For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ 'ഗുഡ് ബോയ്‌സ്' 11 തിരഞ്ഞെടുത്ത് ശ്രീശാന്ത്, ആരൊക്കെയെന്ന് അറിയാമോ? ട്രോള്‍ പൂരം

ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് അല്‍പ്പം കൂടി ആക്രമണോത്സകത കുറവുള്ളതിനാലാണ് ക്രിക്കറ്റിനെ പൊതുവേ മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ക്രിക്കറ്റില്‍ ആക്രമണോത്സകത കുറവാണെന്നത് വെറും വിശേഷണം മാത്രമാണ്. ശക്തമായ വാക്കേറ്റവും കൈയാങ്കളിയുടെ വക്കോളെത്തിയ സംഭവങ്ങളുമടക്കം മാന്യന്മാരുടെ കളിയെന്ന വിശേഷണത്തിന് ചേരാത്ത നിരവധി സംഭവങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസറും കേരള താരവുമായ ശ്രീശാന്ത് കേരളത്തിലെ ഏറ്റവും ശാന്തരായ താരങ്ങളുടെ 11 തിരഞ്ഞെടുത്തിരിക്കുകയാണ്. ആക്രമണോത്സകതകൊണ്ടു വിറപ്പിച്ച താരങ്ങളെല്ലാമാണ് ശ്രീശാന്തിന്റെ ഗുഡ് ബോയ്‌സ് 11ല്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നതാണ് രസകരമായ കാര്യം. ആരൊക്കെയാണ് ശ്രീശാന്തിന്റെ ഗുഡ് ബോയ്‌സ് 11 ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

ഗംഭീര്‍-കോലി ഓപ്പണിങ്

ഓപ്പണര്‍മാരായുള്ളത് ഗൗതം ഗംഭീറും വിരാട് കോലിയുമാണ്. രണ്ട് പേരും ക്രിക്കറ്റിലെ ചിരവൈരികളാണെന്നതാണ് കൗതുകരമായ കാര്യം. ഗംഭീര്‍ നിരവധി തവണ ആക്രമണോത്സകത കാട്ടിയിട്ടുള്ള താരമാണ്. വാക്കേറ്റത്തിലേര്‍പ്പെടാന്‍ യാതൊരു മടിയും ഗംഭീറിനില്ല. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് ഗംഭീറിനുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവം ശാന്തതയുള്ളതാണെന്ന് പറയാനാവില്ല.

വിരാട് കോലി ആക്രമണോത്സകതയ്ക്ക് പേരുകേട്ട താരമാണ്. കളത്തിനുള്ളില്‍ ഏറ്റവും ആക്രമണോത്സക സ്വഭാവം കാട്ടുന്ന താരമാണ് കോലി. അടിക്ക് തിരിച്ചടി കൊടുക്കുന്ന കോലിയെ ശ്രീശാന്ത് ഗുഡ് ബോയ്‌സ് 11ല്‍ ഉള്‍പ്പെടുത്തിയെന്നതാണ് കൗതുകകരമായ കാര്യം.

gautam gambhir

സൗരവ് ഗാംഗുലിയാണ് ക്യാപ്റ്റന്‍

മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനാണ് അവസരം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പോണ്ടിങ്ങാണ്. ആക്രമണോത്സകതകൊണ്ട് ഒരു കാലഘട്ടത്തെയാകെ വിറപ്പിച്ച കളിക്കാരനാണ് പോണ്ടിങ്. എതിരാളികളെ സ്ലെഡ്ജ് ചെയ്യാനും പ്രകോപിപ്പിക്കാനും പോണ്ടിങ്ങിന് യാതൊരു മടിയുമില്ലായിരുന്നു. സൗരവ് ഗാംഗുലിയാണ് ടീമിന്റെ നായകന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ഗാംഗുലിയും ആക്രമണോത്സകതകൊണ്ട് വിറപ്പിച്ച താരമാണ്.

ഇന്ത്യയെ ആക്രമണോത്സകത പഠിപ്പിച്ച നായകനാണ് ഗാംഗുലി. പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍ ഗാംഗുലിക്ക് കീഴില്‍ കളിച്ച ഇന്ത്യന്‍ ടീം ആക്രമണോത്സകതകൊണ്ട് പേരെടുത്തവരാണ്. അഞ്ചാം നമ്പറില്‍ മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടറും നായകനുമായ ഷാഹിദ് അഫ്രീദിയാണ്. പല തവണ ശാന്തത കൈവിട്ട് പെരുമാറി വിവാദം സൃഷ്ടിച്ച താരമാണ് അഫ്രീദി.

ഷക്കീബ് അല്‍ ഹസനും ടീമില്‍

ബംഗ്ലാദേശ് മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസനും ഈ ടീമിലുണ്ട്. കളത്തിനകത്തും പുറത്തും നിരവധി തവണ മോശം സ്വഭാവത്തെത്തുടര്‍ന്ന് വിവാദം സൃഷ്ടിച്ച താരമാണ് ഷക്കീബ്. അംപയര്‍മാരെപ്പോലും ബഹുമാനിക്കാത്തയാളാണ് ഷക്കീബ്. കറെന്‍ പൊള്ളാര്‍ഡാണ് മറ്റൊരാള്‍. വെസ്റ്റ് ഇന്‍ഡീസ് താരമായ പൊള്ളാര്‍ഡ് ഐപിഎല്ലിനിടെ ബൗളര്‍ക്കെതിരേ ബാറ്റ് എറിയുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.

പൊള്ളാര്‍ഡിന്റെ സ്വഭാവം ഒരിക്കലും ശാന്തതയുള്ളതായിരുന്നുവെന്ന് പറയാനാവില്ല. ഹര്‍ഭജന്‍ സിങ്ങാണ് മറ്റൊരാള്‍. ശ്രീശാന്തിന്റെ മുഖത്തടിച്ചിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിങ്. എതിരാളികളുമായി കൊമ്പുകോര്‍ക്കാന്‍ ഹര്‍ഭജന് യാതൊരു മടിയുമില്ലായിരുന്നു.

പേസ് നിരയിലും ആക്രമണകാരികളായ താരങ്ങള്‍

പേസ് നിരയിലെ ഒരാള്‍ ഷുഹൈബ് അക്തറാണ്. മുന്‍ പാകിസ്താന്‍ പേസറായ അക്തര്‍ ആക്രമണോത്സകതയ്ക്ക് പേരുകേട്ട താരമാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ആന്ദ്രേ നെല്ലാണ് മറ്റൊരാള്‍. ശ്രീശാന്തുമായി കളത്തില്‍ ഏറ്റുമുട്ടിയിട്ടുള്ള താരമാണ് നെല്‍. 11ാമനായി ശ്രീശാന്ത് തന്റെ പേരും ഉള്‍പ്പെടുത്തി. മോശം പെരുമാറ്റത്തിന്റെ പേരില്‍ നിരവധി തവണ വിവാദം സൃഷ്ടിച്ച താരമാണ് ശ്രീശാന്ത്. ആന്‍ഡ്രൂ സൈമണ്‍സ്, മാത്യു ഹെയ്ന്‍ഡന്‍ എന്നിവരോടെല്ലാം മോശമായി പെരുമാറി ശ്രീശാന്ത് നിരവധി വിവാദം സൃഷ്ടിച്ചു.

Story first published: Friday, September 13, 2024, 19:46 [IST]
Other articles published on Sep 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+