For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നതിന് പിന്നില്‍ ഐപിഎല്‍!! വിചിത്രവാദവുമായി ഗംഭീറും സംഘവും, ഈ കാരണം

ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തു ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുള്ളതായി കാണാം. രാഹുല്‍ ദ്രാവിഡിനു പകരം ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി എത്തിയ ശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു വലിയ തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-3ന് തൂത്തുവാരപ്പെട്ടിരുന്നു. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കു 1-3ന്റെ തോല്‍വിയും നേരിട്ടു.

ഈ പരാജയങ്ങളോടെ ഡബ്ല്യുടിസി ഫൈനല്‍ യോഗ്യതയും ഇന്ത്യക്കു നഷ്ടമായിരുന്നു. ഇതാദ്യമായാണ് ഇന്ത്യക്കു ഇത്തരമൊരു തിരിച്ചടി നേരിട്ടത്. അതിനു ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് ടീം മാനേജ്‌മെന്റുമായി ബിസിസിഐ ചര്‍ച്ചയും നടത്തിയിരുന്നു. ഈ യോഗത്തിലാണ് ഐപിഎല്ലിനെ ടീം മാനേജ്‌മെന്റ് കുറ്റപ്പെടിത്തിയത്.

ROHIT SHARMA GAUTAM GAMBHIR

ഐപിഎല്ലാണ് വില്ലന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ മോശം പ്രകടനം നടത്താനുള്ള പ്രധാന കാരണം ഐപിഎല്ലാണെന്നാണ് ഗൗതം ഗംഭീറുള്‍പ്പെടുന്ന ടീം മാനേജ്‌മെന്റിലെ ഒരംഗം ചൂണ്ടിക്കാട്ടിയത്. ഇതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ദൈനിക് ജാഗ്രനാണ് (Dainik Jagran) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐപിഎല്ലില്‍ കളിക്കുന്നതിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്കു വലിയ ഉയര്‍ന്ന പ്രതിഫലമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ കാരണത്താല്‍ ടെസ്റ്റ് ക്രിക്കറ്റിനു ഇപ്പോള്‍ താരങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ടീം മാനേജ്‌മെന്റിലുള്‍പ്പെട്ട ഈ അംഗം വിശദീകരിക്കുകയും ചെയ്തു.

സ്വരം കടുപ്പിച്ച് ബിസിസിഐ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ചില കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇനി വിദേശ പര്യടനങ്ങളില്‍ താരങ്ങളെയും കുടുംബത്തെയും അധികനാള്‍ ഒരുമിച്ച് താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ ഉദ്ധരിച്ച് സ്‌പോര്‍സ് നൗ (Sports Now) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

45 ദിവസം നീളുന്ന വിദേശ പര്യടനങ്ങളില്‍ ഇനി പരാമധി 14 ദിവസം മാത്രമേ ഭാര്യയെയും കുടുംബാംഗങ്ങളെുെം ഒപ്പം കൂട്ടാന്‍ താങ്ങളെ അനുദിക്കുകയുള്ളൂ. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുടെയെല്ലാം ഭാര്യമാര്‍ എല്ലാ ടെസ്റ്റുകള്‍ക്കായും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

അതു മാത്രമല്ല, ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങളായി പോവുമ്പോള്‍ മുഴുവന്‍ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു പരമ്പരകളില്‍ കോലി ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാതെ വേറെ വാഹനത്തിലായിരുന്നു എത്തിയിരുന്നത്.

INDIA TEST TEAM

അടുത്ത പരമ്പര

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇനി ഉടനെയൊന്നും കളിക്കുന്നില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സൈക്കിളിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇനി അടുത്ത സൈക്കിളിലെ മല്‍സരാണ് ഇന്ത്യക്കു മുന്നിലുള്ളത്. കരുത്തരായ ഇംഗ്ലണ്ടുമായി ജൂണില്‍ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത റെഡ് ബോള്‍ പരമ്പര. അഞ്ചു ടെസ്റ്റുകളാണ് ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.

ഈ പരമ്പരയിലും രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനെ നയിക്കുമോയെന്ന കാര്യം ഉറുപ്പായിട്ടില്ല. ബാറ്റിങില്‍ വളരെ മോശം ഫോമിലൂടെ കടന്നു പോവുന്ന അദ്ദേഹത്തെ അടുത്ത പരമ്പരയില്‍ തഴഞ്ഞേക്കുെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക.

Story first published: Wednesday, January 15, 2025, 15:46 [IST]
Other articles published on Jan 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+