ദക്ഷിണാഫ്രിക്കക്കാര്‍ക്കു അനുമതി നിഷേധിച്ചു, ചടങ്ങ് ബഹിഷ്‌കരിച്ച് ധോണി! വെളിപ്പെടുത്തി കേസ്റ്റണ്‍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എംഎസ് ധോണിയെ പുകഴ്ത്തി മുന്‍ കോച്ചും ദക്ഷിണാഫ്രിക്കന്‍ വംശജനുമായ ഗാരി കേസ്റ്റണ്‍. ധോണിക്കു കീഴില്‍ ഇന്ത്യ വിജയക്കുതിപ്പ് നടത്തിയപ്പോള്‍ കേസ്റ്റണായിരുന്നു പരിശീലകന്‍. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചത് ധോണി- കേസ്റ്റണ്‍ കൂട്ടുകെട്ടായിരുന്നു. കൂടാതെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ ഒന്നാമതെത്തിയതും ഇവരുടെ മികവ് കൊണ്ട് കൂടിയായിരുന്നു.
ധോണി വളരെ മികച്ച ക്യാപ്റ്റന്‍ മാത്രമായിരുന്നില്ല വളരെ വിശ്വസ്തനായ വ്യക്തി കൂടിയായിരുന്നുവെന്നു കേസ്റ്റണ്‍ പറയുന്നു. താന്‍ കോച്ചായിരിക്കെയുണ്ടായ ഒരു സംഭവമാണ് ഇതിനു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

മതിപ്പ് തോന്നിയ വ്യക്തികളിലൊരാള്‍
ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയവരില്‍ ഏറ്റവുമധികം മതിപ്പ് തോന്നിയ വ്യക്തികളില്‍ ഒരാളാണ് ധോണിയെന്നു കേസ്റ്റണ്‍ വ്യക്തമാക്കി. വളരെ മികച്ച ലീഡറായിരുന്നു ധോണി. ക്യാപ്റ്റനെന്ന നിലയില്‍ അസാധാരണമായ മനക്കരുത്താണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും പ്രധാനം ധോണി വളരെ വിശ്വസ്തനായിരുന്നുവെന്നതായിരുന്നുവെന്നും യൂട്യൂബിലെ ആര്‍കെ ഷോയില്‍ കേസ്റ്റണ്‍ വ്യക്തമാക്കി.

ധോണി പങ്കെടുത്തില്ല
ധോണിയോട് ഏറ്റവുമതികം മതിപ്പ് തോന്നിയ സംഭവത്തെക്കുറിച്ചും കേസ്റ്റണ്‍ വെളിപ്പെടുത്തി. താനുള്‍പ്പെടെ ദക്ഷിണാഫ്രിക്കയുടെ മൂന്നു കോച്ചിങ് സ്റ്റാഫുമാരെ ഒരു ചടങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ധോണിയും ഇതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതായി കേസ്റ്റണ്‍ വെളിപ്പെടുത്തി.
അന്നത്തെ സംഭവം ഒരിക്കലും മറക്കില്ല. 2011ലെ ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു അത്. ബെംഗളൂരുവിലെ ഒരു ഫ്‌ളൈറ്റ് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ടീമിനെ ക്ഷണിക്കുകയായിരുന്നു.
രാവിലെ ഇവിടേക്ക് പുറപ്പെടുക്കാന്‍ എല്ലാവരും തയ്യാറെടുക്കവെയാണ് താന്‍, പാഡി അപ്റ്റണ്‍, എറിക് സിമ്മണ്‍സ് എന്നിവരോടു ചടങ്ങിനു വരരുതെന്ന് അധികൃതര്‍ വിളിച്ച് അറിയിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയതെന്നും കേസ്്റ്റണ്‍ വെളിപ്പെടുത്തി.

ധോണിയുടെ വാക്കുകള്‍
തങ്ങള്‍ക്കു അനുമതി നിഷേധിച്ചതോടെ ധോണിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ നിന്നും ഇന്ത്യന്‍ ടീം പിന്‍മാറുന്നതായി ധോണി അവരെ അറിയിക്കുകയായിരുന്നു.
ഇവര്‍ എന്റെ ആളുകളാണ്. ഇവര്‍ക്കു അനുമതിയില്ലെങ്കില്‍ ഞങ്ങളാരും പോവുന്നില്ലെന്നായിരുന്നു ധോണി അന്നു പറഞ്ഞതെന്നു കേസ്റ്റണ്‍ വെളിപ്പെടുത്തി. ധോണിയുടെ ഈ തീരുമാനത്തിനു ശേഷം അദ്ദേഹത്തോട് തനിക്കു കൂടുതല്‍ മതിപ്പ് തോന്നിതയാതി അദ്ദേഹം വ്യക്തമാക്കി.

ഒരുപാട് ചര്‍ച്ചകള്‍ നടത്തി
ഇന്ത്യന്‍ ടീം ജയിച്ചാലും തോറ്റാലും ധോണിയും താനും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായി കേസ്റ്റണ്‍ പറയുന്നു. അതിനാല്‍ തന്നെ വളരെ നല്ല ബന്ധമായിന്നു തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു.
ധോണി തന്നോടു വളരെ വിശ്വസ്തനായിരുന്നു. ഇന്ത്യക്കു മല്‍സരങ്ങള്‍ ജയിക്കാനാവാതെ പോയ സമയങ്ങളുണ്ടായിട്ടുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയും ഞങ്ങള്‍ കടന്നുപോയിരുന്നു. ഒരുപാട് സമയം ധോണിയും താനും ഒരുമിച്ച് ചെലവഴിച്ചിരുന്നു. ടീമിനെ മുന്നോട്ട് നയിക്കുന്നതിനു വേണ്ടി പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഒരുമിച്ച് പ്രവര്‍ത്തിച്ച മൂന്നു വര്‍ഷം വളരെ ശക്തമായൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ക്കായെന്നും കേസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications