For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ ആളാകെ മാറി? രോഹിത്തിനെയും കോലിയെയും ഒതുക്കില്ല! 2027ലെ ലോകകപ്പ് കളിക്കാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്തപ്പോള്‍ ഒരുപാട് അഭ്യൂങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ ഏറ്റുവും പ്രധാനപ്പെട്ടത് അടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെ കളി നിര്‍ത്താന്‍ പ്രേരിപ്പിച്ചേക്കുമെന്നതായിരുന്നു. പക്ഷെ ഇവയിലൊന്നും യാതാരു കഴമ്പുമില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരുടെയും ഭാവിയെക്കുറിച്ചുള്ള ഗംഭീറിന്റെ വാക്കുകളാണ് ഇതിനു കാരണം. 2027ല്‍ നടക്കാനിരിക്കുന്ന അടുത്ത ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കാന്‍ രോഹിത്തിനും കോലിക്കും സാധിച്ചേക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനൊപ്പം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

ROHIT SHARMA- VIRAT KOHLI

സമാപിച്ച ടി20 ലോകകപ്പിനു ശേഷം രോഹിത്തും കോലിയും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.

വലിയ വേദികളില്‍ തങ്ങള്‍ക്കു ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നു രോഹിത്തും കോലിയും കാണിച്ചുതന്നതായി ഞാന്‍ കരുതുന്നു. ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം നമ്മള്‍ ഇതു കണ്ടു കഴിഞ്ഞിട്ടുള്ളതാണ്. രണ്ടു പേരിലും ഒരുപാട് ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ടെന്ന കാര്യത്തില്‍ എനിക്കു നല്ല വ്യക്തതയുണ്ടെന്നും മുംബൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ഗംഭീര്‍ വ്യക്തമാക്കി.

2007ല്‍ രോഹിത്തിനൊപ്പം ടി20 ലോകകപ്പും 2011ല്‍ കോലിക്കൊപ്പം ഏകദിന ലോകകപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്ന താരം കൂടിയാണ് ഗംഭീര്‍. 2025ലെ ചാംപ്യന്‍സ് ട്രോഫിയും ഓസ്‌ട്രേലിയന്‍ പര്യടനവുമെല്ലാം രോഹിത്തിനെയും കോലിയും ഏറെ പ്രചോദിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനു ശേഷം രണ്ടു പേരും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയും 2027ലെ ലോകകപ്പിലും കളിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ വിജയങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കുന്നിടത്തോളം കാലം ഈ രണ്ടു പേരെയും തനിക്കു ടീമില്‍ വേണമെന്നു ആഗ്രഹമുണ്ടെന്നും എന്നാല്‍ എത്രകാലം കളിക്കണമെന്നും വിരമിക്കണമെന്നുമുള്ള തീരുമാനം അവരെ ആശ്രയിച്ചു തന്നെയാണെന്നും ഗംഭീര്‍ പറഞ്ഞു.

എപ്പോള്‍ കളി മതിയാക്കണമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. രണ്ടു പേരിലും എത്ര ക്രിക്കറ്റ് ഇനി ബാക്കിയുണ്ടെന്നും എനിക്കറിയില്ല. ആത്യന്തികമായി അതു അവരുടെ തീരുമാനമാണ്, കളിക്കാരാണ് അതു തീുമാനിക്കേണ്ടത്. തങ്ങള്‍ക്കു ടീമിന്റെ വിജയത്തില്‍ ഇനിയെത്ര സംഭാവന നല്‍കാന്‍ സാധിക്കുമെന്നു അവര്‍ അറിയണം.

GAUTAM GAMBHIR

കാരണം ആത്യന്തികമായി ടീമാണ് ഏറ്റവും പ്രധാനം. പക്ഷെ വിരാടിലേക്കും രോഹിത്തിലേക്കും നോക്കുമ്പോള്‍ രണ്ടു പേരിലും ഒരുപാട് ക്രിക്കറ്റ് ഇനിയും ബാക്കിയുള്ളതായിട്ടാണ് എനിക്കു തോന്നുന്നത്. വിരാടും രോഹിത്തും ലോകോത്തര താരങ്ങളാണ്, അതിനാല്‍ തന്നെ ഏതൊരു ടീമും അവരെ കഴിയുന്നത്രയും തങ്ങള്‍ക്കൊപ്പം വേണമെന്നു തന്നെയിരിക്കും ആഗ്രഹിക്കുകയെന്നും ഗംഭീര്‍ വിശദമാക്കി.

എന്നാല്‍ 2027ലെ അടുത്ത ഏകദിന ലോകകപ്പെന്നത് ഒരുപാട് അകലെയാണ്. അപ്പോഴേക്കും രണ്ടും പേരുടെയും പ്രായം 40കളിലേക്കു എത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ അതുവരെ കളിക്കളത്തില്‍ തുടരാന്‍ ഫോമും ഫിറ്റ്‌നസും രോഹിത്തിനെയും കോലിയെയും അനുവദിക്കുമോയെന്നതാണ് കാത്തിരുന്നു കാണേണ്ടത്. നിലവിലെ സാഹചര്യത്തില്‍ രണ്ടു പേരെയും 2027ലെ ലോകകപ്പില്‍ കാണാനുള്ള സാധ്യത തീരെ കുറവാണെന്നു തന്നെ പറയേണ്ടി വരും.

Story first published: Monday, July 22, 2024, 16:05 [IST]
Other articles published on Jul 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+