For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീറിനു വൈറ്റ് ബോള്‍ ചുമതല മാത്രം!! ടെസ്റ്റില്‍ പുതിയ കോച്ച്? പകരക്കാരനെ കണ്ടെത്തി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു രണ്ടു വ്യത്യസ്ത കോച്ചുമാരെ കൊണ്ടു വരുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുകയാണെന്നു വിവരം. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലേറ്റ ദയനീയ പരാജയത്തോടെ നിലവിലെ കോച്ച് ഗൗതം ഗംഭീര്‍ ശരിക്കും പെട്ടിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ടീം ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു. സ്വന്തം നാട്ടില്‍ ഇതാദ്യമായിട്ടാണ് ഒരു റെഡ് ബോള്‍ പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഇന്ത്യക്കു നേരിടേണ്ടി വന്നത്.

ഈ മാസം ഓസ്‌ട്രേലിയക്കെതിരേ ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഗംഭീറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ ഈ പരമ്പരയും ഇന്ത്യ കൈവിടുകയാണെങ്കില്‍ അദ്ദേഹത്തെ റെഡ് ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും നീക്കിയേക്കും. പകരം പുതിയൊരാളെ ടെസ്റ്റ് ടീമിന്റെ ചുമതലയേല്‍പ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

GAUTAM GAMBHIR

ഗംഭീറിന്റെ ഭാവി

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കോച്ച് സ്ഥാനത്തു തുടരണമെങ്കില്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ജയിക്കുകയല്ലാതെ ഗൗതം ഗംഭീറിനു മുന്നില്‍ മറ്റു ഓപ്ഷനുകളില്ല. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ഈ പരമ്പര ഡു ഓര്‍ ഡൈ തന്നെയാണ്. കാരണം അടുത്ത വര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഓസീസുമായുള്ള പരമ്പര 4-0നെങ്കിലും ഇന്ത്യക്കു ജയിച്ചേ തീരൂ.

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച അവസാനത്തെ ടെസ്റ്റ് പരമ്പരയിലേറ്റ ഞെട്ടിക്കുന്ന പരാജയമാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചത്. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ നേരത്തേ തലപ്പത്തുണ്ടായിരുന്ന ഇന്ത്യ കഴിഞ്ഞ പരമ്പരയ്ക്കു ശേഷം രണ്ടാംസ്ഥാനത്തേക്കും വീണിരുന്നു.

ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയുടെ ഗംഭീറിന്റെ ഭാവിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നു ബിസിസിഐ വൃത്തങ്ങള്‍ മൈഖേലിനോടു പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യക്കു തിരിച്ചടിയുണ്ടായാല്‍ ഗൗതം ഗംഭീറിന് ടെസ്റ്റ് ടീമിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയേണ്ടതായി വരും. എല്ലാം വെറും ഊഹാപോഹങ്ങളാണ്. സമയമെത്തിയാല്‍ ഞങ്ങള്‍ പാലം കടക്കുക തന്നെ ചെയ്യുമെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു വെളിപ്പെടുത്തി.

പകരക്കാരന്‍ ആര്?

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടാല്‍ ആരാവും പകരക്കാരനായി വരികയെന്നതാണ് ഏറെ ആകാക്ഷയുയര്‍ത്തുന്ന ചോദ്യം. നേരത്തേ ടെസ്റ്റിലും വൈറ്റ് ബോളിലും രണ്ടു വ്യത്യസ്ത പരിശീലകരെ കൊണ്ടുവരാനായിരുന്നു ബിസിസിഐയുടെ പ്ലാനെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും കോച്ചാവാന്‍ തനിക്കു ആഗ്രഹമുണ്ടെന്നും ചുമതല തനിക്കു തന്നെ നല്‍കണമെന്നു ഗംഭീര്‍ അഭ്യര്‍ഥിക്കുകയായിരുന്നുവെന്നുമാണ് വിവരം.

VVS LAXMAN

എന്നാല്‍ ഇപ്പോള്‍ ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീം ടെസ്റ്റില്‍ പതറവെ രണ്ടു കോച്ചുകളെന്ന ബിസിസിഐയുടെ പഴയ പ്ലാന്‍ വീണ്ടും ഉയര്‍ന്നു വരികയാണ്. ടി20, ഏകദിനം എന്നിവയില്‍ മാത്രം അദ്ദേഹത്തെ പരിശീലകനായി നിലനിര്‍ത്തി ടെസ്റ്റില്‍ മറ്റൊരാളെ കൊണ്ടുവരാനുള്ള ആലോചനയിലാണ് ബിസിസിഐ. ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ ഫലമനുസരിച്ചായിരിക്കും ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

രണ്ടു കോച്ചുമായി കൊണ്ടു വരികയാണെങ്കില്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കു മുന്‍ റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റും ഇതിഹാസ ബാറ്ററുമായ വിവിഎസ് ലക്ഷ്മണിനെയാണ് ബിസിസിഐ കണ്ടു വച്ചിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഞങ്ങള്‍ കരുതിയതു പോലെയല്ല ഇപ്പോഴത്തെ ക്രമീകരണം പ്രവര്‍ത്തിക്കുന്നതില്‍ മാറി ചിന്തിക്കേണ്ടതായി വരും. വൈറ്റ് ബോള്‍ കോച്ചായി ഗൗതം ഗംഭീര്‍ തുടര്‍ന്നു പ്രവര്‍ത്തിക്കട്ടെ. എന്നാല്‍ ടെസ്റ്റ് ടീമിന്റെ ചുമതല ലക്ഷ്മണിനെപ്പോലെ ഒരാള്‍ക്കു ഏറ്റെടുക്കാന്‍ കഴിയുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സുവര്‍ണ തലമുറയില്‍പ്പെട്ട താരങ്ങളിലൊരാളാണ് ലക്ഷ്മണ്‍. നിലവില്‍ ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ (NCA) മേധാവി കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചിങ് സ്റ്റാഫുമാര്‍ ലഭ്യമല്ലാത്തപ്പോഴെല്ലാം ലക്ഷ്മണ്‍ താല്‍ക്കാലിക കോച്ചിന്‍റെ ചുമതല ഏറ്റെുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോള്‍ സൗത്താഫ്രിക്കയില്‍ ടി20 പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നതും അദ്ദേഹമാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി യാത്ര തിരിക്കുന്നതിനാല്‍ ഗംഭീറിന്റെ സേവനം ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണിത്.

Story first published: Friday, November 8, 2024, 11:21 [IST]
Other articles published on Nov 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+