For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ടെസ്റ്റ് കരിയര്‍ 2014ല്‍ അവസാനിച്ചേനെ! അന്നു രക്ഷിച്ചത് ധോണിയെന്ന് ഗംഭീര്‍

ടെസ്റ്റ് പരമ്പരയില്‍ കോലി ഫ്‌ളോപ്പായിരുന്നു

2

ദില്ലി: ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ പിന്തുണയാണ് ഒരുപക്ഷെ നേരത്തേ അവസാനിക്കേണ്ടിയിരുന്ന വിരാട് കോലിയുടെ ടെസ്റ്റ് കരിയര്‍ രക്ഷിച്ചതെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. കരിയറിന്റെ തുടക്കത്തില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്‌റ്റെന്നായിരുന്നു കോലി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു കോലി കരിയറിലെ ആദ്യ പരമ്പര കളിച്ചത്.
എന്നാല്‍ ഈ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമായി. പിന്നീട് ടീമിലേക്കു മടങ്ങിവന്നെങ്കിലും കൂടുതല്‍ സമയവും പ്ലെയിങ് ഇലവന് പുറത്തായിരുന്നു. എന്നാല്‍ ധോണിയുടെ പിന്തുണ കോലിക്കു തുണയായി. ഓസ്‌ട്രേലിയയില്‍ ഇന്ത്യ നാലു നാലു ടെസ്റ്റുകളുടെ പരമ്പര കളിച്ചപ്പോള്‍ കോലിയും സംഘത്തിലുണ്ടായിരുന്നു. അന്നു പരമ്പരയില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാന്‍ കോലിയായിരുന്നു.

2014ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം കോലിയുടെ ടെസ്റ്റ് കരിയര്‍ അവസാനിക്കേണ്ടതായിരുന്നു. അന്നു അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി. 10 ഇന്നിങ്‌സുകളില്‍ നിന്നും ആകെ 134 റണ്‍സാണ് കോലിക്കു നേടാനായത്. പരമ്പരയില്‍ നാലു തവണ കോലിയെ പുറത്താക്കിയത് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ വിവിഎസ് ലക്ഷ്മണുമായി സംസാരിക്കവെയാണ് ഗംഭീര്‍ ധോണി കോലിക്കു നല്‍കിയ പിന്തുണയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ പഴികേട്ട കോലി തൊട്ടടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ ഉജ്ജ്വല ബാറ്റിങിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചതിനെക്കുറിച്ച് ലക്ഷ്മണ്‍ ഷോയില്‍ പറഞ്ഞു.

കോലിയുടെ തിരിച്ചുവരവ്

2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ പഴികേട്ട കോലി തൊട്ടടുത്ത ഇംഗ്ലണ്ട് പര്യടനത്തില്‍ ഉജ്ജ്വല ബാറ്റിങിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചതിനെക്കുറിച്ച് ലക്ഷ്മണ്‍ ഷോയില്‍ പറഞ്ഞു. ബെര്‍മിങ്ഹാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കോലി നേടിയ സെഞ്ച്വറി ഗംഭീരമായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോലിയുടെ ഇന്നിങ്‌സാണിത്. ക്രിക്കറ്റിനോടുള്ള പാഷനും ആവേശവുമെല്ലാം നേരില്‍ട്ടുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കോലിയില്‍ കണ്ടിരുന്നു. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍താരമായി മാറുമെന്ന് തെളിയിക്കാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര നിര്‍ണായകമായിരുന്നുവെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

ധോണിയുടെ പിന്തുണ

2014ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം കോലിയുടെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. അന്നത്തെ പര്യടനത്തില്‍ താനും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. കോലിയുടെ കരിയര്‍ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ധോണിക്കാണ് നല്‍കേണ്ടത്. കാരണം ഇതുപോലെയുള്ള പരമ്പരകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി കരിയറുകള്‍ അവസാനിച്ചിട്ടുണ്ട്. അന്നു ധോണി നല്‍കിയ സുരക്ഷിതത്വമാണ് പിന്നീട് കോലിയെ തന്റെ മികവ് പുറത്തെടുക്കാന്‍ സഹായിച്ചതെന്നും ഗംഭീര്‍ വിലയിരുത്തി.
ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തിലും കോലി മികച്ച പ്രകടനം നടത്തി. എട്ട് ഇന്നിറങ്‌സുകളില്‍ നിന്നും 692 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം കോലി ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്തിരുന്നു.

ടെസ്റ്റില്‍ മികച്ച ശരാശരി

നിലവില്‍ 86 ടെസ്റ്റുകളില്‍ നിന്നും 7240 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ആറാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് കോലി. ഏഴു ഡബിള്‍ സെഞ്ച്വറികളാണ് അദ്ദേഹം ഇതിനകം നേടിയത്. 53.62 എന്ന മികച്ച ശരാശരിയിലാണിത്. നിലവില്‍ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തും കോലിയുണ്ട്. നിലവില്‍ ലോക ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക ബാറ്റ്‌സ്മാന്‍ കൂടിയാണ് കോലി.
2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പര നേട്ടത്തിലേക്കു നയിക്കാന്‍ കോലിക്കായിരുന്നു. ഇതോടെ ഈ നേട്ടത്തിന് അവകാശിയായ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോലിയെ തേടിയെത്തിയിരുന്നു.

Story first published: Monday, June 22, 2020, 17:12 [IST]
Other articles published on Jun 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+