Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ പ്ലേഓഫിലെത്തും...സിഎസ്‌കെ കിരീടം മറന്നേക്കൂ, പ്ലേഓഫ് പോലും കാണില്ല!! ഗംഭീറിന്റെ പ്രവചനം

CSK പ്ലേ ഓഫ് പോലും കാണില്ലെന്ന് ഗംഭീർ | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ 12ാം സീസണിന് ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമുകള്‍ അവസാനവട്ട പടയൊരുക്കത്തിലാണ്. എട്ടു ടീമുകളാണ് കിരീടപ്രതീക്ഷയുമായി അങ്കത്തട്ടിലെത്തുന്നത്. ആരാവും ഇത്തവണ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ തവണ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് തങ്ങളുടെ മൂന്നാം കിരീടം കൈക്കലാക്കിയത്.

ഇത്തവണ പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഗംഭീര്‍ ക്രിക്കറ്റിനോടു വിടപറഞ്ഞിരുന്നു.

ചെന്നൈ പ്ലേഓഫ് പോലുമെത്തില്ല

ചെന്നൈ പ്ലേഓഫ് പോലുമെത്തില്ല

സകലരെയും ഞെട്ടിക്കുന്ന പ്രവചനമാണ് ഗംഭീര്‍ നടത്തിയിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരും ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമുമായ ചെന്നൈ ഇത്തവണ പ്ലേഓഫ് പോലും കാണാതെ പുറത്താവുമെന്നാണ് ഗംഭീറിന്റെ പ്രവചനം.
കഴിഞ്ഞ സീസണില്‍ കിരീടം ചൂടിയ അതേ ടീമിനെ തന്നെയാണ് ഈ സീസണിലും സിഎസ്‌കെ ഇറക്കുന്നത്. കൂടാതെ ലേലത്തില്‍ ചില താരങ്ങള്‍ കൂടി പുതുതായി ടീമിലെത്തുകയും ചെയ്തിട്ടുണ്ട്.

 പ്ലേഓഫ് സാധ്യത ഇവര്‍ക്ക്

പ്ലേഓഫ് സാധ്യത ഇവര്‍ക്ക്

ഈ സീസണില്‍ പ്ലേഓഫ് കളിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള നാലു ടീമുകളെയും ഗംഭീര്‍ തിരഞ്ഞെടുത്തു. തന്റെ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സിനൊപ്പം മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, നിലവിലെ റണ്ണറപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരാണ് പ്ലേഓഫിലെത്തുകയെന്ന് ഗംഭീര്‍ പ്രവചിക്കുന്നു.
കൊല്‍ക്കത്തയെ തനിക്ക് എങ്ങനെ മറക്കാനാവുമെന്നും ഗംഭീര്‍ ചോദിക്കുന്നു. 2012, 14 വര്‍ഷങ്ങളിലാണ് അദ്ദേഹത്തിനു കീഴില്‍ കെകെആര്‍ വിജയികളായത്.

 ഹെയ്ഡന്റെയും ജോണ്‍സന്റെയും പ്രവചനം

ഹെയ്ഡന്റെയും ജോണ്‍സന്റെയും പ്രവചനം

ഗംഭീര്‍ മാത്രമല്ല ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരങ്ങളായ മാത്യു ഹെയ്ഡന്‍, മിച്ചെല്‍ ജോണ്‍സന്‍ എന്നിവരും ഐപിഎല്ലിലെ പ്ലേഓഫിനെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്. നിലവിലെ ജേതാക്കളായ സിഎസ്‌കെയോടൊപ്പം കെകെആര്‍, മുംബൈ, സണ്‍റൈസേഴ്‌സ് എന്നിവര്‍ പ്ലേഓഫ് കളിക്കുമെന്നാണ് ഹെയ്ഡന്റെ പ്രവചനം. എന്നാല്‍ സിഎസ്‌കെ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ, രാജസ്ഥാന്‍ എന്നിവരാവും പ്ലേഓഫിലുണ്ടാവുകയെന്ന് ജോണ്‍സന്‍ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന മല്‍സരം

ഉദ്ഘാടന മല്‍സരം

മാര്‍ച്ച് 23ന് ശനിയാഴ്ചയാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ധോണിയുടെ ചെന്നൈ കോലിയുടെ ആര്‍സിബിയുമായി കൊമ്പുകോര്‍ക്കും. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് സിഎസ്‌കെ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണിലെ ആദ്യ കളിയില്‍ സിഎസ്‌കെ മുംബൈയെ മുട്ടുകുത്തിച്ചിരുന്നു.

Story first published: Wednesday, March 20, 2019, 10:02 [IST]
Other articles published on Mar 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+