For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

12, 22; ഗംഭീര്‍ ഇത്ര ദുരന്തമോ? ടെസ്റ്റ് കോച്ചായാല്‍ പണിയുറപ്പ്! ഓസീസിലും ഇംഗ്ലണ്ടിലും മുട്ടിടിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഉടന്‍ ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ഫോര്‍മാറ്റുകളിലും ടീം ഇന്ത്യക്കു തന്ത്രങ്ങളോതുക അദ്ദേഹമായിരിക്കും. 2027ലെ ഏകദിന ലോകകപ്പ് വരെയുള്ള മൂന്നു വര്‍ഷത്തെ കരാറിലാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമുമായി ഒപ്പുവയ്ക്കുക.

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിനു വളരെയധികം യോജിച്ച് പരിശീലകന്‍ തന്നെയാണ് അദ്ദേഹമെങ്കിലും ടെസ്റ്റില്‍ അതിനുള്ള യോഗ്യതയുണ്ടോയെന്നതാണ് ചോദ്യം. ഇതിനു പിന്നിലെ കാരണമെന്താണെന്നു നോക്കം.

GAUTAM GAMBHIR

രണ്ടു ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കാളിയായിട്ടുള്ള താരമാണ് അദ്ദേഹം. ഈ രണ്ടു ടൂര്‍ണമെന്റുകളിലും ഫൈനലിലെ ടോപ്‌സ്‌കോററും ഗംഭീര്‍ തന്നെയായിരുന്നു. 2007ലെ പ്രഥമ ടി29 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയിലായിരുന്നു ഇത്.

പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീറിനു അത്രത്തോളം മികവ് പുലര്‍ത്താന്‍ സാധിച്ചോയെന്നത് സംശയമാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങളെ ഏറ്റവുമധികം കുഴപ്പിക്കാറുള്ളത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലെ പിച്ചുകളാണ്.

ഇവിടെയുള്ള പിച്ചുകളിലെ പേസും അപ്രതീക്ഷിത ബൗണ്‍സുമെല്ലാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭൂരിഭാഗം ബാറ്റര്‍മാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഗംഭീറുമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീവിടങ്ങളില്‍ കളിച്ചിട്ടുള്ള ടെസ്റ്റുകളില്‍ ദയനീയ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഒരു സെഞ്ച്വറി പോലും രണ്ടിടത്തും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിനു എടുത്തു കാണിക്കാനില്ല.

ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യക്കായി ഇറങ്ങിയത്. ഇവയില്‍ നിന്നും 12.70 എന്ന മോശം ശരാശരിയില്‍ 127 റണ്‍സ് മാത്രമേ ഗംഭീറിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. ഓസ്‌ട്രേലിയയിലും അദ്ദേഹം ബാറ്റിങില്‍ വന്‍ ദുരന്തമായിരുന്നു. നാലു ടെസ്റ്റുകള്‍ മാത്രമേ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഗംഭീര്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 22.62 ശരാശരിയില്‍ നേടിയത് 181 റണ്‍സ് മാത്രമാണ്.

ഇന്ത്യന്‍ കോച്ചായി ഗംഭീര്‍ ചുമതലയേറ്റെടുത്താല്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അഗ്നീപരീക്ഷകള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീവിടങ്ങളില്‍ നടക്കാനിരിക്കുന്ന പരമ്പരകള്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. പക്ഷെ ഇവിടെ നേരത്തേ ബാറ്ററെന്ന നിലയില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്ന ഗംഭീറിനു എന്ത് ഉപദേശമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു നല്‍കാന്‍ സാധിക്കുക? ആരാധകരെ ആശങ്കയിലാക്കുന്നതും ഇക്കാര്യം തന്നെയാണ്.

INDIA

ഐപിഎല്ലില്‍ പരിശീലകനെന്ന നിലയില്‍ മിടുക്ക് തെളിയിച്ചാണ് ഗംഭീര്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു വരുന്നത്. 2022ലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകന്റെ റോളിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. എല്‍എസ്ജി ടീമിനെ അരങ്ങേറ്റ സീസണില്‍ തന്നെ പ്ലേഓഫിലെത്തിക്കാനും ഗംഭീറിനു കഴിഞ്ഞു.

2023ലും അദ്ദേഹം ഈ റോളില്‍ തുടര്‍ന്നു. ഈ സീസണിലും ലഖ്‌നൗ ടീം പ്ലേഓഫില്‍ കടന്നിരുന്നു. സീസണിനു ശേഷമാണ് ഗംഭീറിനു പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സിന്റെ വിളിയെത്തിയത്.

നേരത്തേ ക്യാപ്റ്റനെന്ന നിലയില്‍ കെകെആറിനെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയ വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മുഖ്യ ഉപദേശകനായള്ള രണ്ടാം വരവിലും ഗംഭീര്‍ എന്തെങ്കിലും മാജിക്ക് കാണിക്കുമെന്നുറപ്പായിുന്നു. ഈ പ്രതീക്ഷകള്‍ തെറ്റിയില്ല.

2023ല്‍ പ്ലേഓഫില്‍ പോലുമെത്താതെ പുറത്തായ കെകെആറിനു അദ്ദേഹം മൂന്നാം കിരീടം സമ്മാനിക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കും ഗംഭീറിനു ബിസിസിയുടെ ക്ഷണം ലഭിച്ചത്. ഈ ഓഫര്‍ വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നിലപാട് അനുകൂലമായിരുന്നു.

Story first published: Thursday, June 20, 2024, 16:20 [IST]
Other articles published on Jun 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+