Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയെ സൂപ്പറാക്കാന്‍ ഗംഭീറെത്തും! അടുത്ത കോച്ചാവും, നിര്‍ണായക വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ഓപ്പണറും ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഉപദേശകുമായ ഗൗതം ഗംഭീര്‍ എത്തും. പുതിയ കോച്ചാവാന്‍ ഗംഭീര്‍ സമ്മതം മൂളിക്കഴിഞ്ഞതായും ബിസിസിഐമായി ഇതു സംബന്ധിച്ച് ധാരണയായി കഴിഞ്ഞതായും ഒരു ഐപിഎല്‍ ഉടമ സ്ഥിരീകരിച്ചതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അധികം വൈകാതെ തന്നെ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഇത്തവണത്തെ ഐപിഎല്ലില്‍ ചാംപ്യന്മാരാക്കിയതു മുതല്‍ കോച്ചിന്റെ റോളിലേക്കു ഗംഭീര്‍ ഫേവറിറ്റായി മാറിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പകരക്കാരനായി ഗംഭീര്‍ ഈ റോളിലെത്തുന്നത്.

GAMBHIR- JAY SHAH

ബിസിസിഐയുമായി മൂന്നു വര്‍ഷത്തെ കരാറിലായിരിക്കും ഗംഭീര്‍ ഒപ്പുവയ്ക്കുക. 2027ലെ ഏകദിന ലോകകപ്പ് വരെയായിരിക്കും അദ്ദേഹം ടീം ഇന്ത്യയെ പരിശീലിപ്പിക്കുക. ഈ കാലയളവില്‍ മറ്റു മൂന്നു ഐസിസി ടൂര്‍ണമെന്റുകളില്‍ കൂടി ഇന്ത്യ കളിക്കും. 2015ലെ ചാംപ്യന്‍സ് ട്രോഫി, 2026ലെ ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയായിരിക്കും ഇത്.

ഗംഭീറിന്റെ അഗ്രസീവ് ശൈലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും മുതല്‍ക്കൂട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന, എന്തു തീരുമാനവും എടുക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കോച്ചായി വന്ന ശേഷം ബോള്‍ഡായ പല തീരുമാനങ്ങളും ഗംഭീറില്‍ നിന്നും ഉറപ്പായും പ്രതീക്ഷിക്കാം.

GAMBHIR

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് ഗംഭീര്‍ തന്റെ പരിശീലന മികവ് ആദ്യമായി തെളിയിക്കുന്നത്. 2022, 23 സീസണുകളില്‍ അദ്ദേഹം എല്‍എസ്ജി ടീമിന്റെ മുഖ്യ ഉപദേശകനായിരുന്നു. രണ്ടു സീസണുകളിലും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ ഗംഭീറിനു സാധിക്കുകയും ചെയ്തു.

തുടര്‍ന്നാണ് അദ്ദേഹം പഴയ തട്ടകമായ കെകെആറിലും ഉപദേശകന്റെ റോള്‍ ഏറ്റെടുത്തത്. കഴിഞ്ഞ എഡിഷനില്‍ ഏഴാംസ്ഥനത്തു ഫിനിഷ് ചെയ്ത കെകെറിനെ ഇത്തവണ ചാംപ്യന്‍മാരാക്കി വലിയ ഇംപാക്ടുണ്ടാക്കാനും ഗംഭീറിനു സാധിച്ചു. 10 വര്‍ഷങ്ങള്‍ക്കു ശേഷം കൊല്‍ക്കത്തയുടെ ആദ്യ ഐപിഎല്‍ കിരീടനേട്ടം കൂടിയായിരുന്നു ഇത്.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്റെ റോളിലേക്കു ഒരു വിദേശിയെയായിരുന്നു ബിസിസിഐ നേരത്തേ നോട്ടമിട്ടത്. കാരണം ഇന്ത്യന്‍ പരിശീലകര്‍ക്കു കീഴില്‍ ഐസിസി ട്രോഫികള്‍ നേടാന്‍ ഇന്ത്യക്കു സാധിക്കുന്നില്ല. ഒരു വിദേശ കോച്ച് വന്നാല്‍ ഇതു അവസാനിപ്പിച്ചേക്കുമെന്നും ബിസിസിഐ കണക്കുകൂട്ടി.

ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങിനായിരുന്നു കോച്ച് സ്ഥാനത്തേക്കു പ്രഥമ പരിഗണന. കൂടാതെ റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങര്‍, മഹേല ജയവര്‍ധനെ എന്നിവരുടെയും പേരുകള്‍ ഉയര്‍ന്നുവന്നു. പക്ഷെ ഇവര്‍ ആരും തന്നെ ഈ റോള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ഗംഭീറിലേക്കു ബിസിസിഐ തിരിഞ്ഞതെന്നാണ് വിവരം.

Story first published: Tuesday, May 28, 2024, 17:37 [IST]
Other articles published on May 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+