For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ കോച്ചാവാം, പക്ഷെ ടെസ്റ്റിലും ഏകദിനത്തിലും വേറെ ടീം വേണം! ആവശ്യപ്പെട്ട് ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്താന്‍ പോവുകയാണ്. ഈ മാസം അവസാനത്തോടെ ഗംഭീര്‍ സ്ഥാനമേറ്റെടുക്കും. നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഈ ടി20 ലോകകപ്പോടെ സ്ഥാനമൊഴിയും. ഇന്ന് ഗംഭീറിന്റെ പരിശീലകനാവാനുള്ള ആദ്യ അഭിമുഖം കഴിഞ്ഞിരുന്നു. ഇന്ത്യയുടെ പരിശീലകനാവാന്‍ ഗംഭീര്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. നേരത്തെ തന്നെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നതാണ്.

ഇപ്പോഴിതാ അഭിമുഖത്തില്‍ ഗംഭീര്‍ പ്രധാനപ്പെട്ട ഒരു ആവശ്യം മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകളെത്തുന്നത്. ഇത് ഇന്ത്യക്ക് ഓരോ ഫോര്‍മാറ്റിലും പ്രത്യേക ടീം വേണമെന്നതാണെന്നാണ് വിവരം. ചുവപ്പ് ബോളിലും വെള്ളബോളിലും പ്രത്യേക ടീമിനെ വേണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോടകം പല ടീമുകളിലും ഇതേ രീതി പിന്തുടരുന്നുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകളെല്ലാം ഈ രീതി പിന്തുടരുന്നതാണ്.

എന്നാല്‍ ഇന്ത്യന്‍ ടീം ഈ രീതി പിന്തുടരാന്‍ നീക്കം നടത്തിയിരുന്നെങ്കിലും എതിര്‍ക്കപ്പെട്ടതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ഗംഭീര്‍ ഈ മാറ്റം കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ്. പരിശീലകസ്ഥാനം ലഭിക്കുമ്പോള്‍ ഗംഭീര്‍ ഈ മാറ്റം കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ ഇന്ത്യ ഈ മാറ്റത്തിന് തയ്യാറെടുത്തപ്പോഴുണ്ടായ പ്രധാന പ്രശ്‌നം വ്യത്യസ്ത നായകന്മാരെ പരിഗണിക്കണമെന്നതാണ്. ഇത് ഇന്ത്യന്‍ ടീമിന് ശീലമില്ലാത്ത രീതിയാണ്.

അതുകൊണ്ടുതന്നെയാണ് നേരത്തെ ഇത് നടക്കാതിരുന്നത്. എന്നാല്‍ ഗംഭീറിന്റെ കീഴിലേക്ക് ഇന്ത്യന്‍ ടീം വരുമ്പോള്‍ ഈ മാറ്റം നടപ്പിലാകും. ഇതോടെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കും. ടെസ്റ്റിലും പരിമിത ഓവറിലും രണ്ട് ശൈലിയാണ്. ടെസ്റ്റില്‍ കളിക്കാന്‍ മാത്രം പ്രതിഭയുള്ള താരങ്ങളുണ്ടാവും. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇത്തരം താരങ്ങളെ കണ്ടെത്തി വളര്‍ത്താനാവും ഗംഭീര്‍ പദ്ധതിയിടുക. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീം വിദേശ പര്യടനങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.

sanju samson rinku singh

എന്നാല്‍ രണ്ട് തവണയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റത്. ഇന്ത്യക്ക് ഐസിസി ട്രോഫി നേടാന്‍ കൂടുതല്‍ കരുത്തുറ്റ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ നീക്കം ഇന്ത്യയുടെ ടെസ്റ്റ് ടീമിന് കൂടുതല്‍ കരുത്തേകിയേക്കും. ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ് തുടങ്ങിയവര്‍ക്കെല്ലാം ടെസ്റ്റില്‍ കൂടുതല്‍ അവസരം ലഭിച്ചേക്കും. ഏകദിന ടീമില്‍ റുതുരാജ് ഗെയ്ക് വാദിന് കൂടുതല്‍ അവസരം പ്രതീക്ഷിക്കാം.

വെങ്കടേഷ് അയ്യരെപ്പോലെയുള്ള പുറത്തുള്ള പ്രതിഭകള്‍ക്ക് ഏകദിന ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു സാംസണ്‍ നിലവില്‍ ബിസിസി ഐ കരാറുള്ള താരമാണ്. എന്നാല്‍ കളിക്കാന്‍ വലിയ അവസരം ലഭിക്കാറില്ല. എന്നാല്‍ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ സഞ്ജുവിന് ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ അവസരം പ്രതീക്ഷിക്കാം. ശ്രേയസ് അയ്യരെ അടുത്ത ഏകദിന നായകനായിപ്പോലും ഗംഭീര്‍ വളര്‍ത്താന്‍ സാധ്യതയുണ്ട്.

ടി20യിലേക്ക് കൂടുതല്‍ യുവതാരങ്ങളെ കൊണ്ടുവരാനും ഈ നീക്കം സഹായിച്ചേക്കും. ഇഷാന്‍ കിഷനെ ടി20യില്‍ കൂടുതല്‍ പരിഗണിക്കുകയും സഞ്ജു തഴയപ്പെടുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇത്തരമൊരു മാറ്റമുണ്ടായാല്‍ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുകയും പരിക്കേല്‍ക്കാനുള്ള സാധ്യത കുറയുകയും ചെയ്യും. കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നതാണ് എടുത്തു പറയേണ്ടത്.

അതുകൊണ്ടുതന്നെ ഗംഭീറിന്റെ ഈ ആവശ്യത്തെ ബിസിസി ഐ പിന്തുണക്കാനാണ് സാധ്യത കൂടുതല്‍. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരെയെല്ലാം ടി20യില്‍ നിന്ന് തഴയുമെന്നുറപ്പാണ്. എന്തായാലും ഗംഭീര്‍ വലിയ പൊളിച്ചെഴുത്തുതന്നെ നടത്തിയേക്കും.

Story first published: Tuesday, June 18, 2024, 18:08 [IST]
Other articles published on Jun 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+