For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ ചില്ലറക്കാരനല്ല! 9 വര്‍ഷം മുമ്പ് തന്നെ സൂര്യയുടെ ക്യാപ്റ്റന്‍സി ഉറപ്പിച്ചു? സംഭവമറിയാം

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു പുതിയൊരു ക്യാപ്റ്റന്‍-കോച്ച് കോമ്പിനേഷന്‍ വരാനിരിക്കുകയാണ്. പുതിയ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഇനി പുതിയ ടി20 ക്യാപ്റ്റനായുള്ള കാത്തിരിപ്പാണ്. അധികം വൈകാതെ തന്നെ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് വിവരം. ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ് ടി20യിലെ അടുത്ത സ്ഥിരം ക്യാപ്റ്റനായി വരാന്‍ പോവുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

17 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയ ശേഷം അടുത്തിടെ പടിയിറങ്ങിയ രോഹിത് ശര്‍മയ്ക്കു പകരമാണ് സൂര്യ ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നത്. 2026ലെ അടുത്ത ടി20 ലോകകപ്പിനു ടീം ഇന്ത്യയെ സജ്ജമാക്കുകയെന്ന വലിയ ദൗത്യമാണ് സ്‌കൈയെ കാത്തിരിക്കുന്നത്. ഗംഭീറും സൂര്യയും ടീം ഇന്ത്യക്കൊപ്പം ഒന്നിക്കുമ്പോള്‍ അതു പഴയ ക്യാപ്റ്റന്റെയും ടീമംഗത്തിന്റെയും ഒത്തുചേരല്‍ കൂടിയായിരിക്കും.

SURYAKUMAR YADAV- GAUTAM GAMBHIR

കാരണം സൂര്യയെ ഇന്നു കാണുന്ന സ്‌കൈയാവുന്നതിനു മുമ്പ് തന്നെ വളരെ നന്നായി അറിയാവുന്നയാളാണ് ഗംഭീര്‍. മാത്രമല്ല സൂര്യയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് 2015ല്‍ അദ്ദേഹം തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 2014 മുതല്‍ 17 വരെ ഐപിഎല്ലില്‍ ഗംഭീറിനു കീഴില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു സൂര്യ. പക്ഷെ ആ സമയത്ത് അധികമാരുമറിയാത്ത ഒരു സാധാരണ ബാറ്ററായിരുന്നു അദ്ദേഹം. ദേശീയ ടീമിലേക്കു സൂര്യ എത്തുമെന്നു പോലും പ്രതീക്ഷിച്ചിരുന്നില്ല.

2015ലെ ഐപിഎല്ലിനു മുമ്പ് അന്നത്തെ വൈസ് ക്യാപ്റ്റനും സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായിരുന്ന ജാക്വസ് കാലിസ് കെകെആര്‍ വിട്ടിരുന്നു. തുടര്‍ന്ന് ഗംഭീര്‍ ഈ ചുമതല നല്‍കിയത് സൂര്യക്കായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കഴിഞ്ഞ മനീഷ് പാണ്ഡ്, റോബിന്‍ ഉത്തപ്പ, സുനില്‍ നരെയ്ന്‍, യൂസുഫ് പഠാന്‍, ഷാക്വിബുല്‍ ഹസന്‍, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, മോര്‍നെ മോര്‍ക്കല്‍ എന്നിവരെല്ലാം ഈ സമയത്തു ടീമിലുണ്ടായിരുന്നു.

പക്ഷെ അവരെയെല്ലാം തഴഞ്ഞാണ് വൈസ് ക്യാപ്റ്റന്റെ റോള്‍ സൂര്യക്കു ഗംഭീര്‍ നല്‍കിയത്. ഇതിനുള്ള കാരണവും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഫീല്‍ഡിലെ ലീഡറായിട്ടാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും സൂര്യയെക്കുറിച്ച് ചിന്തിച്ചിട്ടുള്ളത്. കൂടാതെ ഞങ്ങള്‍ അവനെ വളര്‍ത്തിയെടുക്കാനും ആഗ്രഹിക്കുന്നു. ഇതാണ് കെകെആറും മറ്റു ഫ്രാഞ്ചൈസികളും തമ്മിലുള്ള വ്യത്യാസം.

എത്രയും പെട്ടെന്നു സൂര്യ പക്വത നേടിയെടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കൂടാതെ കൂടുതല്‍ സ്മാര്‍ട്ടാവുന്നതിനൊപ്പം വികാരങ്ങളെ നിയന്ത്രിക്കാനും സാധിക്കണം. സൂര്യ കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിയും താരവുമായും മാറുമെന്നും നല്ലൊരു ഭാവി മുന്നിലുണ്ടെന്നു പ്രതീക്ഷിക്കുന്നതായും 2015ലെ സീസണില്‍ ആദ്യ മല്‍സരത്തിനു മുമ്പ് ഗംഭീര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

SURYAKUMAR YADAV

തനിക്കു വൈസ് ക്യാപ്റ്റന്‍സി ലഭിച്ചതിനെക്കുറിച്ച് സൂര്യയും പ്രതികരിച്ചിരുന്നു. മല്‍സരദിവസം രാവിലെയാണ് (ഏപ്രില്‍ 8, 2105) വൈസ് ക്യാപ്റ്റന്റെ അധിക ചുതല കൂടി നല്‍കുന്നതായി എന്നോടു പറഞ്ഞത്. കൂടാതെ നാലാം നമ്പറിലായിരിക്കും ടീമിനായി ബാറ്റ് ചെയ്യുകയെന്നും എന്നെ അറിയിച്ചു. രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചപ്പോള്‍ എനിക്കു ചില സൂചനകള്‍ ലഭിച്ചിരുന്നു. ഡല്‍ഹിയും മുംബൈയും തമ്മിലുള്ള കളിക്കിടെയായിരുന്നു ഇത്.

നിനക്കു കെകെആറില്‍ അധിക ചുമതല കൂടി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഗൗട്ടി ഭായി (ഗൗതം ഗംഭീര്‍) സൂചിപ്പിച്ചിരുന്നതായും സൂര്യ വെളിപ്പെടുത്തിയിരുന്നു. 2017ലെ സീസണിനു ശേഷമാണ് ഗംഭീറും സൂര്യയും കെകെആര്‍ വിട്ടത്. 2018ലെ ലേലത്തില്‍ സൂര്യ മുംബൈ ഇന്ത്യന്‍സിലെത്തുകയും ചെയ്തു. അദ്ദേഹം സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നതും അതിനു ശേഷമാണ്.

Story first published: Thursday, July 18, 2024, 15:20 [IST]
Other articles published on Jul 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+