിനോടകം പരിശീലകനെന്ന നിലയില്‍ മികവ് തെളിയിക്കാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. 2022ല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായാണ് ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്തുന്നത്. രണ്ട് സീസണുകളില്‍ ലഖ്‌നൗവിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ രണ്ട് സീസണിലും ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചു. ഈ സീസണിലാണ് കെകെആര്‍ ഉപദേഷ്ടാവായി ഗംഭീര്‍ വരുന്നത്. ഈ സീസണില്‍ ടീമിനെ കപ്പിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചു.

gautam gambhir virat kohli

താരങ്ങളെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനും വലിയ മത്സരങ്ങളില്‍ ഫോമിലേക്കെത്തിക്കാനും അസാധ്യ മികവുള്ള പരിശീലകനാണ് ഗംഭീര്‍. ഇത്തവണ ഗംഭീര്‍ വന്നതോടെയാണ് കെകെആര്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്തിയത്. ഇതോടെ ടീം കപ്പിലേക്കെത്തുകയും ചെയ്തു. ഇന്ത്യ പരിഗണിക്കുന്നത് ഇന്ത്യക്കാരനായ പരിശീലകനെയാണെന്ന് ബിസിസി ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഗംഭീര്‍ തന്നെ ആ സ്ഥാനത്തേക്ക് വന്നേക്കും.

രാഷ്ട്രീയമായ കാരണങ്ങളും ഗംഭീറിന് അനുകൂലമാണ്. ഗംഭീര്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റേയും ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റേയും ഭാഗമായിട്ടുള്ള താരമാണ്. രണ്ട് ഫൈനലിലും അര്‍ധ സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും ഗംഭീറിനായിരുന്നു. ഇന്ത്യക്കാരായ മറ്റ് പരിശീലകരെ പരിഗണിക്കുമ്പോള്‍ അവരെക്കാള്‍ മികച്ചവന്‍ ഗംഭീറിനാണെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും അനുഭവസമ്പത്തുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

എന്നാല്‍ ഗംഭീറിന്റെ വരവ് പല സീനിയര്‍ താരങ്ങള്‍ക്കും നിരാശയുണ്ടാക്കുന്നതാവും. ഗംഭീറും വിരാട് കോലിയും തമ്മില്‍ അടുത്ത ബന്ധമല്ല. ഇരുവരും തമ്മില്‍ ഐപിഎല്ലിനിടെ വാശിയേറിയ വാക് പോരാട്ടം നടന്നിട്ടുണ്ട്. അവസാന ഐപിഎല്ലിനിടെ പരസ്പരം സന്തോഷത്തോടെ സംസാരിച്ചെങ്കിലും ഇവര്‍ക്കിടയില്‍ മികച്ച ബന്ധമല്ല. അതുകൊണ്ടുതന്നെ ഗംഭീറിന്റെ വരവിനെ കോലി പിന്തുണക്കാന്‍ സാധ്യത വളരെ കുറവാണ്. അതേ സമയം ഗംഭീറിന് ബിസിസി ഐയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാവും.

അതുകൊണ്ടുതന്നെ കോലിക്ക് ഗംഭീറിനോട് പൊരുത്തപ്പെട്ട് പോകേണ്ടതായി വരും. ഗംഭീറിന്റെ വരവ് ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് സന്തോഷം നല്‍കും. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന പരിശീലകനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ കെകെആറിലെ യുവതാരങ്ങള്‍ക്കും പ്രതീക്ഷയുണ്ട്. ശ്രേയസ് അയ്യരെ ബിസിസി ഐ കരാറിലേക്ക് തിരിച്ചുവരാനും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനും ഗംഭീറിന്റെ പരിശീലകനായുള്ള വരവ് സഹായിക്കുമെന്നുറപ്പ്.

Story first published: Sunday, June 2, 2024, 20:21 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+