Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

51 ഓവര്‍, ദ്രാവിഡ് പുറത്താക്കിയത് അഞ്ചു പേരെ! ലിസ്റ്റില്‍ വമ്പന്‍ താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളെയെടുത്താല്‍ ടോപ്പ് ഫൈവില്‍ തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുന്നയാളാണ് രാഹുല്‍ ദ്രാവിഡ്. അദ്ദേഹത്തിനു വഴങ്ങാത്ത റോളുകളില്ല. ഓപ്പണറായും വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായുമെല്ലാം ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിനു തന്റെ എല്ലാം തന്നെ സമര്‍പ്പിച്ചു. ഇപ്പോഴിതാ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചിന്റെ റോളിലും അദ്ദേഹം ടീമിനു താങ്ങും തണലുമായി ഒപ്പമുണ്ട്.

1

ക്രീസില്‍ വന്‍മതില്‍ തീര്‍ത്ത് എത്രയെത്ര ഇന്നിങ്‌സുകളിലാണ് ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിനെ കാത്തു സംരക്ഷിച്ചിട്ടുള്ളത്. ബൗളിങിലും അദ്ദേഹം ഒരുകൈ നോക്കിയിട്ടുണ്ടെന്നത് ഒരുപക്ഷെ പലര്‍ക്കും ഓര്‍മ കാണില്ല. 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 51 ഓവറുകളാണ് ദ്രാവിഡ് ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും അഞ്ചു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അദ്ദേഹം പുറത്താക്കിയ ഈ അഞ്ചു പേര്‍ ആരൊക്കെയാണെന്നറിയാം.

സഈദ് അന്‍വര്‍ (പാകിസ്താന്‍)

സഈദ് അന്‍വര്‍ (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ ഇതിഹാസ ഓപ്പണറായിരുന്ന സഈദ് അന്‍വറാണ് രാഹുല്‍ ദ്രാവിഡിന്റെ ആദ്യത്തെ ഇര. 1999ല്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക് പോരാട്ടത്തിലായിരുന്നു അപകടകാരിയായ ഇടംകൈയന്‍ ഓപ്പണറെ ദ്രാവിഡ് പുറത്താക്കിയത്.
ജയ്പൂരില്‍ നടന്ന മല്‍സരത്തിലായിരുന്നു അന്‍വറിനെ ദ്രാവിഡ് പുറത്താക്കിയത്. സെഞ്ച്വറിയിലേക്കു കുതിച്ച അദ്ദേഹം 95 റണ്‍സില്‍ വച്ച് ദ്രാവിഡ് വീഴ്ത്തുകയായിരുന്നു. അന്നത്തെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് തികച്ചും അപ്രതീക്ഷിതമായി ദ്രാവിഡിനെ ബോള്‍ ഏല്‍പ്പിക്കുന്നത്. ബാറ്റില്‍ എഡ്ജായ അന്‍വറിനെ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയ പിടികൂടുകയും ചെയ്തു. ഈ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 278 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ വെറും 135നു ഓള്‍ഔട്ടായി.

ഗാരി കേസ്റ്റണ്‍ (സൗത്താഫ്രിക്ക)

ഗാരി കേസ്റ്റണ്‍ (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും ഇന്ത്യയുടെ മുന്‍ കോച്ചുമായ ഗാരി കേസ്റ്റണിനെയാണ് രാഹുല്‍ ദ്രാവിഡ് രണ്ടാമതായി പുറത്താക്കിയത്. 2000ല്‍ കൊച്ചിയില്‍ നടന്ന ഇന്ത്യ- സൗത്താഫ്രിക്ക ഏകദിനത്തിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയ്ക്കു കേസ്റ്റണും ഹെര്‍ഷല്‍ ഗിബ്‌സും തകര്‍പ്പന്‍ തുടക്കം നല്‍കി. ഇരുവരും കളിയില്‍ സെഞ്ച്വറി നേടി. 40 ഓവറിനുള്ളില്‍ ഓപ്പണിങ് വിക്കറ്റില്‍ 235 റണ്‍സും സഖ്യം വാരിക്കൂട്ടി.
350നടുത്ത് സ്‌കോര്‍ അവര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ദ്രാവിഡിനോടു ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. 43ാം ഓവറില്‍ 115 റണ്‍സെടുത്തു നില്‍ക്കെ കേസ്റ്റണിനെ ദ്രാവിഡ് പുറത്താക്കി.

ലാന്‍സ് ക്ലൂസ്‌നര്‍ (സൗത്താഫ്രിക്ക)

ലാന്‍സ് ക്ലൂസ്‌നര്‍ (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നറിന്റെ വിക്കറ്റും രാഹുല്‍ ദ്രാവിഡിന്റെ പേരിലുണ്ട്. മുകളില്‍ പരാമര്‍ശിച്ച 2000ല്‍ കൊച്ചിയില്‍ നടന്ന ഏകദിനത്തില്‍ തന്നെയായിരുന്നു ഇത്. ഗാരി കേസ്റ്റണിന്റെ വിക്കറ്റെടുത്ത ശേഷമായിരുന്നു ക്ലൂസ്‌നറിനെയും ദ്രാവിഡ് മടക്കിയത്.
43ാം ഓവറിലെ ആദ്യ ബോളില്‍ അപകടകരിയായ ക്ലൂസ്‌നറെ പൂജ്യത്തിനു അദ്ദേഹം പുറത്താക്കുകയായിരുന്നു.
ദ്രാവിഡിന്റെ തുടര്‍ച്ചയായ രണ്ടു വിക്കറ്റുകള്‍ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. സൗത്താഫ്രിക്കയെ 301 റണ്‍സിലൊതുക്കാന്‍ ഇതു ഇന്ത്യയെ സഹായിച്ചു. റണ്‍ചേസില്‍ അജയ് ജഡേജ 92 റണ്‍സുമായി മിന്നിയപ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കളി ജയച്ചുകയറുകയും ചെയ്തു.

ഷോണ്‍ പൊള്ളോക്ക് (സൗത്താഫ്രിക്ക)

ഷോണ്‍ പൊള്ളോക്ക് (സൗത്താഫ്രിക്ക)

2000ത്തില്‍ തന്നെ നടന്ന ഏകദിനത്തില്‍ സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഫാസ്റ്റ് ബൗളറായ ഷോണ്‍ പൊള്ളോക്കിനെയും രാഹുല്‍ ദ്രാവിഡ് പുറത്താക്കിയിരുന്നു. ഫരീദാബാദില്‍ നടന്ന മൂന്നാം ഏകിദിനത്തിലായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 248 റണ്‍സാണ് നേടിയത്. 73 റണ്‍സോടെ ദ്രാവിഡ് ടോപ്‌സ്‌കോററായപ്പോള്‍ സൗരവ് ഗാംഗുലി 56 റണ്‍സുമെടുത്തു.
റണ്‍ചേസില്‍ 93 റണ്‍സെടുത്ത ഗാരി കേസ്റ്റണ്‍ സൗത്താഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചു. മല്‍സരം തോല്‍വിയിലേക്കു നീങ്ങവെയാണ് ദ്രാവിഡിനെ ഗാംഗുലി പരീക്ഷിക്കുന്നത്. ഷോണ്‍ പൊള്ളോക്കിനെ ബൗള്‍ഡാക്കി അദ്ദേഹം ടീമിനു നേരിയ പ്രതീക്ഷ നല്‍കുകയും ചെയ്തു. പക്ഷെ ആവേശകരമായ കളിയില്‍ സൗത്താഫ്രിക്ക രണ്ടു വിക്കറ്റിനു ജയിച്ചുകയറി.

റിഡ്‌ലി ജേക്കബ്‌സ് (2002)

റിഡ്‌ലി ജേക്കബ്‌സ് (2002)

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റിഡ്‌ലി ജേക്കബ്‌സാണ് രാഹുല്‍ ദ്രാവിഡിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഇര. ആദ്യത്തെ നാലും ഏകദിനങ്ങളിലായിരുന്നെങ്കില്‍ ഈ വിക്കറ്റ് ടെസ്റ്റിലായിരുന്നു. 2002ല്‍ സെന്റ് ജോണ്‍സില്‍ നടന്ന നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പതു വിക്കറ്റിനു 513 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വിവിഎസ് ലക്ഷ്മണ്‍ (130), അജയ് രാത്ര (115*), ദ്രാവിഡ് (91), വസീം ജാഫര്‍ (86) എന്നിവരാണ് ഇതിനു സഹായിച്ചത്.
മറുപടിയില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച വിന്‍ഡീസ് 629 റണ്‍സെന്ന വലിയ സ്‌കോര്‍ നേടി. കാള്‍ ഹൂപ്പര്‍ (136), ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (136*), ജേക്കബ്‌സ് (118) എന്നിവര്‍ സെഞ്ച്വറികള്‍ നേടി. ഇന്ത്യന്‍ സംഘത്തിലെ എല്ലാവരെയും കൊണ്ട് സൗരവ് ഗാംഗുലി അന്നു ബൗള്‍ ചെയ്യിച്ചിരുന്നു. ദ്രാവിഡ് ഒമ്പതോവറുകളാണ് ബൗള്‍ ചെയ്തത്. റിഡ്‌ലി ജേക്കബ്‌സിനെ പുറത്താക്കുകയും ചെയ്തു.

Story first published: Wednesday, May 4, 2022, 23:31 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+