Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ചായി ഗംഭീര്‍ ഫ്‌ളോപ്പായേക്കും! കാലാവധി തികച്ചേക്കില്ല? എന്തു കൊണ്ടെന്നറിയാം

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു വന്ന ഗൗതം ഗംഭീറില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കും ബിസിസിഐയ്ക്കുമെല്ലാമുള്ളത്. ദ്രാവിഡിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറ്റവും നന്നായി മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നയാള്‍ അദ്ദേഹം തന്നെയാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. രണ്ടു ലോകകപ്പുകളടക്കം വലിയ ദൗത്യങ്ങളാണ് ഗംഭീറിനെ ബിസിസിഐ ഏല്‍പ്പിച്ചിരിക്കുന്നത്.

2027 ഡിസംബര്‍ വരെയുള്ള കരാറിലാണ് അദ്ദേഹം ഒപ്പുവച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇന്ത്യന്‍ കോച്ചിന്റെ കുപ്പായതില്‍ ഗംഭീര്‍ വിജയിക്കുമോ? കരാര്‍ അവസാനിക്കുന്നതു വരെ അദ്ദേഹത്തിനു ഈ റോളില്‍ തുടരാന്‍ സാധിക്കുമോ? അതിനുള്ള സാധ്യതകള്‍ കുറവാണെന്നു തന്നെ സംശയിക്കേണ്ടി വരും. എന്തൊക്കെയാണ് ഇതിനു പിന്നിലുള്ള കാരണങ്ങളെന്നു നമുക്കു നോക്കാം.

GAUTAM GAMBHIR- JAY SHAH

ഇന്ത്യന്‍ ക്രിക്കറ്റിലെ വിവാദ കോച്ചുമാരില്‍ ഒരാളായിരുന്ന ഗ്രെഗ് ചാപ്പലിനെപ്പോലെ അല്‍പ്പം പരുക്കനായ വ്യക്തിത്വമാണ് ഗംഭീറിന്റേത്. നേരത്തേ കോച്ചെന്ന നിലയില്‍ ചാപ്പല്‍ വന്‍ ഫ്‌ളോപ്പായതും ഈ കാരണത്താല്‍ തന്നെയായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളായിരുന്ന വീരേന്ദര്‍ സെവാഗിനോടു പോലും ബാറ്റിങ് ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു ആവശ്യപ്പെടുകയും ഇതിന്റെ പേരില്‍ ഉടക്കുണ്ടാക്കുകയും ചെയ്തിട്ടുള്ളയാളാണ് ചാപ്പല്‍.

ഏറെക്കുറെ സമാനമായി ചിന്തിക്കുകയും കാര്യങ്ങള്‍ മുഴവന്‍ തന്റെ കീഴിലേക്കു കൊണ്ടുവന്ന് ആധിപത്യം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ് ഗംഭീര്‍. പക്ഷെ സീനിയര്‍ താരങ്ങള്‍ ഇതിനെ ഏതു തരത്തിലായിരിക്കും സ്വീകരിക്കുകയെന്നതു കാത്തിരുന്നു കാണണം. സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുമായി ഗംഭീര്‍ നേരത്തേ തന്നെ അത്ര രസത്തിലല്ല. കളിക്കളത്തില്‍ പല തവണ ഇവര്‍ കൊമ്പുകോര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഗംഭീര്‍ കോച്ചായി വന്നതോടെ ഡ്രസിങ് റൂമിലും ഇവര്‍ തമ്മില്‍ വൈകാതെ തന്നെ പോര് നടക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

സീനിയര്‍ താരങ്ങള്‍ക്കു മുന്‍ കോച്ചുമാരായ ദ്രാവിഡ്, രവി ശാസ്ത്രി എന്നിവരെപ്പോലെ കൂടുതുല്‍ സ്വാതന്ത്ര്യം നല്‍കാന്‍ ഗംഭീര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതു സംഭവിച്ചില്ലെങ്കില്‍ കോലിയുമായി മാത്രമല്ല ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയവരുമായെല്ലാം ഭാവിയില്‍ അദ്ദേഹം ഉടക്കിയേക്കും. ഇതു ടീമിനകത്തെ അന്തരീക്ഷത്തെയും വളരെ ദോഷകരമായി ബാധിക്കും. ടീമിലെ അന്തരീക്ഷം മോശമാവുകയാണെങ്കില്‍ താരങ്ങള്‍ ഗംഭീറിനെതിരേ തിരിയാനും സാധ്യതയുണ്ട്. ഇതു അദ്ദേഹത്തിന്റെ പുറത്താവലിനും വഴിയൊരുക്കിയേക്കും.

ഗംഭീറിന്റെ മറ്റൊരു പോരായ്മയായി ചൂണ്ടിക്കാണിക്കാവുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോച്ചെന്ന നിലയില്‍ അനുഭവസമ്പത്ത് തീരെയില്ലെന്നതാണ്. ഐപിഎല്ലില്‍ വെറും മൂന്നു സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (2022, 23), കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് (2024) ടീമുകളുടെ ഉപദേശകനായി പ്രവര്‍ത്തിച്ചുവെന്നതാണ് അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനുള്ള ഏക കാര്യം.

GAUTAM GAMBHIR

പക്ഷെ ഐപിഎല്ലുമായി അന്താരാഷ്ട്ര ക്രിക്കറ്റിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടും നല്‍കുന്ന സമ്മര്‍ദ്ദം തീര്‍ത്തും വ്യത്യസ്തമാണ്. അതിനെ അതിജീവിക്കാനും തെറ്റുകള്‍ തിരുത്തി ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുകയും ചെയ്താല്‍ മാത്രമേ ഗംഭീര്‍ ഈ റോളില്‍ വിജയിക്കുകയുള്ളൂ. മറിച്ചാണെങ്കില്‍ ഒന്നോ, രണ്ടോ പരമ്പരകള്‍ തോറ്റാല്‍ അദ്ദേഹം ടീമിനെതിരേ തിരിയാനും പുതിയ പരീക്ഷണങ്ങള്‍ നടത്തി കാര്യങ്ങള്‍ കൂടുതല്‍ വഷളാവാനുമിടയുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീറിനു വേണ്ടത്ര അനുഭവസമ്പത്തില്ലെന്നതും മറ്റൊരു പോരായ്മയാണ്. മാത്രമല്ല ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ അഗ്രസീവ് സമീപനം വിജയിക്കണമെന്നുമില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ശൈലിയില്‍ ടെസ്റ്റും കളിക്കാന്‍ ടീമിനോടു ഗംഭീര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതു ചിലപ്പോള്‍ വലിയ ദുരന്തത്തിനും വഴിവച്ചേക്കും. അതിനാല്‍ തന്നെ ഇന്ത്യന്‍ കോച്ചിന്റെ കുപ്പായത്തില്‍ അദ്ദേഹം എത്രത്തോളം വിജയിക്കുമെന്നതു നമുക്കു കാത്തിരുന്നു കാണാം.

Story first published: Wednesday, July 10, 2024, 13:18 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+