Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം... ടീം തിരഞ്ഞെടുപ്പില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഗാംഗുലി, ഇതാണ് കാരണം

കൊല്‍ക്കത്ത: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും അജിങ്ക്യ രഹാനെയെ ഒഴിവാക്കാനുള്ള സെലക്റ്റര്‍മാരുടെ തീരുമാനമാണ് ദാദയെ ഞെട്ടിച്ചത്. അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ രഹാനെയാണ് നയിക്കുന്നത്. എന്നാല്‍ അതിനു ശേഷമുള്ള ഏകദിന പരമ്പരയില്‍ നിന്നും അദ്ദഹം തഴയപ്പെടുകയായിരുന്നു.

1

രഹാനെയ്ക്കു പകരം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി മിന്നുന്ന ഫോമില്‍ കളിക്കുന്ന അമ്പാട്ടി റായുഡുവാണ് ഇന്ത്യയുടെ ഏകദിന ടീമിലെത്തിയത്. റായുഡു മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും വിദേശത്തെ അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ രഹാനെയ്ക്കായിരുന്നു മുന്‍ഗണന നല്‍കേണ്ടിയിരുന്നതെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി.

2

രഹാനെയെ മാറ്റിനിര്‍ത്തിയത് ക്രൂരമായ തീരുമാനം തന്നെയാണ്. താനായിരുന്നെങ്കില്‍ റായുഡുവിനു പകരം രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. പന്ത് മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ റായുഡുവിനേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുക രഹാനെയ്ക്കു തന്നെയായിരിക്കും. മാത്രമല്ല ഇംഗ്ലണ്ടില്‍ രഹാനെയുടെ റെക്കോര്‍ഡും വളരെ മികച്ചതാണെന്ന് ദാദ വിലയിരുത്തി.

എന്നാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്റ്റര്‍മാരുടെ തീരുമാനത്തെ ഗാംഗുലി സ്വാഗതം ചെയ്തു. എന്നാല്‍ അഫ്ഗാനെതരിരായ ടെസ്റ്റ് ടീമില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്തിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഗാംഗുലി പറഞ്ഞു.

Story first published: Thursday, May 10, 2018, 15:22 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+