Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിതാലിക്ക് ആശ്വാസം; പവാറിന് അവസരമില്ല, വനിതാ പരിശീലകനാകാന്‍ ഇനി രണ്ടുപേര്‍ മാത്രം

ദില്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള അന്തിമ പട്ടികയില്‍ ഇനി രണ്ടുപേര്‍ മാത്രം. മുന്‍ പുരുഷടീം പരിശീലകന്‍ ദക്ഷിണാഫ്രിക്കയുടെ ഗാരി കിര്‍സ്റ്റ്യന്‍, മുന്‍ ഇന്ത്യന്‍ താരം ഡബ്ലു വി രാമന്‍ എന്നിവരാണ് അന്തിമ പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടീമിന്റെ താത്കാലിക പരിശീലകന്‍ രമേഷ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ പരിശീലകന്റെ ജോലിക്കായി അപേക്ഷ നല്‍കിയിരുന്നു.
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് അറസ്റ്റ് വാറന്റ്; വമ്പന്‍ തട്ടിപ്പ്?
കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക് വാദ്, ശാന്തന്‍ രംഗസ്വാമി എന്നിവരാണ് പരിശീലകരാകാന്‍ അപേക്ഷ നല്‍കിയവരെ അഭിമുഖം ചെയ്തത്. ഇവരില്‍നിന്നും രണ്ടു പേരെ തെരഞ്ഞെടുത്തതായാണ് സൂചന. അതേസമയം, സെലക്ഷന്‍ സംബന്ധിച്ച് ബിസിസിഐ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. അന്തിമ തീരുമാനത്തിനുശേഷമായിരിക്കും ബിസിസിഐ പരിശീലകന്റെ പേര് പുറത്തുവിടുകയെന്നാണ് സൂചന.

mithali

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനാണ് നിലവില്‍ കിര്‍സ്റ്റ്യന്‍. വനിതാ ടീമിന്റെ പരിശീലകനായാല്‍ അദ്ദേഹം മറ്റു ജോലികള്‍ ഉപേക്ഷിക്കും. നേരത്തെ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിനു തന്നെയായിരിക്കും സാധ്യതയേറെയും. 2008 മുതല്‍ 2011 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു കിര്‍സ്റ്റ്യന്‍.

വനിതാ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ പിന്നീട് പവാറിനെ തന്നെ വീണ്ടും കോച്ചാക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു. അതേസമയം, മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരുമായ മിതാലി രാജിനെ കളിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ട് രമേഷ് പവാറിനെതിരെ പരാതിയുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കാലാവധിക്കു ശേഷം പവാറിനെ പരിശീലകസ്ഥാനത്തു നിന്നും ബിസിസിഐ നീക്കുകയും ചെയ്തു.

Story first published: Thursday, December 20, 2018, 19:07 [IST]
Other articles published on Dec 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+