For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ടീം ഇന്ത്യയുടെ അടുത്ത കോച്ചായി ഗംഭീര്‍ തന്നെ മതി! കാരണം പറഞ്ഞ് ഡിക്കെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത കോച്ചായി ആര് വരുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കവെ ഈ റോളില്‍ താന്‍ കാണാനാഗ്രഹിക്കുന്നയാളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. പുതിയ കോച്ചിനു വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു.

ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് അടുത്ത ഇന്ത്യന്‍ കോച്ചായി ആരെയാണ് കാണാന്‍ ആഗ്രഹമെന്നു ഡിക്കെ തുറന്നു പറഞ്ഞത്. ദേശീയ ടീമിലെ തന്റെ മുന്‍ ടീമംഗവും ഇപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഉപദേശകനുമായ ഗൗതം ഗംഭീറാണ് കോച്ചിന്റെ റോളിലേക്കു ഏറ്റവും മികച്ച ഓപ്ഷനെന്നാണ് ഡിക്കെ വ്യക്തമാക്കിയത്.

GAUTAM GAMBHIR

കെകെആറിനെ ഐപിഎല്ലില്‍ ചാംപ്യന്മാരാക്കിയതോടെ ഗംഭീറിന്റെ താരമൂല്യവും വര്‍ധിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് കോച്ചായി ഗംഭീര്‍ മതിയെന്നു ഡിക്കെ തുറന്നു പറഞ്ഞത്.

വളരെ മികച്ചൊരു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനെയാണ് ഗംഭീര്‍ ഇത്തവണ ഒരുക്കിയെടുത്തത്. ഒരുപാട് കളിക്കാരെ ഈ സീസണിനു മുന്നോടിയായി കെകെആര്‍ നിലനിര്‍ത്തിയിരുന്നു. വളരെ നല്ലൊരു പൊസിഷനിലാണ് ഗംഭീര്‍ ഈ ടീമിനെ എത്തിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം അതു ഏറ്റെടുക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നേരത്തേ ദേശീയ ടീമിന്റെ ഭാഗമായതും കൂടാതെ രാജ്യഭക്തിയും പരിഗണിക്കുമ്പോള്‍ ഈ റോള്‍ തീര്‍ച്ചയായും ഗംഭീറിനെ പ്രചോദിപ്പിക്കുമെന്നും ഡിക്കെ അഭിപ്രായപ്പെട്ടു.

ദേശീയ ടീമിന്റെ പുതിയ പരിശീലകന്റെ റോളില്‍ ഗൗതം ഗംഭീര്‍ തന്നെ വരണമെന്നു ഞാന്‍ വളരെയധികം ആഗ്രഹിക്കുകയാണ്. കാരണം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ അദ്ദേഹം കൊണ്ടുവന്ന വിജയിക്കുകയെന്ന സംസ്‌കാരം ഇന്ത്യന്‍ ടീമിലേക്കും എത്തിക്കാന്‍ ഗംഭീറിനു കഴിയും. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീമിനു വളരെ നന്നായി പെര്‍ഫോം ചെയ്യാനും സാധിക്കും. കെകെആറിന്റെ കാര്യത്തിലേക്കു വന്നാല്‍ ഗംഭീര്‍ എപ്പോള്‍ തിരികെ വന്നാലും അവര്‍ ഇരുകൈകളും നീട്ടി തന്നെ സ്വീകരിക്കുമെന്നും ഡിക്കെ കൂട്ടിച്ചേര്‍ത്തു.

2022ലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനോടൊപ്പമാണ് ഗംഭീര്‍ തന്റെ കോച്ചിങ് കരിയര്‍ ആരംഭിച്ചത്. ടീമിന്റെ ഉപദേശക റോളാണ് അദ്ദേഹം ഏറ്റെടുത്തത്. എല്‍എസ്ജി ടീമില്‍ വലിയ ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിച്ചു. തുടര്‍ച്ചയായി രണ്ടു സീസണുകളാണ് എല്‍എസ്ജിയെ ഗംഭീര്‍ പ്ലേഓഫിലെത്തിച്ചത്. കഴിഞ്ഞ സീസണിനു ശേഷം ടീം വിട്ട അദ്ദേഹം പഴയ തട്ടകമായ കെകെആറില്‍ ഇതേ റോള്‍ ഏറ്റെടുക്കുകയായിരുന്നു.

RAHUL DRAVID

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്ത കെകെആര്‍ ടീമിനെ ചാംപ്യന്‍മാരാക്കിയാണ് ഗംഭീര്‍ തന്റെ മികവ് തെളിയിച്ചത്. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെകെആര്‍ ഐപിഎല്ലിലെ രാജാക്കന്‍മാരായത്.

നേരത്തേ 2012, 14 വര്‍ഷങ്ങളില്‍ കെകെആര്‍ കിരീടത്തില്‍ മുത്തമിട്ടത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ തന്നെയായിരുന്നു. 2011 മുതല്‍ 17 വരെ കെകെആആര്‍ ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും അവര്‍ക്കൊപ്പം ഉജ്ജ്വല കരിയറായിരുന്നു ഗംഭീറിന്റേത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗംഭീറിനു കെകെആറിലെ റോള്‍ രാജിവയ്‌ക്കേണ്ടതായി വരും. കോച്ചിങ് റോളിനോടു യേസ് പറയുകയാണെങ്കില്‍ മൂന്നു വര്‍ഷമായിരിക്കും അദ്ദേഹം ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക. 2027ലെ ലോകകപ്പ് വരെ ഗംഭീര്‍ ടീമിനൊപ്പം തുടരുകയും ചെയ്യും.

Story first published: Monday, May 27, 2024, 22:31 [IST]
Other articles published on May 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+