Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തും വാര്‍ണറും ഉണ്ടെങ്കിലും ഓസ്‌ട്രേലിയയില്‍ ഇത്തവണയും ഇന്ത്യ തന്നെ നേടും- ഗംഭീര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഗവാസ്‌കര്‍ ബോര്‍ഡര്‍ ട്രോഫിയില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. കിരീടം നിലനിര്‍ത്തുകയെന്ന വെല്ലവിളിയുമായിട്ടാണ് വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയയിലേക്കു തിരിക്കക. 2018-19ല്‍ നടന്ന പരമ്പരയില്‍ ഓസീസിനെ ഞെട്ടിച്ച് ഇന്ത്യ ചാംപ്യന്‍മാരാവുകയായിരുന്നു. അന്നു 2-1നായിരുന്നു ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര കൈക്കലാക്കിയത്.

1

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരില്ലാതെയാണ് കഴിഞ്ഞ പരമ്പരയില്‍ ഓസീസ് ഇന്ത്യയുമായി കൊമ്പുകോര്‍ത്തത്. പന്ത് ചുരണ്ടല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നതിനാലാണ് ഇരുവര്‍ക്കും പുറത്തിരിക്കേണ്ടി വന്നത്. സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം ഇന്ത്യക്കു മേല്‍ക്കൈ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ കൂടുതല്‍ കരുത്തുറ്റ ഓസീസാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഓസീസ് കഴിഞ്ഞ പര്യടനത്തിലേതിനേക്കാള്‍ അപകടകാരികാരിയാണെങ്കിലും ഇന്ത്യക്കു ട്രോഫി നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളിങ് നിരയാണ് തന്നെ ഈ പ്രവചനത്തിനു പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു സാഹചര്യത്തിലും എത്ര മികച്ച ബാറ്റിങ് നിരയിലും നാശം വിതയ്ക്കാന്‍ ശേഷിയുള്ള പേസ് ബൗളിങ് നിരയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളതെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നിര ലോക നിലവാരമുള്ളതാണ്. ഏതു സാഹചര്യങ്ങളിലും മികവ് പുലര്‍ത്താന്‍ അവര്‍ക്കു സാധിക്കും. ഓസീസിന് തീര്‍ച്ചയായും ഇന്ത്യ ഇത്തവണയും വെല്ലുവിളിയുയര്‍ത്തുമെന്ന് ഗംഭീര്‍ പറയുന്നു.

അതേസമയം, ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിരുന്ന ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി ഏറ്റവും ഉചിതമായ തീരുമാനം തന്നെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ കൊവിഡ് അല്‍പ്പം നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും മെല്‍ബണില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ടി20 ലോകകപ്പിനെക്കുറിച്ചുള്ളത് വളര എളുപ്പത്തില്‍ എടുക്കാവുന്ന ഒരു തീരുമാനമല്ല. വളരെ ചിന്തിച്ച ശേഷം മാത്രമേ തീരുമാനത്തിലെത്താന്‍ കഴിയൂ. ഐസിസി തങ്ങളുടെ നിലപാട് അധികം വൈകാതെ തന്നെ അറിയിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 17, 2020, 20:22 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+