Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 2021ലെ സീസണിന് മുമ്പ് മെഗാ താരലേലമുണ്ടായേക്കില്ല! നിലവിലെ ടീമുകള്‍ തന്നെ തുടര്‍ന്നേക്കും?

മുംബൈ: ഐപിഎല്ലിലെ ഏറ്റവും നിര്‍ണായകമായ കാര്യങ്ങളിലൊന്നാണ് താരലേലം. സീസണിനു മുമ്പ് തന്ത്രങ്ങള്‍ മെനയാനും അതിന് യോജിച്ച കളിക്കാരെ കണ്ടെത്താനും ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയാണിത്. 2021ലെ സീസണിനു മുമ്പ് മെഗാ താരലേലം നേരത്തേ നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു നീട്ടിവച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

1

ടൂര്‍ണമെന്റിന്റെ ഷെഡ്യൂളില്‍ വന്നമാറ്റങ്ങളാണ് ബിസിസിഐയെ ലേലത്തെക്കുറിച്ച് പുനരാലോചിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ സീസണിലെ ഐപിഎല്ലിന്റെ മല്‍സരക്രമത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്താന്‍ ബിസിസിഐ നിര്‍ബന്ധിതരായിരുന്നു. മാര്‍ച്ച് അവസാനം തുടങ്ങി മേയ് അവസാനത്തോടെ അവസാനിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഇനിയും കഴിഞ്ഞിട്ടില്ല. കൊവിഡ് മഹാമാരിയാണ് ഐപിഎല്ലിനു വില്ലനായത്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലാണ് ഇനി ഐപിഎല്‍.

ഇത്തവണത്തെ ഐപിഎല്‍ കഴിഞ്ഞാല്‍ 2021ലെ ടൂര്‍ണമെന്റിനായി ശേഷിക്കുന്നത് നാലര മാസത്തോളം മാത്രമാണ്. അതിനാല്‍ തന്നെ ഈ ചുരുങ്ങിയ കാലയളവില്‍ മെഗാ താരലേലം നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടര്‍ന്നാണ് താരലേലം നീട്ടുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നത്. ലേലം നടന്നില്ലെങ്കില്‍ ഈ സീസണിലെ അതേ ടീമിനെ തന്നെ വച്ച് ഫ്രാഞ്ചൈസികള്‍ക്കു പുതിയ സീസണിലും തയ്യാറെടുക്കേണ്ടിവരും.

2

ലേലത്തിനു മുമ്പ് സാധാരണയായി ഫ്രാഞ്ചൈസികള്‍ തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. ലേലത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഫ്രാഞ്ചൈസികള്‍ ആസൂത്രണം ചെയ്യാറുണ്ട്. ഇതിനായി സാധാരണ മൂന്നു മുതല്‍ നാലു മാസങ്ങള്‍ വരെ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി വരും. പക്ഷെ ഇത്തവണ രണ്ടു ടൂര്‍ണമെന്റുകളും തമ്മിലുള്ള ഇടവേള കുറവായതിനാല്‍ ലേലത്തിനു തയ്യാറെടുക്കുക അസാധ്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മെഗാ താരലേലം ബിസിസിഐ നീട്ടിവയ്ക്കാനൊരുങ്ങുന്നത്.

അതേയമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഫ്രാഞ്ചൈസികള്‍ പാലിക്കേണ്ട എസ്ഒപി ബിസിസിഐ നേരത്തേ തയ്യാറാക്കിയിരുന്നു.ആഗസ്റ്റ് 20നു ശേഷമായിരിക്കും എട്ടു ഫ്രാഞ്ചൈസികളും ഐപിഎല്ലിനായി യുഎഇയിലേക്കു യാത്ര തിരിക്കുക. പുതിയ സീസണിലെ ഐപിഎല്ലില്‍ ആകെ 10 ഡബിള്‍ ഹെഡ്ഡറുകളായിരിക്കും (ഒരു ദിവസം രണ്ടു കളികള്‍) ഉണ്ടാവുക. മറ്റു ദിവസങ്ങളിലെല്ലാം ഒരു മല്‍സരം വീതമേ ഉണ്ടാവുകയുള്ളൂ.

രാത്രിയിലെ മല്‍സരം ഇന്ത്യന്‍ സമയം 7.30നും യുഎഇ സമയം വൈകീട്ട് ആറിനുമായിരിക്കും ആരംഭിക്കുക. നേരത്തേ ഇന്ത്യയില്‍ ഐപിഎല്‍ നടന്നപ്പോള്‍ എട്ടു മണിക്കായിരുന്നു കളിയാരംഭിച്ചിരുന്നത്. ഇത്തവണ ഇത് അര മണിക്കൂര്‍ നേരത്തേ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Monday, August 10, 2020, 11:33 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+