Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറിനു ധോണിയോടു വെറുപ്പോ? അതല്ല സത്യം! തെളിവ് തരാം, വീഡിയോ

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്നു നമ്മള്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതു ശരിവയ്ക്കുന്ന പല സംഭവങ്ങളും പല സമയങ്ങളിലായി പുറത്തു വരികയും ചെയ്തിരുന്നു. ധോണിയെ നിരവധി തവണ ഗംഭീര്‍ വിമര്‍ശിക്കുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. 2011ലെ ഇന്ത്യന്‍ ലോകകപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്കു ലഭിക്കുന്നതിനെതിരേ ഗംഭീര്‍ പല തവണ തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്.

ധോണി തനിച്ചല്ല ഇന്ത്യക്കു ലോകകപ്പ് നേടിത്തന്നതെന്നും ടീമിലെ എല്ലാവര്‍ക്കും തുല്യ പങ്കുണ്ടെന്നുമെല്ലാം ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ധോണി ഒരിക്കല്‍പ്പോലും ഇവയോടൊന്നും പ്രതികരിച്ചിട്ടുമില്ല. യഥാര്‍ഥത്തില്‍ ഗംഭീറും ധോണിയും തമ്മില്‍ അത്ര വലിയ ശത്രുക്കളാണോ? പഴയ ഒരു വീഡിയോ കണ്ടാല്‍ അതില്‍ യാതൊരു സത്യവുമില്ലെന്നു ആരും സംശയിച്ചുപോവും. അത്രയും മനസ്സ് തുറന്നാണ് ധോണിയെ ഗംഭീര്‍ പ്രശംസ കൊണ്ടു മൂടുന്നത്.

DHONI GAMBHIR

ധോണിയോടു എത്ര മാത്രം ബഹുമാനമാണ് ഗംഭീറിനുള്ളതെന്നു അറിയാന്‍ ഒരുപാട് പിറകിലേക്കൊന്നും നമ്മള്‍ പോവേണ്ട ആവശ്യമില്ല. 2020ല്‍ പുറത്തുവന്ന ഒരു വീഡിയോ കണ്ടാല്‍ ഇവര്‍ക്കിടയില്‍ അത്ര വലിയ ശത്രുതയൊന്നുമില്ലെന്നു നമുക്കു വ്യക്തമാവും. ധോണിയുടെ വലിയൊരു ആരാധകനെപ്പോലെയാണ് ഈ വീഡിയോയില്‍ ഗംഭീര്‍ സംസാരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു ധോണി നല്‍കിയ അകമഴിഞ്ഞ പിന്തുണയെപ്പറ്റി ഗംഭീര്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.

ധോണിയെ പുകഴ്ത്തുന്ന ഗംഭീറിന്റെ പഴയ വീഡിയോ

രോഹിത് ശര്‍മ ഇന്നു എവിടെ എത്തി നില്‍ക്കുന്നോ അതിനു കാരണക്കാരന്‍ എംഎസ് ധോണി മാത്രമാണെന്നു ഗംഭീര്‍ പറയുന്നു. 2013നു മുമ്പുണ്ടായിരുന്ന ബാറ്റിങിലെ മോശം ശരാശരിയും സ്ഥിരതയില്ലാത്ത പ്രകടനങ്ങളുമെല്ലാം അവഗണിച്ചാണ് ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്ത് രോഹിത്തിനു ധോണി പുതിയൊരു കരിയര്‍ നല്‍കിയതെന്നും ഗംഭീര്‍ പുകഴ്ത്തിയിരുന്നു.

നിങ്ങള്‍ക്കു സെലക്ഷന്‍ കമ്മിറ്റിയെയും ടീം മാനേജ്‌മെന്റിനെയും കുറിച്ചുമെല്ലാം സംസാരിക്കാം. പക്ഷെ നിങ്ങള്‍ക്കു ക്യാപ്റ്റന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിച്ചില്ലെങ്കില്‍ മറ്റൈാന്നു കൊണ്ടും കാര്യമില്ല. എല്ലാം ക്യാപ്റ്റന്റെ കൈകളിലാണ്. ഒരു സമയത്തു രോഹിത് ശര്‍മയെ എങ്ങനെയാണ് ധോണി പിന്തുണച്ചതെന്നു നോക്കൂ, മറ്റൊരു താരത്തിനും ഇത്രയുമധികം പിന്തുണ ലഭിച്ചിട്ടുണ്ടെന്നു താന്‍ കരുതുന്നില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗംഭീര്‍ പറയുകയായിരുന്നു.

GAMBHIR

ലോക ക്രിക്കറ്റ് ഒരു കാര്യം മിസ്സ് ചെയ്തതായി എനിക്കു തോന്നുന്നു, അത് എംഎസ് ധോണിയാണ്. ഇന്ത്യയെ അദ്ദേഹം നയിച്ചു, പക്ഷെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തില്ല. മൂന്നാം നമ്പറില്‍ എംഎസ് ബാറ്റ് ചെയ്തിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തനായ മറ്റൊരു താരത്തെ നമുക്കു കാണാന്‍ സാധിക്കുമായിരുന്നു.

ചിലപ്പോള്‍ ഇപ്പോള്‍ നേടിയതിനേക്കാല്‍ കൂടുതല്‍ റണ്‍സ് അദ്ദേഹം നേടുമായിരുന്നു, ഒരുപാട് ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്യുമായിരുന്നു. റെക്കോര്‍ഡുകള്‍ മറന്നേക്കൂ, അവ തകര്‍പ്പെടാനുള്ളവ തന്നെയാണ്. ഇന്ത്യയെ നയിക്കാതിരിക്കുകയും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ആവേശം കൊള്ളിക്കുന്ന ക്രിക്കറ്ററായി ധോണി മാറുമായിരുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ധോണിയെക്കുറിച്ച് വലിയ മതിപ്പാണ് ഗംഭീറിനു എല്ലായ്‌പ്പോഴുമുള്ളത്. പക്ഷെ ടീമിനേക്കാള്‍ വലുതായി താരങ്ങളെ ആരാധിക്കുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്യുന്നു. ഈ കാരണത്താല്‍ തന്നെവായാം പലപ്പോഴും ധോണിയെ ടീമിനു മുകളില്‍ ചിത്രീകരിക്കുന്നതില്‍ ഗംഭീര്‍ അരിശവും കൊള്ളുന്നത്.

Story first published: Tuesday, July 4, 2023, 14:20 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+