ഇന്ത്യയെ നയിച്ചു, ബിസിസിഐയേയും... ഗാംഗുലി ആദ്യത്തേയാളല്ല, തുടക്കമിട്ടത് ഈ താരം
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച നായകന്‍ സൗരവ് ഗാംഗുലി ഇനി ഭരണരംഗത്തും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ്. ഐസിസിയെ പോലും നിയന്ത്രിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റാവാന്‍ ഒരുങ്ങുകയാണ് ഗാംഗുലി. പ്രസിഡന്റ് സ്ഥാനത്തേക്കു അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ബിസിസിഐ യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ ഗാംഗുലിക്കായിരുന്നു. നിലവില്‍ ബംഗ്ലാള്‍ ക്രിക്കറ്റ് അസോസിയഷന്റെ പ്രസിഡന്റായ ദാദ ബിസിസിഐയുടെ അമരത്തേക്കു വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒക്ടോബര്‍ 23നാണ് പുതിയ പ്രസിഡന്റിനെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുക. ബിസിസിഐ പ്രസിഡന്റാവുന്ന ആദ്യത്തെ ക്യാപ്റ്റനല്ല ഗാംഗുലിയെന്നതാണ് ശ്രദ്ധേയമായ വസ്തുത.

65 വര്‍ഷം മുമ്പ്
ഇതു രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിസിസിഐയെയും നയിക്കാനൊരുങ്ങുന്നത്. 65 വര്‍ഷങ്ങള്‍ക്കു മുമ്പ് വിസിയാനഗരത്തു നിന്നുള്ള മഹാരാജ്കുമാറാണ് ആദ്യമായി ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തെത്തിയ നായകന്‍.
1936ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ മൂന്നു ടെസ്റ്റുകളില്‍ മഹാരാജ് കുമാര്‍ നയിച്ചിരുന്നു. 1954ലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 2014ല്‍ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പ്രസിഡന്റായെങ്കിലും നിയമനം താല്‍ക്കാലികമായിരുന്നു.

വലിയ വെല്ലുവിളി
ബിസിസിഐയുടെ പ്രസിഡന്റാവുകയെന്നത് വലിയ വെല്ലുവിളി തന്നെയാണെന്നാണ് ഗാംഗുലി പ്രതികരിച്ചത്.
ബിസിസിഐയുടെ പ്രതിച്ഛായ്ക്കു അല്‍പ്പം മങ്ങളേറ്റ സമയമാണിത്. അതുകൊണ്ടു തന്നെ ബിസിസിഐയ്ക്കായി എന്തെങ്കിലും ചെയ്യാനുള്ള ഏറ്റവും മികച്ച അവസരമാണിത്.
എതിരില്ലാത്ത തിരഞ്ഞെടുത്താലും അല്ലാതെ തിരഞ്ഞെടുക്കപ്പെട്ടാലും ബിസിസിഐ പ്രസിഡന്റാവുക വലിയ വെല്ലുവിളിയാണ്. കാരണം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ സംഘടനയാണിത്. ഇന്ത്യ പവര്‍ഹൗസുകളാണെന്നും ദാദ ചൂണ്ടിക്കാട്ടി.

തലവര മാറ്റിയ നായകന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. അതു വരെ കണ്ട ഇന്ത്യയെയല്ല ദാദ നായകനാപ്പോള്‍ കണ്ടത്. 2000 മുതല്‍ 05 വരെ അഞ്ചു വര്‍ഷമാണ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനായത്. ആക്രമണോത്സുക സമീപനമായിരുന്നു അദ്ദേഹത്തെ മുന്‍ ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കിയത്. വിദേശത്തും ഇന്ത്യക്കു ടെസ്റ്റുകള്‍ ജയിക്കാനാവുമെന്ന ആത്മവിശ്വാസം ആദ്യമായി ടീമിന് നല്‍കിയത് ദാദയായിരുന്നു. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞത് ഗാംഗുലിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications