ഇഷ്ടമുള്ള പരമ്പരകള്‍ മാത്രം കളിക്കാനാവില്ല, ധോണിയെ വിമര്‍ശിച്ച് ഗംഭീര്‍
ദില്ലി: ഇന്ത്യയ്ക്കായി ഇഷ്ടമുള്ള പരമ്പരകള്‍ മാത്രം തിരഞ്ഞെടുത്ത് കളിക്കുന്ന കീഴ്‌വഴക്കങ്ങള്‍ മുളയിലെ നുള്ളണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ നിന്നും മഹേന്ദ്ര സിങ് ധോണി വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
വിരമിക്കല്‍ തീരുമാനങ്ങള്‍ സ്വമേധയാ എടുക്കേണ്ടതാണ്. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതുകൊണ്ട് സെലക്ടര്‍മാര്‍ അദ്ദേഹവുമായി നേരിട്ടു സംസാരിക്കണം. ഭാവി പദ്ധതികള്‍ ചോദിച്ചറിയണം. ടീമില്‍ തുടരാനാണ് ധോണിയുടെ തീരുമാനമെങ്കില്‍ പരമ്പരകള്‍ തിരഞ്ഞെടുത്ത് കളിക്കാനാവില്ലെന്ന് താരത്തെ ബോധ്യപ്പെടുത്തണമെന്ന് ഗംഭീര്‍ തുറന്നടിച്ചു.

മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ ഉയര്‍ന്നിരിക്കുന്ന ഭിന്നതാത്പര്യ ആരോപണത്തിലും ഗംഭീര്‍ പക്ഷം രേഖപ്പെടുത്തി. ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനായി ദ്രാവിഡ് തുടരണം. രാജ്യത്തെ യുവ ക്രിക്കറ്റ് താരങ്ങളെ ശരിയായ ദിശയില്‍ നയിക്കാന്‍ ദ്രാവിഡിനോളം പോന്ന മറ്റൊരു താരമില്ല, ഗംഭീര്‍ പറഞ്ഞു.

നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കുള്ള സാധ്യതകളെ കുറിച്ചും കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വാചാലനായി. ഇതേസമയം, ജസ്പ്രിത് ബുംറ പരുക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികവുറ്റ ബൗളറാണ് ബുംറ. താരത്തിന്റെ പരിചയസമ്പത്തു ടീമിന് എന്നും മുതല്‍ക്കൂട്ടാണ്. ക്രിക്കറ്റിലെ ഏതു ഫോര്‍മാറ്റിനോടും വഴങ്ങാന്‍ ബുംറയ്ക്ക് കഴിയുമെന്ന് ഗംഭീര്‍ വ്യക്തമാക്കി.

രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി പരീക്ഷിക്കാനുള്ള കോലിയുടെ നീക്കത്തെ ഗംഭീര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ അഞ്ചു സെഞ്ചുറികളാണ് രോഹിത് കുറിച്ചത്. ടെസ്റ്റില്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സ്ഥിതിക്ക് രോഹിത്തിനെ പുറത്തിരുന്നത് ഉചിതമായ തീരുമാനമല്ലെന്ന് ഗംഭീര്‍ സൂചിപ്പിച്ചു.

റിഷഭ് പന്തിന്റെ കാര്യത്തില്‍ ടീം ഇന്ത്യയുടെ സമീപനം തെറ്റെന്നാണ് ഗംഭീറിന്റെ പക്ഷം. കരിയറിന്റെ തുടക്കത്തിലാണ് റിഷഭ് പന്ത്. താരത്തെ വിമര്‍ശന ശരങ്ങള്‍ കൊണ്ട് തളര്‍ത്തരുത്. നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും പന്തിനെ കൂടുതല്‍ പിന്തുണയ്ക്കണം. ഷോട്ട് സെലക്ഷനില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഗംഭീര്‍ വ്യക്തമാക്കി.
ധോണിയുടെ പിന്മാറ്റം... യഥാര്‍ഥ കാരണം ഇതോ? വഴി മാറിക്കൊടുത്തതല്ല? ലോകകപ്പിനിടെ മൂര്‍ഛിച്ചു

നിലവില്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറാണ് റിഷഭ് പന്ത്. പക്ഷെ ബാറ്റിങ് മികവ് പുലര്‍ത്താന്‍ കഴിയാത്തതാണ് താരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നേരത്തെ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും പന്തിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഈ സംഭവത്തില്‍ ഗൗതം ഗംഭീര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications