For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോട് ഗംഭീറിന് അസൂയ, പ്രശ്‌നമുണ്ടാക്കുന്നത് അതുകൊണ്ട്! വിമര്‍ശിച്ച് പാക് താരം

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് വിരാട് കോലിയും ഗൗതം ഗംഭീറും. രണ്ടുപേരും ഒന്നിച്ച് കളിച്ചവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരുമാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യക്കായി ഫിഫ്റ്റിയോടെ തിളങ്ങാന്‍ ഗംഭീറിനായി. 2011ന് ശേഷം കോലി ലോക ക്രിക്കറ്റിനെ അടക്കിഭരിക്കുന്നതാണ് കണ്ടത്. ഇരുവരും തമ്മിലുള്ള ശത്രുത അങ്ങാടിപ്പാട്ടാണ്. ഐപിഎല്ലിനിടെ ഇത് പരസ്യമായ ഏറ്റുമുട്ടലിലേക്കുമെത്തിയതാണ്.

വിരാട് കോലി ആര്‍സിബിക്കായും ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും കളിക്കുന്ന കാലത്താണ് ഇരുവരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. അവസാന സീസണിലെ ഐപിഎല്ലിലും ഗംഭീറും കോലിയും കൊമ്പുകോര്‍ക്കുന്ന സാഹചര്യമുണ്ടായി. ഇപ്പോഴിതാ കോലിയുടെ വളര്‍ച്ചയില്‍ ഗംഭീറിന് അസൂയയാണെന്നും ഇതാണ് കോലിയോട് ഗംഭീര്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ അഹമ്മദ് ഷഹ്‌സാദ്.

'ഗംഭീറും കോലിയും തമ്മില്‍ പ്രശ്‌നമുണ്ടാവുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പും ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. കോലിയുടെ വളര്‍ച്ചയില്‍ ഗംഭീറിന് അസൂയയുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ തരംകിട്ടുമ്പോഴെല്ലാം കോലിയോട് കയര്‍ത്ത് വിവാദം സൃഷ്ടിക്കാനാണ് ഗംഭീര്‍ ശ്രമിക്കുന്നത്. കോലിയോട് ആരും മോശമായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. ക്രിക്കറ്റിലെ ഇതിഹാസമാണ് കോലി. അവനെ ബഹുമാനിക്കണം.

കോലി ആവശ്യപ്പെട്ടിട്ടാണോ അതോ ഗംഭീര്‍ സ്വന്തം മനസാലെയാണോ തനിക്ക് കിട്ടിയ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കോലിക്ക് നല്‍കിയത്. അതുകൊണ്ട് കോലിക്കെതിരേ എന്തും ചെയ്യാമെന്ന നിലപാടാണോ ഗംഭീറിന്? അതൊരിക്കലും നടക്കുന്ന കാര്യമല്ല'-ഷഹ്‌സാദ് പറഞ്ഞു. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. അവസാന സീസണിലെ ആര്‍സിബി-ലഖ്‌നൗ മത്സരത്തിനിടെയാണ് കോലിയും ഗംഭീറും ഉടക്കിയത്.

അമിത ആക്രമണോത്സകത കാട്ടിയ കോലി നവീന്‍ ഉല്‍ ഹഖ്, അമിത് മിശ്ര എന്നിവരെയെല്ലാം അനാവശ്യമായി പ്രകോപിപ്പിച്ചു. മത്സരശേഷം നവീനും കോലിയും നേര്‍ക്കുനേര്‍ എത്തിയ സാഹചര്യത്തില്‍ ഗംഭീറും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ ഗംഭീര്‍-കോലി പ്രശ്‌നമെന്ന നിലയില്‍ ഇത് വിലയിരുത്തപ്പെട്ടു. രണ്ടുപേരും തമ്മില്‍ നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയായവുകയും ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിക്കുകയും ചെയ്തു.

'കോലിക്ക് കരിയറില്‍ ലഭിച്ച നേട്ടങ്ങളും ബഹുമാനങ്ങളും അംഗീകരിക്കാന്‍ ഗംഭീറിന് പ്രയാസമുണ്ട്. വളരെ ചെറുപ്പത്തില്‍ത്തന്നെ എത്രത്തോളം വലിയ നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഇത് ഗംഭീറിന്റെ ഉടനീള കരിയറില്‍ സ്വന്തമാക്കാനായിട്ടില്ല. നിങ്ങളൊരു വലിയ താരമാണെങ്കില്‍ വിശാലമായൊരു ഹൃദയവും വേണം. ഇങ്ങനെ മോശമായി പെരുമാറരുത്. നിങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയാന്‍ സാധിക്കുകയും ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുകയും ചെയ്യണം.

virat kohli, gautam gambhir

രണ്ട് താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ടീം മാനേജ്‌മെന്റില്‍ നിന്നുള്ളവര്‍ ഇടപെടുന്നത് കണ്ടിട്ടില്ലാത്ത കാര്യമാണ്'- ഷഹ്‌സാദ് കൂട്ടിച്ചേര്‍ത്തു. കോലിയും നവീനും മത്സരത്തിനിടെയുണ്ടായ പ്രശ്‌നത്തില്‍ ഗംഭീര്‍ ഇടപെട്ടതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. ഗംഭീറിനോട് കോലിക്കുള്ള മുന്‍ വൈരാഗ്യം ഇതിലേക്കെത്തുകയും കൈയാങ്കളിയിലേക്ക് പ്രശ്‌നം നീളുകയും ചെയ്തു.

എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യയുടെ നായകനാവാന്‍ ആഗ്രഹിച്ചയാളാണ് ഗംഭീര്‍. ധോണിക്ക് കീഴില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും കോലിയുടെ വളര്‍ച്ചയോടെ പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇതോടെ കോലിയോട് ഗംഭീറിന് ദേഷ്യമുണ്ടായി. കോലിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മറ്റാരെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ കോലിക്ക് സാധിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടുതവണ കിരീടം ചൂടിച്ച നായകനാണ് ഗംഭീര്‍.

എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം അര്‍ഹിച്ച ബഹുമാനവും അംഗീകാരവും നേടാനാവാത്തതില്‍ ഗംഭീറിന് അതൃപ്തിയുണ്ടായിരുന്നു. 2011ലെ ലോകകപ്പ് കിരീട നേട്ടത്തില്‍ എംഎസ് ധോണിയെ മാത്രം പ്രശംസിക്കുന്നതിനെതിരേ പരസ്യമായി ഗംഭീര്‍ പ്രതികരിച്ചിട്ടുണ്ട്. ധോണിയോടും ശത്രുതാ മനോഭാവമാണ് ഗംഭീറിനുള്ളത്. മികച്ച ബാറ്റ്‌സ്മാനാണെങ്കിലും സ്വഭാവം കൊണ്ട് നിരവധി ഹേറ്റേഴ്‌സിനെ സൃഷ്ടിച്ചു.

Story first published: Thursday, June 29, 2023, 13:05 [IST]
Other articles published on Jun 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+