Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ടെസ്റ്റില്‍ വിജയങ്ങള്‍ കൊയ്യാന്‍ കാരണം സഹീര്‍!- കടപ്പെട്ടിരിക്കുന്നത് ഗാംഗുലിയോടെന്ന് ഗംഭീര്‍

ദില്ലി: ഇതിഹാസ പേസ് ബൗളറായ സഹീര്‍ ഖാന്‍ ഒപ്പമുണ്ടായതിനാലാണ് ക്യാപ്റ്റനെന്ന നിലയില്‍ എംഎസ് ധോണിക്കു ഇന്ത്യക്കൊപ്പം ടെസ്റ്റില്‍ മികച്ച വിജയങ്ങള്‍ കൊയ്യാന്‍ സാധിച്ചതെന്നു മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. ലോകോത്തര ബൗളറെന്നാണ് സഹീറിനെ ഗംഭീര്‍ വിശേഷിപ്പിച്ചത്. സഹീറിനെ ഇന്ത്യക്കു സമ്മാനിച്ചതില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയോടാണ് ധോണിയും ഇന്ത്യയുമെല്ലാം കടപ്പെട്ടിരിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ടെസ്റ്റില്‍ ധോണി ഇത്രയും വിജയങ്ങള്‍ കൊയ്യാനുള്ള പ്രധാന കാരണം ടീമില്‍ സഹീര്‍ ഉണ്ടായതു കൊണ്ടു തന്നെയാണ്. ധോണിക്കു ലഭിച്ച വലിയ അനുഗ്രഹം അദ്ദേഹത്തിന്റെ സാന്നിധ്യമായിരുന്നു. ഇതിനു പക്ഷെ ക്രെഡിറ്റ് അര്‍ഹിക്കുന്നത് ഗാംഗുലിയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ലോകോത്തര ബൗളര്‍ സഹീര്‍ തന്നെയാണെന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ധോണിക്കു കീഴില്‍ 33 ടെസ്റ്റുകളിലാണ് സഹീര്‍ ഇന്ത്യക്കായി കളിച്ചത്. 123 വിക്കറ്റുകളും ഇത്രയും ടെസ്റ്റുകളില്‍ അദ്ദേഹം നേടി. 2009ല്‍ ഇന്ത്യ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്തെത്തിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ഏകദിനത്തിലും ഒരുപിടി മികച്ച താരങ്ങളുടെ ടീമിനെയാണ് ധോണിക്കു ലഭിച്ചതെന്നും 2011ലെ ലോകകപ്പ് വിജയത്തില്‍ ഈ താരങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചതായും ഗംഭീര്‍ പറഞ്ഞു.

2

ധോണി വളരെ ഭാഗ്യവാനായ ക്യാപ്റ്റനാണ്. കാരണം എല്ലാ ഫോര്‍മാറ്റിലും ഗംഭീര ടീമിനെ തന്നെയാണ് അദ്ദേഹത്തിനു ലഭിച്ചത്. 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്നത് ധോണിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നു. കാരണം അന്നത്തെ ടീമില്‍ താനടക്കം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, യൂസഫ് പഠാന്‍, വിരാട് കോലി എന്നിവരെല്ലാമുണ്ടായിരുന്നു. ധോണിക്കു എല്ലായ്‌പ്പോഴും മികച്ച ടീമിനെയാണ് ലഭിച്ചത്. എന്നാല്‍ ഗാംഗുലിക്കു അങ്ങനെയായിരുന്നില്ല. മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവന്നിരുന്നു. ധോണി ഇന്ത്യക്കൊപ്പം നിരവധി ട്രോഫികള്‍ നേടിയത് ഗാംഗുലിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, July 11, 2020, 19:48 [IST]
Other articles published on Jul 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+